‘ആരാധകരുടെ പ്രതിഷേധത്തെ ഞങ്ങൾ ശ്രദ്ധിക്കുന്നില്ല, ഇപ്പോൾ ശ്രദ്ധ നൽകുന്നത് പരിശീലന സെഷനുകളിലെ പ്രകടനത്തിലും വരാനിരിക്കുന്ന മത്സരങ്ങളിലുമാണ്’ : മൈക്കൽ സ്റ്റാഹ്രെ | Kerala Blasters
തുടർച്ചയായി ലീഗ് പരാജയങ്ങളെ തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസൺ പാതിവഴിയിലേക്ക് അടുക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു അപ്രതീക്ഷിത സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെ നേരിടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്ന് ഒരു മത്സരം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ് നിലവിൽ ലീഗ് സ്റ്റാൻഡിംഗിൽ പത്താം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ബംഗളൂരു എഫ്‌സിക്കെതിരെ ക്ലബ്ബ് 4-2ന് തോറ്റിരുന്നു. “ഇത് ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള ഗെയിമാണ്. നിലവിൽ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് […]