Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

‘സൗദി അറേബ്യയിൽ നിന്നും ധാരാളം കോളുകൾ ലഭിച്ചു’ : റൊണാൾഡോയ്‌ക്കൊപ്പം ചേരാനുള്ള ഓഫർ താൻ നിരസിച്ചതിന്റെ കാരണം വ്യകതമാക്കി ഡി മരിയ |Angel Di Maria

സൗദി അറേബ്യയിൽ നിന്നുള്ള വലിയ ഓഫറുകൾ നിരസിക്കാനും പകരം SL ബെൻഫിക്കയിലേക്ക് മടങ്ങാനുമുള്ള തന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് അർജന്റീനിയൻ സൂപ്പർ താരം ഏയ്ഞ്ചൽ ഡി മരിയ .കഴിഞ്ഞ സീസണിൽ യുവന്റസിൽ നിന്നും വിട്ടതിനു ശേഷം റൊണാൾഡോയുടെ അൽ നാസറടക്കം നിരവധി സൗദി പ്രോ ലീഗ് ക്ലബ്ബുകളിൽ നിന്നും വമ്പൻ ഓഫറുകൾ ഡി മരിയക്ക് വന്നിരുന്നു. ഗൾഫ് രാജ്യത്തിലെ നിരവധി ക്ലബ്ബുകൾ അദ്ദേഹത്തിന്റെ ഒപ്പിനായി മത്സരിചെങ്കിലും മിഡിൽ ഈസ്റ്റിന്റെ ആകർഷണത്തെ ചെറുത്തുനിന്ന ചുരുക്കം ചില താരങ്ങളിൽ […]

ഏകദിന ലോകകപ്പ് ടീമിൽ സഞ്ജു സാംസണെയും ഉൾപ്പെടുത്തണം :മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് |Sanju Samson

2023ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്.ബാറ്റിംഗ് ഓർഡറിൽ നാലോ അഞ്ചോ നമ്പറിൽ കളിക്കാൻ സാംസണിന് കഴിവുണ്ടെന്നും ഇടങ്കയ്യൻ, ലെഗ് സ്പിൻ ബൗളിംഗിനെ നേരിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. “സഞ്ജു അവസാനമായി കളിച്ച മത്സരത്തിലെപോലെയുള്ള ഇന്നിംഗ്സ് അദ്ദേഹം മുമ്പ് പലതവണ കളിച്ചിട്ടുള്ളതാണ്.അത് നാലായാലും അഞ്ചാം നമ്പറായാലും സഞ്ജു കളിക്കും ” കൈഫ് ഒരു അഭിമുഖത്തിൽ പറഞ്ഞു.“ഇഷാൻ കിഷൻ അല്ലെങ്കിൽ […]

‘എന്റെ മകളുടെ സ്കൂൾ ഫീസ് അടക്കാൻ കഴിഞ്ഞില്ല ,പണമില്ലാതെ ഏറെ കഷ്ടപ്പെട്ടു’ : വിലക്കുകാലത്തെക്കുറിച്ച് ഉമർ അക്മൽ

ഒരുകാലത്ത് ലോക ക്രിക്കറ്റിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട താരമായിരുന്നു പാക്കിസ്ഥാൻ താരം ഉമർ അക്മൽ. പാക്കിസ്ഥാനായി മധ്യനിരയിൽ കൃത്യത പുലർത്താറുള്ള ബാറ്റർ തന്നെയായിരുന്നു അക്മൽ. എന്നാൽ തന്റെ കരിയറിൽ സംഭവിച്ച ചില പാകപ്പിഴകൾ അക്മലിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് വിലക്ക് ലഭിക്കാൻ കാരണമായി. അതിനുശേഷം താൻ നേരിട്ട പ്രധാന പ്രശ്നങ്ങളെപ്പറ്റി വൈകാരികപരമായി അക്മൽ സംസാരിക്കുകയുണ്ടായി. ക്രിക്കറ്റ് കരിയറിലെ തന്റെ മോശം കാലത്തെ പറ്റി തുറന്നടിക്കുകയാണ് ഉമർ അക്മൽ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തനിക്കെതിരെ വിലക്ക് കൊണ്ടുവന്നപ്പോൾ ജീവിതം […]

