വെടിക്കെട്ട് സെഞ്ചുറിയുമായി തിലക് വർമ്മ ,മൂന്നാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ | India | South Africa
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മൂന്നാം ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് ഇന്ത്യ നേടിയത്. തിലക് വർമയുടെ മിന്നുന്ന സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നേടിക്കൊടുത്തത്. തിലക് വർമ്മ 56 പന്തിൽ നിന്നും 8 ഫോറും 7 സിക്‌സും അടക്കം 107 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി അഭിഷേക് ശർമ്മ 25 പന്തിൽ നിന്നും 50 റൺസ് നേടി. സഞ്ജു തുടർച്ചയായ രണ്ടാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി. മൂന്നാം മത്സരത്തിൽ […]