ചെന്നൈയിനെതിരായ അർഹിച്ച വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയതെന്ന് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ | Kerala Blasters
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ തോല്‍വികള്‍ക്ക് വിരാമമിട്ട് വമ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.ജെസ്യൂസ് ജിമെനസ് , നോവ സദോയി, രാഹുല്‍ കെപി എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോളടിച്ചു. കൊച്ചിയിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിൻട്രെ പൂർണ ആധിപത്യമാണ് കാണാൻ സാധിച്ചത്.ചെന്നൈയിൻ എഫ്‌സിക്കെതിരെ 3-0 ന് തൻ്റെ ടീമിൻ്റെ ആധിപത്യ വിജയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്രെ സന്തോഷം പ്രകടിപ്പിച്ചു.മന്ദഗതിയിലുള്ള ആദ്യ […]