ക്രിക്കറ്റിൽ ആദ്യമായി ചുവപ്പ് കാർഡ് ലഭിക്കുന്ന താരമായി മാറി വെസ്റ്റ് ഇൻഡീസ് ബൗളർ സുനിൽ നരെയ്ൻ|Red Card In Cricket

ലോക ക്രിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി റെഡ് കാർRഡ് ഉപയോഗിച്ചു. കരീബിയൻ പ്രീമിയർ ലീഗിലെ പന്ത്രണ്ടാം മത്സരത്തിലാണ് ക്രിക്കറ്റിലെ ഈ ചരിത്ര സംഭവം നടന്നത്. മത്സരത്തിൽ ട്രിബാഗോ ഗോ നൈറ്റ് റൈഡേഴ്സ് ടീം സ്ലോ ഓവർ റൈറ്റ് തുടർന്നതിന്റെ ഭാഗമായാണ് അമ്പയർ ടീമിനെതിരെ റെഡ് കാർഡ് കാട്ടിയത്. ഇതിന്റെ ഭാഗമായി ട്രിബാഗോ ടീമിലെ പ്രധാന കളിക്കാരനായ സുനിൽ നരെയൻ മൈതാനം വിട്ട് പോകേണ്ടിയും വന്നു. ടീമിന്റെ നായകൻ കീറോൺ പൊള്ളാർഡിന്റെ നിശ്ചയപ്രകാരമാണ് സുനിൽ നരേൻ മൈതാനം വിട്ടു പോകാൻ […]

MLS അരങ്ങേറ്റത്തിൽ തന്നെ ഗോൾ നേടി റെക്കോർഡ് നേട്ടം സ്വന്തമാക്കി ലയണൽ മെസ്സി |Lionel Messi

തന്റെ MLS അരങ്ങേറ്റത്തിൽ ന്യൂയോർക്ക് റെഡ് ബുൾസിനെതിരെ ഗോൾ നേടിയ ലയണൽ മെസ്സി പുതിയൊരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. മേജർ ലീഗ് സോക്കറിൽ തന്റെ ആദ്യ മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ മൂന്നാമത്തെ കളിക്കാരനായി മെസ്സി മാറിയിരിക്കുകയാണ്. ഇന്റർ മിയാമിയിൽ മെസ്സി എത്തുന്നതിന് മുമ്പ്, മേജർ ലീഗ് സോക്കറിന്റെ ഈസ്റ്റേൺ കോൺഫറൻസിന്റെ ഏറ്റവും താഴെയായിരുന്നു ടീം.മെസ്സിക്കൊപ്പം ലീഗ് കപ്പ് നേടുകയും യുഎസ് ഓപ്പൺ കപ്പ് ഫൈനലിന് യോഗ്യത നേടുകയും ചെയ്തു.ന്യൂജേഴ്‌സിയിലെ റെഡ് ബുൾ അരീനയിൽ നടന്ന […]

ആ താരത്തെ ഇന്ത്യൻ ടീമിൽ എടുക്കാത്തതിൽ നിരാശയുണ്ടെന്ന് എബി ഡിവില്ലിയേഴ്സ്

2023ലെ ഏഷ്യാ കപ്പിനുള്ള ടീമിൽ നിന്ന് യുസ്‌വേന്ദ്ര ചാഹലിനെ ഒഴിവാക്കിയതിൽ തനിക്ക് അൽപ്പം നിരാശയുണ്ടെന്ന് എബി ഡിവില്ലിയേഴ്സ് പറഞ്ഞു.ചാഹലിന്റെ സമീപകാല മികച്ച ഫോം കണക്കിലെടുത്ത് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം പലരെയും അത്ഭുതപ്പെടുത്തി. 2023 ആഗസ്റ്റ് 21 ന് പ്രഖ്യാപിച്ച ഏഷ്യാ കപ്പ് 2023 ടീമിൽ രോഹിത് ശർമ്മ ക്യാപ്റ്റനും ഹാർദിക് പാണ്ഡ്യ ഉപനായകനുമാണ്. ഈ തീരുമാനത്തിന് പിന്നിലെ കാരണം ചീഫ് സെലക്ടർ അജിത് അഗാർക്കർ വിശദീകരിച്ചു. ടീമിന്റെ സന്തുലിതാവസ്ഥയും ടീം കോമ്പിനേഷനുമാണ് ചാഹലിനെ ഒഴിവാക്കാനുള്ള […]

