വാഷിംഗ്‌ടൺ or കുൽദീപ് , സർഫ്രാസ് or രാഹുൽ : രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഇലവനിൽ ആരെല്ലാം ഉണ്ടാവും ? | India | New Zealand
പുണെയിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ നിർണായക രണ്ടാം ടെസ്റ്റിൽ അനുയോജ്യമായ ഒരു ഇലവനെ തെരഞ്ഞെടുക്കുക എന്നത് രോഹിത് ശർമ്മയ്ക്കും ഗൗതം ഗംഭീറിനും വളരെ ഭാരിച്ച ജോലിയാണ്. സ്പിന്നിന് അനുകൂലമായ പിച്ചായിരിക്കും പൂനെയിൽ ഉണ്ടായിരിക്കുക എന്നുറപ്പാണ്.ശുഭ്മാൻ ഗിൽ തിരിച്ചുവരവിന് തുടക്കമിട്ടതോടെ, കെ എൽ രാഹുലിലും സർഫറാസ് ഖാനിലും ഒരാൾക്ക് വഴിമാറേണ്ടിവരും. ബെംഗളൂരുവിൽ തൻ്റെ രണ്ടാം ഇന്നിഗ്‌സിൽ മിന്നുന്ന സെഞ്ച്വറി നേടിയ സർഫറാസിനെ ഒഴിവാക്കാനുള്ള സാധ്യത വളരെ കുറവാണ് .പക്ഷെ ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് മധ്യനിരയിൽ കെഎൽ രാഹുലിനൊപ്പം പോകുമെന്ന സൂചനയാണ് […]