Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ സൗദി പ്രൊ ലീഗ് ക്ലബ്ബുകളും, യുവേഫയുമായി ചർച്ച നടത്തി സൗദി എഫ്എ|Saudi Pro League

2025ലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ സൗദി പ്രോ ലീഗ് ക്ലബ് പങ്കെടുക്കുന്നതിനുള്ള സാധ്യതയുമായി ബന്ധപ്പെട്ട് സൗദി ഫുട്ബോൾ അസോസിയേഷൻ യുവേഫയുമായി ചർച്ചകൾ നടത്തിയതായി റിപ്പോർട്ട്.സൗദി ഫുട്‌ബോളിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിനായി സൗദി എഫ്‌എ യുവേഫയുമായി സംഭാഷണങ്ങൾ നടത്തിയതായി ഇറ്റാലിയൻ ഔട്ട്‌ലെറ്റ് കാൽസിയോ ഇ ഫിനാൻസ റിപ്പോർട്ട് ചെയ്തു. യൂറോപ്പ് വിട്ട് നിരവധി സൂപ്പർ താരങ്ങളാണ് ട്രാൻസ്ഫർ വിൻഡോയിൽ സൗദിയിലേക്കെത്തിയത്.പക്ഷേ യൂറോപ്പ് വിടുമ്പോൾ ചാമ്പ്യൻസ് ലീ​ഗ് കളിക്കാൻ കഴിയില്ലെന്നതായിരുന്നു താരങ്ങൾക്ക് തിരിച്ചടിയാണ്.ആ പ്രശ്നത്തിനും പരിഹാരം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് സൗദി ഫുട്ബോൾ.ക്രിസ്റ്റ്യാനോ […]

ലോകകപ്പ് സ്വപ്നം അവസാനിച്ചു! 2023ലെ ഏഷ്യാ കപ്പിൽ സഞ്ജു സാംസണെ ഒഴിവാക്കിയേക്കും |Sanju Samson

2023ലെ ഏകദിന ലോകകപ്പ് കളിക്കുക എന്ന സ്വപ്നം കേരളാ ബാറ്റർ സഞ്ജു സാംസണിന് അവസാനിച്ചു. അടുത്തിടെ കരീബിയനിൽ നടന്ന അഞ്ച് മത്സരങ്ങളുടെ ടി 20 ഐ പരമ്പരയിൽ അവസരം ലഭിച്ചിട്ടും സഞ്ജു സാംസണിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. വെസ്റ്റ് ഇൻഡീസിനെതിരായ പാരമ്ബരയുടെ ഫലമായിട്ടായിരിക്കും ഏഷ്യാ കപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത്.ഏകദിനത്തിൽ 9, 51 റൺസും ടി 20 യിൽ 12, 7, 13 സ്‌കോറുകളും നേടിയ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ 2023ലെ ഏഷ്യാ കപ്പിനായുള്ള ഇന്ത്യയുടെ 15 […]

കെ എൽ രാഹുലും ശ്രേയസ് അയ്യരും പുറത്തായാൽ 2023 ലോകകപ്പിലേക്ക് 20 വയസുകാരനെ പരിഗണിക്കും

ടീം ഇന്ത്യ നിലവിൽ വലിയ പരിക്കിന്റെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിരവധി താരങ്ങൾ പരിക്ക് മൂലം ടീമിന് പുറത്താണ്.കെ എൽ രാഹുലും ശ്രേയസ് അയ്യരും പരിക്കിനെത്തുടർന്ന് വളരെക്കാലമായി പുറത്തായിരുന്നു. 2023ലെ ഏഷ്യാ കപ്പിൽ മധ്യനിര ബാറ്റ്‌സ്മാൻമാർ തിരിച്ചെത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതിനാൽ, 2023 ലോകകപ്പ് ആരംഭിക്കുന്ന മുറയ്ക്ക് അവർ പൂർണ ശാരീരികക്ഷമത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇരുവരും പൂർണ്ണ ആരോഗ്യമുള്ളവരാണെങ്കിൽ മാത്രമേ കളിക്കുകയുള്ളൂവെന്നും മറ്റ് ബാറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.2023ലെ ഏകദിന ലോകകപ്പിന് മുമ്പ് കെഎൽ രാഹുലിനെയും ശ്രേയസ് […]

കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ അർജന്റീനയിൽ നിന്നും കിടിലൻ താരമെത്തുന്നു |Kerala Blasters

സൂപ്പർ താരമായ ലയണൽ മെസ്സിയുടെ നാടായ അർജന്റീനയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ കിടിലൻ താരത്തെത്തുന്നു. സ്‌പെയിനില്‍ കളിക്കുന്ന അര്‍ജന്റൈന്‍ താരമായ ഗുസ്താവോ ബ്ലാങ്കോ ലെഷുകിനെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. യൂറോപ്യൻ ഫുട്ബോളിൽ പരിചയസമ്പത്തുള്ള മോണ്ടിനെഗ്രോ പ്രതിരോധതാരമായ മിലോസ്‌ ഡ്രിങ്കിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതിന് പിന്നാലെയാണ് അര്ജന്റീന താരത്തിനായി ബ്ലാസ്റ്റേഴ്‌സ് താല്പര്യം പ്രകടിപ്പിച്ചത്.ലാ ലിഗ ക്ലബായ ഐബാറിന് വേണ്ടിയാണ് ഗുസ്താവോ ബ്ലാങ്കോ കളിച്ചു കൊണ്ടരിക്കുന്നത്. മുപ്പത്തിയൊന്നുകാരനായ താരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് ചേക്കേറാൻ സമ്മതം മൂളിയിട്ടുണ്ട്.യുക്രൈൻ […]

‘സൗദി പ്രോ ലീഗിനെ മാറ്റിമറിച്ചത് റൊണാൾഡോയാണ്’ : അൽ നാസർ സൂപ്പർ താരത്തെ പ്രശംസിച്ച് നെയ്മർ |Cristiano Ronaldo |Neymar

അൽ ഹിലാലിലേക്കുള്ള ട്രാൻസ്ഫറിന് ശേഷമുള്ള തന്റെ ആദ്യ അഭിമുഖത്തിൽ തന്നെ അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ചിരിക്കുകയാണ് നെയ്മർ.സൗദി പ്രോ ലീഗിനെ മാറ്റിമറിച്ചത് റൊണാൾഡോയാണെന്നും ബ്രസീലിയൻ പറഞ്ഞു.റൊണാൾഡോയെ നേരിടാൻ കാത്തിരിക്കുകയാണെന്ന് 31 കാരനായ ബ്രസീൽ ഫോർവേഡ് പറഞ്ഞു. ബെൻസെമ, ഫിർമിനോ തുടങ്ങിയ താരങ്ങൾക്കെതിരെ കളിയ്ക്കാൻ തനിക്ക് ആവേശമുണ്ടെന്നും നെയ്മർ പറഞ്ഞു.പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് മാറിയതിന് ശേഷം റിയാദ് ക്ലബ്ബുമായി നെയ്മർ രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചത് ശ്രദ്ധേയമാണ്.”ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇതെല്ലാം ആരംഭിച്ചതെന്നും എല്ലാവരും […]

‘ഞങ്ങൾ ലയണൽ മെസ്സിക്കെതിരെയാണ് പരാജയപ്പെട്ടത് അല്ലാതെ മിയാമിക്കെതിരെയല്ല’ : ഫിലാഡൽഫിയ യൂണിയൻ പരിശീലകൻ |Lionel Messi

ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ലീഗ കപ്പ് ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇന്റർ മിയാമി.മേജർ ലീഗ് സോക്കർ, ലിഗ MX എന്നീ ക്ലബ്ബുകൾ തമ്മിലുള്ള 47 ടീമുകളുടെ ടൂർണമെന്റായ ലീഗ് കപ്പ് ഫൈനലിൽ ശനിയാഴ്ച മിയാമി നാഷ്‌വില്ലെ എസ്‌സിയെ നേരിടും. മെസ്സിയുടെ സൈനിംഗ് മിയാമിയെ പൂർണ്ണമായും മാറ്റിമറിച്ചു എന്ന് വേണം പറയാൻ. മെസ്സിയുടെ ഗോളടി മികവിൽ തുടർച്ചയായ വിജയങ്ങളുമായി അവർ കരുത്തോടെ മുന്നേറുകയാണ്.സെമി ഫൈനൽ മത്സരത്തിന് മുന്നോടിയായി ഫിലാഡൽഫിയ പരിശീലകൻ ജിം കർട്ടിൻ പറഞ്ഞത് […]

