പരിശീലകൻ മൈക്കൽ സ്റ്റാഹ്‌റെയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ് ,തുടർച്ചയായ തോൽവികൾ തിരിച്ചടിയായി | Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്‌റെയ്‌ക്കൊപ്പം അസിസ്റ്റൻ്റുമാരായ ജോൺ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരെ പുറത്താക്കി. കഴിഞ്ഞ ആറ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് തീരുമാനം. പുതിയ മുഖ്യ പരിശീലകനെ സമയബന്ധിതമായി പ്രഖ്യാപിക്കുമെന്ന് ക്ലബ് അറിയിച്ചു.ഐഎസ്എല്ലിൽ 12 കളികളിൽ നിന്ന് മൂന്ന് ജയവും രണ്ട് സമനിലയും ഏഴ് തോൽവിയും സഹിതം 11 പോയന്റുമായി 10ാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്.ബെംഗളൂരു എഫ്.സിക്കും മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനുമെതിരായ അവസാനം നടന്ന […]