Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

മെൽബൺ ടെസ്റ്റിൽ ഫോള്ളോ ഓൺ ഒഴിവാക്കാൻ ഇന്ത്യ പൊരുതുതുന്നു , ഏഴു വിക്കറ്റുകൾ നഷ്ടം | India | Australia

മെൽബൺ ടെസ്റ്റിൽ ഫോള്ളോ ഓൺ ഒഴിവാക്കാൻ ഇന്ത്യ പൊരുതുകയാണ്. മൂന്നാം ദിവസം ആദ്യ സെഷൻ കഴിയുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 244 റൺസ് എന്ന നിലയിലാണ് ഇന്ത്യ .ഫോള്ളോ ഓൺ ഒഴിവാക്കാൻ മൂന്നു വിക്കറ്റ് കയ്യിലിരിക്കെ 31 റൺസ് കൂടി ഇന്ത്യക്ക് വേണം.40 റൺസുമായി നിതീഷ് റെഡ്ഢിയും 4 റൺസുമായി വാഷിംഗ്‌ടൺ സുന്ദറുമാണ് ക്രീസിലുള്ളത്. 28 റൺസ് നേടിയ റിഷാബ് പന്ത് 17 റൺസ് നേടിയ ജഡേജ എന്നിവരുടെ വിക്കറ്റുകളാണ്‌ ഇന്ത്യൻക്ക് ഇന്ന് നഷ്ടമായത്.നിതീഷ് കുമാർ റെഡ്‌ഡിയിലാണ് […]

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ഇടം നേടി യശസ്വി ജയ്‌സ്വാൾ | Yashasvi Jaiswal

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം മത്സരത്തിൽ നേടിയ 82 റൺസോടെ രു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ഇന്ത്യക്കാരുടെ ആദ്യ അഞ്ച് പേരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് യശസ്വി ജയ്‌സ്വാൾ.2002-ൽ സച്ചിൻ ടെണ്ടുൽക്കറുടെ 1,392 റൺസിൻ്റെ റെക്കോർഡാണ് ജയ്‌സ്വാൾ മറികടന്നത്. സച്ചിനെ മറികടക്കാൻ 22-കാരന് 81 റൺസ് വേണമായിരുന്നു. 2010-ൽ സച്ചിൻ്റെ 1,562 റൺസാണ് ആദ്യ അഞ്ച് ഇന്ത്യക്കാരുടെ പട്ടികയിൽ മുന്നിലുള്ളത്. മൊത്തത്തിൽ, പാക്കിസ്ഥാൻ്റെ മുഹമ്മദ് യൂസഫ് 2006-ൽ 1,788 റൺസുമായി […]

‘അവസാന മൂന്ന് ഇന്നിംഗ്സുകളിൽ…’ :രോഹിത് ശർമ്മയുടെ ടെസ്റ്റ് കരിയർ അവസാനിക്കുകയാണെന്ന് മുൻ ഓസ്‌ട്രേലിയൻ താരം മാർക്ക് വോ | Rohit Sharma

ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ടെസ്റ്റ് കരിയർ അവസാനിക്കുകയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാർക്ക് വോ. മെൽബണിൽ 5 പന്തിൽ നിന്നും 3 റൺസ് നേടിയ രോഹിതിനെ പാറ്റ് കമ്മിൻസിന്റെ പന്തിൽ സ്കോട്ട് ബോലാൻഡ് പിടിച്ചു പുറത്താക്കി. 5.50 ശരാശരിയിൽ ഇതുവരെ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 22 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്, പരമ്പരയിൽ അദ്ദേഹത്തിൻ്റെ നീണ്ട മോശം ഫോം തുടർന്നു. ദിവസാവസാനത്തിലെ അദ്ദേഹത്തിൻ്റെ പ്രകടനം വിശകലനം […]

മോശം പ്രകടനത്തെ തുടർന്ന് മുഹമ്മദ് സിറാജിനെ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് സുനിൽ ഗവാസ്‌ക്കർ | Mohammed Siraj 

