Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

ടെസ്റ്റ് കളിക്കുന്ന രാജ്യത്ത് നിന്നുള്ള ബാറ്ററുടെ നാലാമത്തെ അതിവേഗ സെഞ്ചുറിയുമായി സഞ്ജു സാംസൺ | Sanju Samson

ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരെ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ തകർപ്പൻ ഫോമിലായിരുന്നു. വെറും 40 പന്തിൽ സാംസൺ സെഞ്ച്വറി നേടി. ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്ത് നിന്നുള്ള ബാറ്ററുടെ നാലാമത്തെ വേഗമേറിയ സെഞ്ച്വറി ആയിരുന്നു ഇത്. ഇന്ത്യക്കാരൻ്റെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയായിരുന്നു ഇത്. ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറായി മാറി സഞ്ജു സാംസൺ മാറുകയും ചെയ്തു.2017ൽ ഇൻഡോറിൽ ശ്രീലങ്കയ്‌ക്കെതിരെ രോഹിത് ശർമയുടെ 35 പന്തിൽ സെഞ്ചുറിയും അതേ […]

മൂന്നാം ടി20 യിൽ 133 റൺസിന്റെ തകർപ്പൻ ജയവുമായി പരമ്പര തൂത്തുവാരി ടീം ഇന്ത്യ | India | Bangladesh

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20 യിൽ 133 റൺസിന്റെ തകർപ്പൻ ജയവുമായി പരമ്പര തൂത്തുവാരി ടീം ഇന്ത്യ. 298 റൺസ് കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 63 റൺസ് നേടിയ തൗഹിദ് ഹൃദോയ് ആണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി രവി ബിഷ്‌ണോയി മൂന്നു വിക്കറ്റ് വീഴ്ത്തി . സഞ്ജു സാംസന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് മിന്നുന്ന വിജയം നേടിക്കൊടുത്തത്.47 പന്തില്‍ 111 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ […]

വിമര്‍ശനങ്ങളെ ബൗണ്ടറിക്ക് പുറത്തേക്കടിച്ച് തന്റെ റേഞ്ച് എന്തെന്ന് കാണിച്ചു കൊടുത്ത് സഞ്ജു സാംസൺ | Sanju Samson

വിമര്‍ശനങ്ങളെ ബൗണ്ടറിക്ക് പുറത്തേക്കടിച്ച് തന്റെ റേഞ്ച് എന്തെന്ന് കാണിച്ചു തന്നിരിക്കുകയാണ് സഞ്ജു സാംസൺ.ഹൈദാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ് ബൗളർമാരെ സഞ്ജു നിലത്തു നിർത്തിയില്ല, സഞ്ജുവിന്റെ ബാറ്റിൽ നിന്നും യദേഷ്ടം ബൗണ്ടറികളും സിക്സുകളും പ്രവഹിച്ചു.47 പന്തുകള്‍ നേരിട്ട് താരം അടിച്ചെടുത്തത് 111 റണ്‍സ് നേടിയാണ് ക്രീസിനോട് വിടപറഞ്ഞത്. ഴിഞ്ഞ രണ്ടു മത്സരങ്ങളിലും വലിയ സ്കോർ നേടാൻ സാധിക്കാതിരുന്ന സഞ്ജു രണ്ടു കൽപ്പിച്ചാണ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയത്.22 പന്തിൽ 8 ഫോറും 2 കൂറ്റൻ സിക്സുമടക്കമാണ് സഞ്ജു സാംസൺ […]

14 ഓവറിൽ 200, റെക്കോർഡ് ടോട്ടൽ 1 ഓവറിൽ 5 സിക്സുകൾ…. : ബംഗ്ലാദേശിനെതിരെ ഇന്ത്യ നേടിയ റെക്കോർഡുകൾ | Sanju Samson

