രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ ഇന്നിംഗ്സ് ജയവുമായി കേരളം | Ranji Trophy
രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് ഇന്നിംഗ്സ് ജയം . ഇന്നിങ്സിനും 117 റൻസിനുമായിരുന്നു കേരളത്തിന്റെ ജയം.ജലജ് സക്സേനയുടെ മിന്നുന്ന പ്രകടനമാണ് കേരളത്തിന് തകർപ്പൻ ജയം സമ്മാനിച്ചത്.രഞ്ജിയിലെ കേരളത്തിന്റെ രണ്ടാം വിജയമാണിത്. ഈ സീസണിൽ കേരളത്തിൻ്റെ മറ്റ് രണ്ട് രഞ്ജി മത്സരങ്ങളും മഴ മൂലം സമനിലയിൽ അവസാനിച്ചു. തുമ്പയിൽ നടന്ന മത്സരത്തിനും മഴ ഭീഷണി നേരിട്ടിരുന്നു, മൂന്നാം ദിവസത്തെ കളിയും ഭൂരിഭാഗവും ഉപേക്ഷിച്ചു. അവസാന ദിനം കളി നിർത്തുമ്പോൾ യുപി 66/2 എന്ന നിലയിലായിരുന്നു. 167 റൺസിന് പിന്നിൽ […]