മെൽബൺ ടെസ്റ്റിൽ ഇന്ത്യൻ ടീം പൊരുതുകയാണ്.സ്റ്റീവ് സ്മിത്തിൻ്റെ 140 റൺസിൻ്റെ പിൻബലത്തിൽ ആതിഥേയർ ഒന്നാം ഇന്നിംഗ്‌സിൽ 474 റൺസിൻ്റെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി.നേരത്തെ രണ്ട് വിക്കറ്റ് വീണെങ്കിലും വിരാട് കോലിയും യശസ്വി ജയ്‌സ്വാളും മത്സരത്തിൽ ഇന്ത്യയെ പിടിച്ചു നിർത്തി. എന്നാൽ ജയ്‌സ്വാൾ റണ്ണൗട്ടായതോടെ തകർച്ച തുടങ്ങി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയില്‍ ആണുള്ളത്.116 പന്തില്‍ 82 റണ്‍സുമായി പൊരുതിയ ജൈസ്വാലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.കോഹ്‌ലിയും ജയ്‌സ്വാളും […]

മെൽബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഫോളോ-ഓൺ ഒഴിവാക്കാൻ ഇന്ത്യക്ക് എത്ര റൺസ് വേണം | India | Australia

ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ (ബിജിടി) ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിൽ വെള്ളിയാഴ്ച രണ്ടാം ദിവസത്തെ അവസാന 30 മിനിറ്റിനുള്ളിൽ ചെറിയ തകർച്ച നേരിട്ട ഇന്ത്യ വീണ്ടും അപകടകരമായ അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 474 ന് മറുപടിയായി രണ്ടാം ദിനം ഇന്ത്യ 46 ഓവറിൽ 164/5 എന്ന നിലയിലാണ്, ഇപ്പോഴും 310 റൺസിന് പിന്നിൽ.311/6 എന്ന നിലയിൽ ദിവസം തുടങ്ങിയ ഓസ്‌ട്രേലിയ അവസാന നാല് വിക്കറ്റിൽ 163 റൺസ് കൂട്ടിച്ചേർത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, രണ്ടാം ഓവറിൽ […]

കേരളത്തിനായി വിജയ് ഹസാരെ ട്രോഫി കളിക്കാൻ സഞ്ജു റെഡി ,തീരുമാനം എടുക്കാതെ കേരള ക്രിക്കറ്റ് അസോസിയേഷൻ | Sanju Samson

വിജയ ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇടംപിടിച്ചിരുന്നില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ടീമിനെ നയിച്ചെങ്കിലും ആഭ്യന്തര 50 ഓവർ ടൂർണമെൻ്റിനുള്ള ടീമിൽ നിന്ന് പുറത്തായി.ടൂർണമെൻ്റിന് മുന്നോടിയായി വയനാട്ടിൽ സംഘടിപ്പിച്ച ക്യാമ്പിൽ രാജസ്ഥാൻ റോയൽസ് താരം പങ്കെടുത്തില്ലെന്ന് പിന്നീട് കേരള ക്രിക്കറ്റ് അസോസിയേഷൻ ഇന്ത്യൻ എക്സ്പ്രസിനോട് സ്ഥിരീകരിച്ചു. ക്യാമ്പിൽ പങ്കെടുക്കില്ലെന്ന് കാണിച്ച് സഞ്ജു ഇമെയിൽ അയച്ചിരുന്നു. സഞ്ജുവില്ലാതെ ക്യാമ്പ് നടക്കുകയും ചെയ്തു.സ്വാഭാവികമായും, സെഷനുകളുടെ ഭാഗമായവരെ മാത്രമേ […]

‘5 ഇന്നിംഗ്‌സിൽ 3-ാം തവണ’ : വിരാട് കോഹ്‌ലിയുടെ ദൗർബല്യം മുതലെടുക്കുന്ന ഓസ്‌ട്രേലിയൻ ബൗളർമാർ | Virat Kohli

