‘ഇന്ത്യയുടെ ‘തല’ വേദന’ : ഗാബ ടെസ്റ്റിലെ സെഞ്ചുറിയോടെ ഇന്ത്യക്കെതിരെ മിന്നുന്ന ഫോം തുടർന്ന് ട്രാവിസ് ഹെഡ് | Travis Head
ഇന്ത്യക്കെതിരെയുള്ള മിന്നുന്ന ഫോം തുടർന്ന് ഓസ്‌ട്രേലിയൻ താരം ട്രാവിസ് ഹെഡ്. ഗാബ ടെസ്റ്റിൽ മിന്നുന്ന സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ഇടംകൈയൻ.2024-25 ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണ്.പിങ്ക് ബോൾ ടെസ്റ്റിൽ 141 പന്തിൽ 140 റൺസ് നേടിയ ശേഷം, ഗാബയിൽ 115 പന്തിൽ നിന്നും 13 ബൗണ്ടറികളോടെയാണ് മൂന്നക്കം കടന്നത്. ഇന്ത്യയ്‌ക്കെതിരെ കഴിഞ്ഞ ആറ് ഇന്നിംഗ്‌സുകളിൽ മൂന്ന് സെഞ്ച്വറികളാണ് ട്രാവിസ് നേടിയത്.അദ്ദേഹത്തിൻ്റെ ആക്രമണാത്മക ബാറ്റിംഗ് സ്റ്റീവ് സ്മിത്തിനെ ഒരു കുഴപ്പവുമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിച്ചു, കൂടാതെ സീനിയർ […]