ഫെബ്രുവരിയിലെ ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡ് സ്വന്തമാക്കി ശുഭ്മാൻ ഗിൽ | Shubman Gill
അടുത്തിടെ സമാപിച്ച ചാമ്പ്യൻസ് ട്രോഫിയിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവച്ചതിനെത്തുടർന്ന് ഫെബ്രുവരിയിലെ ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് അവാർഡ് ഇന്ത്യയുടെ ശുഭ്മാൻ ഗില്ലിന് ലഭിച്ചു. ഫെബ്രുവരിയിൽ ഗിൽ അഞ്ച് ഏകദിനങ്ങൾ കളിക്കുകയും 94.19 എന്ന സ്ട്രൈക്ക് റേറ്റിൽ 101.50 ശരാശരിയിലും 406 റൺസ് നേടുകയും ചെയ്തു. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയും ന്യൂസിലൻഡിന്റെ ഗ്ലെൻ ഫിലിപ്സിനെയും പരാജയപ്പെടുത്തി അവാർഡ് നേടിയ ഗിൽ, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളിലും അമ്പതിലധികം റൺസ് നേടി. നാഗ്പൂരിൽ 87, […]