അയർലൻഡ് ടി20 : സഞ്ജു സാംസണെ മറികടന്ന് ജിതേഷ് ശർമ്മ ആദ്യ പതിനൊന്നിലെത്തുമോ ? |Sanju Samson

അയർലൻഡ് ടി20യ്ക്കുള്ള 15 അംഗ ടീമിൽ ജിതേഷ് ശർമ്മയുടെ സാന്നിധ്യം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ സ്ഥാനം അനിശ്ചിതത്വത്തിലാക്കും എന്നുറപ്പാണ്‌.വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന ടി 20 ടീമിൽ ഇടം നേടിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ മലയാളി ബാറ്റർ സഞ്ജു സാംസണ് സാധിച്ചില്ല. ഏഷ്യാ കപ്പും ലോകകപ്പും മുന്നില്‍ നില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നതിനായി ഈ പരമ്പരയിൽ സഞ്ജുവിന് മികവ് കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു.മൂന്നാം ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന് നേടാനായത്.അഞ്ച് ടി20 മത്സരങ്ങളുടെ ഭാഗമായിട്ടും […]

മാഞ്ചെസ്റ്റർ സിറ്റി ചാമ്പ്യന്മാർ !! സെവിയ്യയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കി സിറ്റി |Manchester City

സ്പാനിഷ് കരുത്തന്മാരായ സെവിയ്യയെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്.ഇതാദ്യമായാണ് മാഞ്ചസ്റ്റർ സിറ്റി സൂപ്പർ കപ്പ് നേടുന്നത്. മത്സരത്തിൽ സെവിയ്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 25 ആം മിനുട്ടിൽ യൂസഫ് എൻ-നെസിരിയുടെ ഹെഡ്ഡർ ഗോൾ സ്പാനിഷ് ടീമിന് ലീഡ് നേടിക്കൊടുത്തു.രണ്ടാം പകുതിയിൽ കോൾ പാമറിന്റെ ഗോൾ മാഞ്ചസ്റ്റർ സിറ്റിക്ക് […]

‘പറയുന്നതിൽ ഖേദമുണ്ട്, സഞ്ജുവിന് വേണ്ടത്ര അവസരങ്ങളുണ്ടായിരുന്നു’: മലയാളി താരത്തിനെതിരെ വിമർശനവുമായി മുൻ പാക് താരം |Sanju Samson

അടുത്തിടെ സമാപിച്ച ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ആതിഥേയർ 3-2 സ്‌കോർലൈനിൽ വിജയിച്ചു. ഞായറാഴ്ച നടന്ന അവസാന മത്സരത്തിൽ ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീമിന് നിശ്ചിത 20 ഓവറിൽ 165/9 എന്ന സ്കോറിലെത്താൻ മാത്രമേ കഴിഞ്ഞുള്ളു. തുടർന്ന് ബാറ്റിങ്ങിനെത്തിയ വെസ്റ്റ് ഇൻഡീസ് 18 ഓവറുകൾക്കുള്ളിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം ഉറപ്പിച്ചു.കാര്യമായ സ്വാധീനം ചെലുത്താൻ പാടുപെട്ട ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസണിന് ഈ പരമ്പര […]

‘സഞ്ജു മികച്ച കളിക്കാരനാണ് പക്ഷേ..’ : മലയാളി ബാറ്റർക്ക് കപിൽ ദേവിന്റെ ഉപദേശം |Sanju Samson

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന ടി 20 ടീമിൽ ഇടം നേടിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ മലയാളി ബാറ്റർ സഞ്ജു സാംസണ് സാധിച്ചില്ല.ഏഷ്യാ കപ്പും ലോകകപ്പും മുന്നില്‍ നില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നതിനായി ഈ പരമ്പരയിൽ സഞ്ജുവിന് മികവ് കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാൽ മൂന്നാം ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന് നേടാനായത്.സഞ്ജുവിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്.സഞ്ജുവിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ശരിയല്ലെന്ന് കപില്‍ പറഞ്ഞു. […]