ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ട് 248 റൺസിന് പുറത്ത്, ജഡേജക്കും റാണക്കും മൂന്ന് വിക്കറ്റ് | England | India
നാഗ്പൂർ ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 248 റൺസിന് പുറത്ത്. 52 റൺസ് നേടിയ ജോസ് ബട്ട്ലറും 51 റൺസ് നേടിയ ജേക്കബ് ബെത്തേലുമാണ് ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തത്.26 പന്തിൽ നിന്നും 43 റൺസ് നേടിയ സാൾട്ട് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത് . ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റകക്രൻ റാണ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ജഡേജ 3 വിക്കറ്റുകൾ വീഴ്ത്തി. നാഗ്പൂരിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. […]