360 ദിവസത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ 4 വിക്കറ്റ് വീഴ്ത്തി തിരിച്ചു വരവ് ഗംഭീരമാക്കി മുഹമ്മദ് ഷമി | Mohammed Shami
മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തിൽ നാല് വിക്കറ്റ് നേട്ടത്തോടെ 360 ദിവസങ്ങൾക്ക് ശേഷം ഇന്ത്യയുടെ സ്റ്റാർ പേസ് ബൗളർ മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ചു. ആദ്യ ദിനം 10 വിക്കറ്റ് രഹിത ഓവറുകൾ എറിഞ്ഞ ശേഷം ശേഷം, മധ്യപ്രദേശിനെ ഒന്നാം ഇന്നിംഗ്‌സിൽ വെറും 167 റൺസിന് പുറത്താക്കുന്നതിൽ ഷമി നിർണായക പങ്ക് വഹിച്ചു.വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ന് വേണ്ടിയുള്ള ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൻ്റെ നല്ല സൂചനയാണിത്. കഴിഞ്ഞ നവംബറിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയോട് […]