വലിയ തീരുമാനമെടുത്ത് രോഹിത് ശർമ്മ , 8 വർഷത്തിന് ശേഷം രഞ്ജി ട്രോഫിയിൽ കളിക്കാൻ ഇന്ത്യൻ നായകൻ | Rohit Sharma | Virat Kohli
മോശം ഫോമിൻ്റെ പേരിൽ കുറച്ചു നാളുകളായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വിമർശനത്തിന് വിധേയനായിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ 1-3 തോൽവി അദ്ദേഹത്തെ കൂടുതൽ കുഴപ്പത്തിലാക്കുകയും വിരമിക്കൽ ചർച്ചകൾ ശക്തമാവുകയും ചെയ്തു. എന്നാൽ ഈ ഊഹാപോഹങ്ങൾ മാറ്റിവെച്ച് വലിയൊരു തീരുമാനമെടുത്തിരിക്കുകയാണ് ഹിറ്റ്മാൻ. എട്ട് വർഷത്തിന് ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മ ആഭ്യന്തര ടൂർണമെൻ്റിലേക്ക് തിരിച്ചെത്തും. ഹിറ്റ്മാൻ തൻ്റെ ടീമായ മുംബൈയ്‌ക്കൊപ്പം പരിശീലനം നടത്തി.ജമ്മു കശ്മീരിനെതിരായ മുംബൈയുടെ വരാനിരിക്കുന്ന മത്സരത്തിൽ രോഹിത് കളിക്കുമോ എന്ന് ഉറപ്പില്ല.ഇന്ത്യൻ ടീമിലെ താരങ്ങളോട് ആഭ്യന്തര കളിക്കാൻ […]