ന്യൂസിലൻഡിനെതിരെ 9 പന്തിൽ ഡക്കായി നാണംകെട്ട റെക്കോർഡിന് ഒപ്പമെത്തി വിരാട് കോലി |Virat Kohli
ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിനെതീരെ ഇന്ത്യൻ ബാറ്റിംഗ് തകർന്നു. ആദ്യ ഇന്നിങ്സിൽ 46 റൺസ് റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.ടെസ്റ്റിൻ്റെ ഒന്നാം ദിനം ടോസ് ഇല്ലാതെ ഉപേക്ഷിച്ചതിനാൽ, രണ്ടാം ദിനം ഇന്ത്യ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഏഴാം ഓവറിൽ രോഹിത് ശർമ്മ പുറത്തായതിന് ശേഷം ക്രീസിലെത്തിയ വിരാട് കോഹ്‌ലി ഒമ്പതാം ഓവറിൽ പൂജ്യനായി മടങ്ങി. കോലിക്ക് വേണ്ടി ടോം ലാഥം ആറ് സ്ലിപ്പുകൾ ഫീൽഡ് ചെയ്തു.അക്കൗണ്ട് തുറക്കാതെ […]