ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയ കളിക്കാരനായി സ്റ്റീവ് സ്മിത്ത്, സെഞ്ചുറികളിൽ കെയ്ൻ വില്യംസണെ മറികടന്നു | Steve Smith
സ്റ്റീവ് സ്മിത്ത് മികച്ച സെഞ്ചുറിയോടെ തൻ്റെ മോശം ഫോമിന് അവസാനംകുറിച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ ബ്രിസ്‌ബേനിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൻ്റെ രണ്ടാം ദിനം ട്രാവിസ് ഹീദിനു പിന്നാലെ സ്റ്റീവ് സ്മിത്തും സെഞ്ച്വറി പൂർത്തിയാക്കി. ഇരുവരുടെയും സെഞ്ചുറികൾ ഓസ്‌ട്രേലിയയെ മികച്ച നിലയിലേക്ക് എത്തിച്ചു. ഇരുവരും ചേർന്ന് ഇരട്ട ഇഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കുകയും ചെയ്തു. ഇന്ത്യയ്‌ക്കെതിരെ സ്മിത്തിൻ്റെ പത്താം ടെസ്റ്റ് സെഞ്ച്വറിയാണിത്.ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയവരിൽ ജോ റൂട്ടിന് ഒപ്പമെത്തുകയും ചെയ്തു. ഇന്ത്യ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതിന് ശേഷം, […]