“എല്ലാ ഫോർമാറ്റിലും ലോകത്തിലെ ഏറ്റവും മികച്ച ബൗളർ” : ബുംറയെ പ്രശംസിച്ച് പാക് ഇതിഹാസം വസീം അക്രം | Jasprit Bumrah
ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ലെ പെർത്തിലെ ആദ്യ ടെസ്റ്റിലെ ആദ്യ ദിനത്തിൽ 17 വിക്കറ്റുകൾ ആണ് വീണത്. ആദ്യ ഇന്നിങ്സിൽ 150 റൺസിന് ഇന്ത്യ പുറത്തായപ്പോൾ ഓസ്‌ട്രേലിയ 67-7 എന്ന സ്‌കോറിലാണ് കളി അവസാനിപ്പിച്ചത്. ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ ജസ്പ്രീത് ബുംറ 17 റൺസ് വഴങ്ങി 4 വിക്കറ്റുകൾ സ്വന്തമാക്കി.സഹ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് 2 വിക്കറ്റുകളും സ്വന്തം പേരിലാക്കി. ഇടംകൈയ്യൻമാരായ അലക്സ് കാരിയും മിച്ചൽ സ്റ്റാർക്കും യഥാക്രമം 19, 6 റൺസിന് ശനിയാഴ്ച പുനരാരംഭിക്കും, […]