ദക്ഷിണാഫ്രിക്കയെ പരാജയപെടുത്തി തുടർച്ചയായ മൂന്നാം വിദേശ ഏകദിന പരമ്പരയും സ്വന്തമാക്കി പാകിസ്ഥാൻ | Pakistan
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തേതിൽ മുഹമ്മദ് റിസ്‌വാനും കൂട്ടരും ദക്ഷിണാഫ്രിക്കയ്ക്ക് വൻ തോൽവി ഏൽപ്പിച്ചതോടെ പാകിസ്ഥാൻ തുടർച്ചയായ മൂന്നാം ഏകദിന പരമ്പര വിജയം സ്വന്തമാക്കി. വിജയത്തോടെ പാകിസ്‌ഥാൻ 2-0 ത്തിന്റെ അപരാജിത ലീഡ് നേടി. റിസ്വാൻ, മുൻ നായകൻ ബാബർ അസം ,കമ്രാൻ ഗുലാം എന്നിവരുടെ അർദ്ധ സെഞ്ച്വറികളുടെ പിൻബലത്തിൽ പാകിസ്ഥാൻ, 329 എന്ന കൂറ്റൻ സ്‌കോർ നേടി, ഹെൻറിച്ച് ക്ലാസ്സെൻ ഒരു ധീരമായ പ്രയത്‌നം നടത്തിയെങ്കിലും അവസാനം സൗത്ത് ആഫ്രിക്ക തോൽവി വഴങ്ങി. 248 റൺസ് […]