സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ഇംഗ്ലണ്ടിനെതിരെ പ്രത്യേക നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായി വിരാട് കോഹ്‌ലി | Virat Kohli
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‌ലി സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്തു. സച്ചിനെ മറികടന്ന്, ഇംഗ്ലണ്ടിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു പ്രത്യേക നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യക്കാരനായി കോഹ്‌ലി മാറി.മൂന്നാം ഏകദിനത്തിൽ 55 പന്തിൽ നിന്ന് 52 റൺസ് നേടി വിരാട് അർദ്ധസെഞ്ച്വറി നേടി. ഏഴ് ഫോറുകളും ഒരു സിക്സറും നേടിയ കോലിയെ ആദിൽ റഷീദ് പുറത്താക്കി. അതേസമയം, ഇംഗ്ലണ്ടിനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 4000 റൺസ് […]