എംഎസ് ധോണിയേക്കാൾ വേഗത്തിൽ സഞ്ജു സാംസൺ ടി20യിൽ 7000 റൺസ് തികച്ച് സഞ്ജു സാംസൺ | Sanju Samson
ടി20യിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ.ഡർബനിലെ കിംഗ്‌സ്‌മീഡിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെ ടി20യിലെ തൻ്റെ 269-ാം ഇന്നിംഗ്‌സിലാണ് അദ്ദേഹം ഈ നാഴികക്കല്ല് നേടിയത്. ഐപിഎല്ലിൽ തൻ്റെ പതിനേഴാം സീസണിൽ കളിക്കാൻ ഒരുങ്ങുന്ന ഇതിഹാസ താരം എംഎസ് ധോണിയേക്കാൾ വേഗത്തിലാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്. തൻ്റെ 269-ാം ഇന്നിംഗ്‌സിലാണ് റോബിൻ ഉത്തപ്പയും 7000 ടി20 റൺസ് തികച്ചത്. ഏറ്റവും വേഗത്തിൽ നാഴികക്കല്ല് പിന്നിട്ട താരമെന്ന റെക്കോർഡ് കെഎൽ രാഹുലിൻ്റെ […]