ഹൈദരാബാദിൽ ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനിടെ ടീം ഇന്ത്യ ചരിത്ര പുസ്തകങ്ങളിൽ പുതിയ അധ്യായം എഴുതിച്ചേർത്തു.സൂര്യകുമാർ യാദവിൻ്റെ നേതൃത്വത്തിലുള്ള ടീം ടി20യിൽ എക്കാലത്തെയും ഉയർന്ന സ്‌കോറാണ് നേടിയത്. നിശ്ചിത 20 ഓവറിൽ 297/6 റൺസ് അടിച്ചുകൂട്ടി, ഇത് ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിലെ ഏറ്റവും ഉയർന്ന സ്‌കോറാണ്. 47 പന്തിൽ 111 റൺസ് നേടിയ സഞ്ജു സാംസണിൻ്റെ മികച്ച പ്രകടനമാണ് ഹൈദരാബാദിൽ ഇന്ത്യയുടെ റെക്കോർഡ് തകർത്തത്.11 ബൗണ്ടറികളും എട്ട് സിക്‌സറുമടങ്ങുന്നതായിരുന്നു സാംസൺ. റിഷാദ് ഹൊസൈൻ എറിഞ്ഞ പത്താം […]

ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യിൽ ഒരോവറിൽ 5 സിക്‌സറുകൾ പറത്തി സഞ്ജു സാംസൺ | Sanju Samson

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി20യുടെ 9-ാം ഓവറിൽ തുടർച്ചയായി അഞ്ച് സിക്‌സറുകൾ പറത്തി സഞ്ജു സാംസൺ ബംഗ്ലദേശ് ബൗളിംഗ് ആക്രമണത്തെ നിലംപരിശാക്കി . സഞ്ജു സാംസൺ ഇന്നിഗ്‌സിൽ ബൗളർമാരെ നിരന്തരം ആക്രമിക്കുകയും ബംഗ്ലാദേശിൻ്റെ ബൗളിംഗ് യൂണിറ്റിന്മേൽ വലിയ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. 40 ബോളിലാണ് സഞ്ജു സെഞ്ച്വറി കുറിച്ചത്. ഓപ്പണ‍ർ അഭിഷേക് ശർമയെ തുടക്കത്തിലെ നഷ്ടമായെങ്കിലും പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവുമായി ചേർന്ന് സഞ്ചു സാംസൺ ബം​ഗ്ലാ ബോളർമാരെ അടിച്ചൊതുക്കുകയായിരുന്നു.10 ഫോറും […]

ടി20യിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി സഞ്ജു സാംസൺ | Sanju Samson

ബംഗ്ലാദേശിനെതിരെ മൂന്നാം ടി20യിൽ വെടിക്കെട്ട് സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ. ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മത്സരം പുരോഗമിക്കുമ്പോൾ സഞ്ജു സാംസൺ 40 പന്തിൽ 100 തികച്ചു. 47 പന്തിൽ നിന്നും 11 ഫോറം 8 സിക്‌സും അടക്കം 111 റൺസ് നേടിയ സഞ്ജുവിനെ മുസ്താഫിസുർ റഹ്മാൻ പുറത്താക്കി. വെറും 40 പന്തിൽ തൻ്റെ കന്നി ടി20 സെഞ്ച്വറി നേടിയതോടെ സഞ്ജു സാംസൺ ചരിത്രപുസ്തകത്തിൽ പ്രവേശിച്ചു.സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റർ ഇന്ത്യക്കായി ഏറ്റവും വേഗമേറിയ […]

’40 പന്തിൽ സെഞ്ച്വറി’ :ബം​ഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യിൽ മിന്നുന്ന സെഞ്ചുറിയുമായി സഞ്ജു സാംസൺ | Sanju Samson

ബം​ഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യിൽ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു സാംസൺ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വലിയ സ്കോർ നേടാൻ സാധിക്കാതിരുന്ന സഞ്ജു മികച്ച പ്രകടനമാണ് ഇന്ന് നടത്തിയത്. ബംഗ്ലാദേശ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു സഞ്ജു ഹൈദരാബാദിൽ സിക്സുകളുടെ മഴ പെയ്യിച്ചു. 40 പന്തിൽ നിന്നും 9 ബൗണ്ടറിയും 8 സിക്‌സും അടക്കം സഞ്ജു തന്റെ ആദ്യ ടി 20 സെഞ്ച്വറി പൂർത്തിയാക്കി.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വലിയ സ്കോർ നേടാൻ സാധിക്കാതിരുന്ന സഞ്ജു രണ്ടു കൽപ്പിച്ചാണ് ഇന്നത്തെ മത്സരത്തിൽ […]

