‘തന്റെ കഠിനാധ്വാനത്തിന് ദൈവം നൽകിയ സമ്മാനം…തളർന്നിരിക്കുമ്പോൾ ഓരോ പന്തിലും 100% കൊടുക്കണമെന്ന് ഞാൻ സ്വയം പറയും’ : വിരാട് കോലി | Virat Kohli
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ വിരാട് കോലിയുടെ സെഞ്ച്വറിയിൽ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ.ആദ്യം ബാറ്റ് ചെയ്‌ത് പാകിസ്ഥാന്‍ നേടിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 42.3 ഓവറില്‍ മറികടക്കുകയായിരുന്നു. 51-ാം ഏകദിന സെഞ്ച്വറി നേടിയ വിരാട് കോലി 111 പന്തിൽ 100 റണ്‍സുമായി പുറത്താകാതെ നിന്നു. 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്‌മാന്‍ ഗില്ലും ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ തിളങ്ങി. മൂന്ന് വിക്കറ്റുമായി അക്‌സര്‍ പട്ടേലും വിരാട് കോലിക്കൊപ്പം വിജയത്തില്‍ […]