‘സെൻസേഷണൽ ലാമിൻ യമാൽ’ : ബാഴ്സലോണക്ക് വിജയമൊരുക്കികൊടുത്ത 16 കാരൻ |Lamine Yamal

എസ്റ്റാഡിയോ ഡി ലാ സെറാമികയിൽ ഇന്നലെ വിയ്യ റയലിനെതീരെ ഗവിയുടെ ഗോളിനായി അസിസ്റ്റ് നൽകുമ്പോൾ ബാഴ്സലോണ താരം ലാമിൻ യമലിന് ഇന്ന് 16 വയസ്സും 45 ദിവസവും മാത്രമായിരുന്നു പ്രായം.സ്പാനിഷ് ടോപ്പ് ഫ്ലൈറ്റിൽ അസിസ്റ്റ് നൽകുന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി അത് അദ്ദേഹത്തെ മാറ്റി. 2019 സെപ്റ്റംബറിൽ 16 വയസ്സും 318 ദിവസവും പ്രായമുള്ളപ്പോൾ വലൻസിയയ്‌ക്കെതിരായ അസിസ്റ്റിലൂടെ മുൻ റെക്കോർഡ് സ്ഥാപിച്ച തന്റെ സഹതാരം അൻസു ഫാത്തിയെ യമൽ മറികടന്നത്.തന്റെ അസിസ്റ്റ് മാറ്റിനിർത്തിയാൽ […]

ചരിത്ര നേട്ടവുമായി നീരജ് ചോപ്ര,ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ|Neeraj Chopra

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റായി മാറിയിരിക്കുകയാണ് നീരജ് ചോപ്ര.ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിൻ ത്രോയിൽ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ നേടികൊടുത്തിരിക്കുകയാണ് നീരജ്. 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂര്‍വ്വ നേട്ടംകൂടിയാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്. ചോപ്രയുടെ പാക്കിസ്ഥാൻ സ്വദേശിയായ അർഷാദ് നദീം 87.82 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യൻ താരത്തിന് പിന്നിലായി […]

പിന്നിൽ നിന്നും തിരിച്ചടിച്ച് തകർപ്പൻ ജയവുമായി ബാഴ്സലോണ : ന്യൂനസിന്റെ സ്റ്റോപ്പേജ് ടൈം ഗോളിൽ ലിവർപൂൾ : കെയ്‌നിന്റെ ഇരട്ട ഗോളിൽ ബയേൺ

ല ലീഗയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണ . മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ ജയം. ലീഡ് മാറിമറിഞ്ഞ മത്സരത്തിൽ 71 ആം മിനുട്ടിൽ കഴിഞ്ഞ വർഷത്തെ ലാലിഗ ടോപ് സ്‌കോറർ റോബർട്ട് ലെവൻഡോവ്‌സ്‌കി നേടിയ ഗോളിലായിഉർന്നു ബാഴ്സയുടെ ജയം. മത്സരത്തിന്റെ 12 ,15 മിനിറ്റുകളിൽ ഗാവിയും ഫ്രെങ്കി ഡി ജോങ്ങും നേടിയ ഗോളുകളിൽ ബാഴ്സ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. എന്നാൽ ശക്തമായി തിരിച്ചടിച്ച വിയ്യ റയൽ ആദ്യ പകുതിയിൽ ജുവാൻ ഫോയ്ത്ത്, അലക്‌സാണ്ടർ സോർലോത്ത് എന്നിവരുടെ […]

സഞ്ജു സാംസൺ ടീമിൽ, ടീമിൽ യുസ്‌വേന്ദ്ര ചാഹലും കുൽദീപ് യാദവും പുറത്ത് : ലോകകപ്പ് ടീമുമായി മാത്യൂ ഹെയ്ഡൻ

ഓസ്‌ട്രേലിയൻ ഇതിഹാസം മാത്യു ഹെയ്‌ഡൻ വരാനിരിക്കുന്ന ലോകകപ്പ് 2023ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്.കുൽദീപ് യാദവിനെയും യുസ്വേന്ദ്ര ചാഹലിനെയും ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ സഞ്ജു സാംസൺ ഹെയ്ഡന്റെ ടീമിൽ പിടിച്ചു.2023 ആഗസ്റ്റ് 21 ന് പ്രഖ്യാപിച്ച ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മ ക്യാപ്റ്റനായും ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായും ആയി. ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, അക്‌സർ […]