149 റൺസുമായി പുറത്താവാതെ മുഹമ്മദ് അസ്ഹറുദ്ദീൻ , ഗുജറാത്തിനെതിരെ രഞ്ജി ട്രോഫിയിൽ കേരളത്തിന് മികച്ച സ്കോർ | Ranji Trophy
അഹമ്മദാബാദിൽ ഗുജറാത്തിനെതിരെ നടന്ന രഞ്ജി ട്രോഫി സെമിഫൈനലിന്റെ രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ കേരളം 7 വിക്കറ്റ് നഷ്ടത്തിൽ 418 റൺസ് എന്ന നിലയിലാണ്.149 റൺസുമായി മുഹമ്മദ് അസ്ഹറുദീനും 10 റൺസുമായി ആദിത്യ സർവതേയുമാണ് ക്രീസിൽ.മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്സും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും സല്‍മാന്‍ നിസാറിന്റെയും അര്‍ധസെഞ്ചുറികളുമാണ് കേരളത്തെ മികച്ച നിലയിലെത്തിച്ചത്. 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെന്ന നിലയിലാണ് കേരളം രണ്ടാം ദിനം തുടങ്ങിയത്. ആദ്യ ദിനത്തില്‍ കേരളത്തെ മിന്നും ബാറ്റിങ്ങുമായി മുന്നോട്ടു നയിച്ച […]