’22 പന്തിൽ ഫിഫ്റ്റി’ : ബം​ഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജു സാംസൺ | Sanju Samson

ബം​ഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യിൽ തകർപ്പൻ അർദ്ധ സെഞ്ചുറിയുമായി വിമർശകരുടെ വായയടപ്പിച്ച് സഞ്ജു സാംസൺ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വലിയ സ്കോർ നേടാൻ സാധിക്കാതിരുന്ന സഞ്ജു രണ്ടു കൽപ്പിച്ചാണ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങിയത്. 22 പന്തിൽ 8 ഫോറും 2 കൂറ്റൻ സിക്സുമടക്കമാണ് സഞ്ജു സാംസൺ തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയയത്. തുടക്കം മുതൽ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ സഞ്ജു വേഗത്തിൽ ഇന്ത്യൻ സ്കോർ ഉയർത്തുകയും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. സഞ്ജുവിന്റെ മിന്നുന്ന ബാറ്ററിങ്ങിന്റെ പിൻബലത്തിൽ ഏഴോവറിൽ […]

‘സഞ്ജുവിന് കളിയുടെ അവസ്ഥ അറിയാം’: ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണിൻ്റെ നിസ്വാർത്ഥ കളിയെ അഭിനന്ദിച്ച് റയാൻ ടെൻ ഡൂഷേറ്റ് | Sanju Samson

ബംഗ്ലാദേശിനെതിരായ ആദ്യ രണ്ടു മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ പുറത്തെടുത്തത്.എന്നാൽ ഇന്ത്യയുടെ അസിസ്റ്റൻ്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് ടീമിന് അദ്ദേഹം നൽകിയ മൂല്യത്തെ എടുത്തുകാണിക്കുകയും ഇതുവരെയുള്ള നിസ്വാർത്ഥ പ്രകടനങ്ങൾക്ക് വിക്കറ്റ് കീപ്പർ-ബാറ്ററെ പ്രശംസിക്കുകയും ചെയ്തു. രണ്ടാം മത്സരത്തിൽ ഏഴ് പന്തിൽ രണ്ട് ബൗണ്ടറികളോടെ 10 റൺസ് മാത്രമാണ് സഞ്ജുവിന് എടുക്കാൻ സാധിച്ചത്.ആദ്യ ടി20യിലും സാംസൺ നന്നായി തുടങ്ങിയെങ്കിലും തൻ്റെ ശക്തമായ തുടക്കം മുതലാക്കുന്നതിൽ പരാജയപ്പെട്ടു, 29 […]

കുമാർ റെഡ്ഡിയുടെയും അഭിഷേക് ശർമ്മയുടെയും വിജയത്തിൻ്റെ ക്രെഡിറ്റ് ഓസ്‌ട്രേലിയൻ താരത്തിന് നൽകണമെന്ന് മുൻ പാകിസ്ഥാൻ താരം | Nitish Kumar Reddy | Abhishek Sharma

അന്താരാഷ്ട്ര ക്രിക്കറ്റിൽ അഭിഷേക് ശർമ്മയുടെയും നിതീഷ് കുമാർ റെഡ്ഡിയുടെയും വിജയത്തിൻ്റെ ക്രെഡിറ്റ് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് അർഹിക്കുന്നുണ്ടെന്ന് മുൻ പാകിസ്ഥാൻ താരം ബാസിത് അലി പറഞ്ഞു. ഐപിഎൽ 2024ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ നയിച്ച കമ്മിൻസ് രണ്ട് ഇന്ത്യൻ താരങ്ങളെ പിന്തുണച്ചതായും അവരുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. ടൂർണമെൻ്റിൻ്റെ 17-ാം സീസണിൽ എയ്ഡൻ മാർക്രമിന് പകരം കമ്മിൻസ് SRH ക്യാപ്റ്റനായി, ടീം ഫൈനലിലെത്തി. 200ന് മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ അഭിഷേക് 400-ലധികം റൺസ് […]