‘വീരേന്ദർ സെവാഗ് പോലും സൂക്ഷിച്ചാണ് ഷോട്ടുകൾ കളിക്കാറുണ്ടായിരുന്നത് ‘: ജയ്‌സ്വാളിന്റെ ബാറ്റിങ്ങിനെക്കുറിച്ച് ചേതേശ്വര് പൂജാര | Yashasvi Jaiswal | Cheteshwar Pujara
ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാളിന് ഉപദേശം നൽകി ചേതേശ്വര് പൂജാര. ജയ്‌സ്വാൾ തൻ്റെ ബാറ്റിംഗ് സമീപനത്തിൽ മാറ്റം വരുത്തണമെന്നും ക്രീസിൽ കൂടുതൽ സമയം ചിലവഴിക്കണമെന്നും പൂജാര അഭിപ്രായപ്പെട്ടു.മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 193 റൺസാണ് ജയ്‌സ്വാളിൻ്റെ സമ്പാദ്യം. പെർത്തിലെ ആദ്യ ടെസ്റ്റിൽ 161 റൺസ് നേടാൻ ജയ്‌സ്വാളിനു കഴിയുകയും ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു.എന്നിരുന്നാലും, 0, 24, 4, 4 നോട്ടൗട്ട് എന്ന അദ്ദേഹത്തിൻ്റെ തുടർന്നുള്ള സ്‌കോറുകൾ ഇന്ത്യൻ ടീമിന് ആശങ്ക വരുന്നതാണ്.”അവൻ കുറച്ചുകൂടി സമയം […]