ചരിത്രം സൃഷ്ടിച്ച് ഹാർദിക് പാണ്ഡ്യ, വമ്പൻ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരിക്കുകയാണ് സ്റ്റാർ ഓൾറൗണ്ടർ | Hardik Pandya
സയ്യിദ് മുഷ്താഖ് അലി ട്രോഫി 2024 ൻ്റെ ആദ്യ റൗണ്ടിൽ 74 റൺസ് നേടിയ ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ തൻ്റെ പേര് ചരിത്ര പുസ്തകങ്ങളിൽ എഴുതിച്ചേർത്തു.ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഏറ്റുമുട്ടലിൽ ഗുജറാത്തിനെ പരാജയപ്പെടുത്താൻ തൻ്റെ ടീമായ ബറോഡയെ പാണ്ട്യ സഹായിക്കുകയും ചെയ്തു. 35 പന്തിൽ 74 റൺസെടുത്ത ഹാർദിക് ടി20 ക്രിക്കറ്റിൽ 5000 റൺസ് പിന്നിട്ടു. ഈ സ്കോറിലെത്താൻ അദ്ദേഹത്തിന് ഏഴ് റൺസ് മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. ടി20 ഫോർമാറ്റിൽ 5067 റൺസാണ് […]