10 വർഷത്തിന് ശേഷം ടെസ്റ്റിൽ സ്റ്റീവ് സ്മിത്തിനെ ഗോൾഡൻ ഡക്കിന് പുറത്താക്കി ജസ്പ്രീത് ബുംറ | Jasprit Bumrah
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം 15 വിക്കറ്റുകൾ ഇതിനകം വീണുകഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ശേഷംഇന്ത്യ വെറും 150 റൺസിന് പുറത്തായി, പക്ഷേ പുതിയ പന്തിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ഓസീസിന്റെ മുൻ നിരയെ തകർത്തിരിക്കുകയാണ്. പെർത്തിലെ ഒപ്‌റ്റസ് സ്റ്റേഡിയത്തിലെ പിച്ച് പേസ് ബൗളർമാർക്ക് അനുകൂലമായാണ് ഒരുക്കിയിട്ടുള്ളത്.മൂന്നാം ഓവറിൽ ഓവറില്‍ തന്നെ അരങ്ങേറ്റക്കാരന്‍ നഥാന്‍ മക്സ്വീനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബുമ്ര വിക്കറ്റ് വേട്ട തുടങ്ങിയത്. 13 […]