ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഗൗതം ഗംഭീർ ഭയന്നിരിക്കുകയാണ് ,അത്കൊണ്ടാണ് എനിക്കെതിരെ തിരിയുന്നത്’: ഇന്ത്യൻ പരിശീലകന് മറുപടിയുമായി റിക്കി പോണ്ടിങ് | Gautam Gambhir | Ricky Ponting
ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ പരിശീലകൻ ഭയന്നിരിക്കുകയാണെന്ന് പറഞ്ഞതോടെ ഗൗതം ഗംഭീറും റിക്കി പോണ്ടിംഗും തമ്മിലുള്ള വാക്പോര് തുടരുകയാണ്. വിരാട് കോഹ്‌ലിയുടെ ഫോമിനെ മുൻ ഓസീസ് ക്യാപ്റ്റൻ വിമർശിച്ചതോടെയാണ് ഗംഭീറും പോണ്ടിംഗും തമ്മിലുള്ള തർക്കം ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് ടെസ്റ്റ് സെഞ്ച്വറികൾ മാത്രമാണ് കോഹ്‌ലി നേടിയതെന്ന് പോണ്ടിംഗ് പറഞ്ഞു. ഇതിന് മറുപടിയായി പോണ്ടിംഗ് ഓസ്‌ട്രേലിയൻ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഗംഭീർ പറഞ്ഞു. മോശം പ്രകടനങ്ങൾക്കിടയിലും കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ഗംഭീർ പ്രതിരോധിച്ചു.വിരാട് കോഹ്‌ലിയെ പരിഹസിച്ചതല്ലെന്നും […]