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പൊരുതുകയാണ്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രലിയ ഒന്നാം ഇന്നിംഗ്‌സിൽ 474 റൺസ് നേടിയിരുന്നു.ആദ്യ ഇന്നിങ്‌സില്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എന്ന നിലയില്‍ ആണുള്ളത്.ഓസീസ് ടീമിനേക്കാൾ 310 റൺസ് പിന്നിലാണ് ഇന്ത്യ . ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് 111 റൺസ് കൂടി വേണം.രണ്ടാം ദിനം സ്കോർ ബോർഡിൽ 8 റൺസ് ആയപ്പോൾ […]

മെൽബൺ ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു; അഞ്ച് വിക്കറ്റ് നഷ്ടം ,ജയ്‌സ്വാളിന് അർദ്ധ സെഞ്ച്വറി | India | Australia

മെൽബൺ ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയിട്ടുണ്ട്.310 റൺസ് പിറകിലാണ് ഇന്ത്യ . രോഹിത് ശർമ്മ , രാഹുൽ ,ജയ്‌സ്വാൾ ,കോലി, ആകാശ് ദീപ് എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ജയ്‌സ്വാൾ 118 പന്തിൽ നിന്നും 11 ഫോറും ഒരു സിക്‌സും അടക്കം 82 റൺസ് നേടി.അവസാന സെഷനിൽ കോലിയെയും ജയ്‌സ്വാളിനെയും നഷ്ടപെട്ടത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി.രണ്ടാം കളി അവസാനിക്കുമ്പോൾ പന്തും ജഡേജയുമാണ് ക്രീസിൽ. […]

‘ജസ്പ്രീത് ബുംറ 25, രോഹിത് ശർമ്മ 22’ : ഇന്ത്യൻ സൂപ്പർ താരങ്ങളുടെ ഞെട്ടിപ്പിക്കുന്ന താരതമ്യം | Rohit Sharma | Jasprit Bumrah

നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏറ്റവും മികച്ച പ്രകടനം നടത്തിയത് പേസ് ബൗളർ ജസ്പ്രീത് ബുമ്രയാണ്. ഏറ്റവും മോശം പ്രകടനം നടത്തിയ താരമാണ് ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറ.നാലാം ടെസ്റ്റിൽ ഓപ്പണറായി ഇറങ്ങിയ രോഹിത് ശർമ്മ 5 പന്തിൽ നിന്നും 3 റൺസ് മാത്രം നേടി പുറത്തായി. ഇന്ത്യൻ നായകനെ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് പുറത്താക്കി. കഴിഞ്ഞ രണ്ടു എം,മത്സരങ്ങളിലും മധ്യനിരയിൽ ബാറ്റ് ചെയ്ത രോഹിതിന് റൺസ് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഫോം വീണ്ടുക്കാൻ ഓപ്പണിങ് […]

മെൽബണിൽ ടെസ്റ്റ് കരിയറിലെ ഏറ്റവും എക്സ്പെൻസീവ് സ്പെൽ ബൗൾ ചെയ്ത് ജസ്പ്രീത് ബുംറ | Jasprit Bumrah

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന നാലാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയുടെ ബൗളർമാരിൽ ജസ്പ്രീത് ബുംറയാണ് മികച്ച് നിന്നത്.രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം ഓസ്‌ട്രേലിയ 474 റൺസിന് പുറത്തായപ്പോൾ ബുംറ നാല് വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയയിൽ ആധിപത്യം തുടരുന്ന വലംകൈയ്യൻ സീമർ 28.4 ഓവറിൽ 99 റൺസ് വഴങ്ങി നാല് പ്രധാനപ്പെട്ട വിക്കറ്റുകൾ സ്വന്തമാക്കി. അതേസമയം രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി.രണ്ടാമത്തേത് ഒരു വഴിത്തിരിവുണ്ടാക്കി.അർധസെഞ്ചുറി തികച്ച ഉസ്മാൻ ഖവാജയെയാണ് ബുംറ ആദ്യം പുറത്താക്കിയത്. തുടർന്ന് […]