‘കോഹ്‌ലിയുടെ ദൗർബല്യം വർഷത്തിൽ ഒന്നോ രണ്ടോ തവണ ടെസ്റ്റ് കളിക്കുന്ന ഒരു ബൗളർക്ക് പോലും അറിയാം’ : മുഹമ്മദ് കൈഫ് | Virat Kohli
വിരാട് കോഹ്‌ലിയെ ഓസ്‌ട്രേലിയൻ ബൗളർമാർ ലക്ഷ്യമിടുന്നതുപോലെ ഇന്ത്യൻ ബൗളർമാർ ഓസ്‌ട്രേലിയയുടെ ബാറ്റിംഗ് ട്രാവിസ് ഹെഡിനെ ലക്ഷ്യം വയ്ക്കണമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിലും 2023 ഏകദിന ലോകകപ്പ് ഫൈനലിലും അവർക്കെതിരെ മാച്ച് വിന്നിംഗ് സെഞ്ചുറികൾ നേടിയ ഹെഡ് കഴിഞ്ഞ വർഷം ഇന്ത്യക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇപ്പോൾ നടക്കുന്ന പരമ്പരയിലും, അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ 89 റൺസും മാച്ച് വിന്നിംഗ് 140 റൺസുമായി ഹെഡ് മികച്ച ഫോമിലാണ്. […]