ആദ്യ പന്തിൽ സിക്സ് അടിച്ചു തുടങ്ങിയെങ്കിലും വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ | Sanju Samson
മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടി20യിലും തിളങ്ങാനാവാതെ മലയാളി താരം സഞ്ജു സാംസൺ. 7 പന്തിൽ നിന്നും ഒരു ബൗണ്ടറിയും രണ്ടു സിക്‌സും അടക്കം 16 റൺസ് നേടിയ സഞ്ജുവിനെ മാർക്ക് വുഡിന്റെ പന്തിൽ ജോഫ്രെ ആർച്ചർ പിടിച്ചു പുറത്താക്കി. ആദ്യ ഓവറിലെ ആദ്യ പന്തിൽ ജോഫ്രെ ആർച്ചറെ പൂൾ ഷോട്ടിലൂടെ സിക്സ് അടിച്ചു കൊണ്ടാണ് സഞ്ജു സാംസൺ ബാറ്റിംഗ് ആരംഭിച്ചത്. ആ ഓവറിലെ അഞ്ചാം പന്തിലും സിക്സ് നേടിയ സഞ്ജു അവസാന പന്തിൽ […]