സിഡ്‌നി ടെസ്റ്റിൽ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കാൻ സാധ്യത, രോഹിത് ശർമ്മയെ ഒഴിവാക്കിയേക്കും | Jasprit Bumrah
വെറ്ററൻ താരം രോഹിത് ശർമ്മ കളിക്കുന്ന കാര്യം ഉറപ്പില്ലാത്തതിനാൽ സിഡ്‌നിയിൽ നടക്കുന്ന നിർണായകമായ അവസാന ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ ആരു നയിക്കുമെന്ന ചോദ്യം ഉയർന്നു വന്നിരിക്കുകയാണ്. അഞ്ചാം ടെസ്റ്റിൽ നായകൻ രോഹിത് ശർമ്മ കളിക്കുമോ എന്ന് സ്ഥിരീകരിക്കാൻ ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീർ വിസമ്മതിച്ചു. പുറത്തായാൽ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും.പ്രാക്ടീസ് സെഷനിൽ, സ്ലിപ്പ് കോർഡൻ രോഹിതില്ലാതെ ഒരു ക്യാച്ചിംഗ് ഡ്രിൽ നടത്തി. ആദ്യ സ്ലിപ്പിൽ വിരാട് കോഹ്‌ലി സ്ഥാനം പിടിച്ചു, യശസ്വി […]