Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

ബ്രസീലിനെ പരിശീലിപ്പിക്കാൻ കാർലോ ആൻസലോട്ടിക്കൊപ്പം ഇതിഹാസം കക്കയും |Kaka

2024-ലെ കോപ്പ അമേരിക്കയിൽ കാർലോ ആൻസലോട്ടി ബ്രസീലിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് ബുധനാഴ്ച പ്രഖ്യാപിചിരുന്നു. 2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ക്രൊയേഷ്യയോട് ക്വാർട്ടർ തോൽവിക്ക് ശേഷം സ്ഥാനം വിട്ട ടിറ്റെയ്ക്ക് പകരക്കാരനായി 64 കാരനായ ആൻസലോട്ടി തന്റെ പരിശീലക ജീവിതത്തിൽ ആദ്യമായി ഒരു ദേശീയ ടീമിന്റെ ചുമതല വഹിക്കും.ടീമിന്റെ ഇടക്കാല പരിശീലകനായി ഫ്ലുമിനെൻസ് ഹെഡ് കോച്ച് ഡിനിസ് ചുമതലയേൽക്കും. ടീമിന്റെ ഇടക്കാല പരിശീലകനായി ഈ വർഷമാദ്യം മൂന്ന് സൗഹൃദ […]

‘പറഞ്ഞതിൽ ഖേദിക്കുന്നില്ല, പറഞ്ഞത് ഹൃദയത്തിൽ നിന്നുള്ളതാണ്, ആവശ്യമെങ്കിൽ അതേ രീതിയിൽ തന്നെ വീണ്ടും പറയും’: ആഷിഖ് കുരുണിയൻ

അർജന്റീനയെ ഇന്ത്യയിൽ കളിക്കാൻ ക്ഷണിച്ചതിനെതിരെ വിമർശനവുമായി മലയാളി താരം ആഷിഖ് കുരുണിയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തിൽ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾക്ക് പോലും പരിശീലന നടത്താനുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് പറഞ്ഞ ആഷിക്ക് ഫുട്ബോളിന്റെ വികസനത്തിനായി അർജന്റീനയെ കൊണ്ടുവരുന്നതല്ല പകരം അടിസ്ഥാന സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ വലിയ വിമർശനങ്ങൾ ആഷിക്കിനെതിരെ ഉയർന്നു വന്നിരുന്നു.ഈ താരത്തെ അനുകൂലിച്ചുകൊണ്ട് പ്രതികൂലിച്ചു കൊണ്ടും ഒരുപാട് പേർ രംഗത്ത് വന്നു.ഇതിൽ ഇപ്പോൾ അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ട്. നിലപാടിൽ മാറ്റമില്ല […]

ലയണൽ മെസ്സി കൊൽക്കത്തയിലെത്തുമോ ? പ്രതീക്ഷയോടെ ആരാധകർ |Lionel Messi

അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് സ്‌പോർട്‌സ് പ്രൊമോട്ടർ സതാദ്രു ദത്തയാണ്. ലയണൽ മെസ്സിയുടെ കൊൽക്കത്തയിലേക്കുള്ള വരവിനെക്കുറിച്ച് ഒരു വലിയ സൂചന നൽകിയിരിക്കുകയാണ് ദത്ത. മെസ്സി 2011 ലാണ് സൗഹൃദ മത്സരം കളിക്കാൻ കൊൽക്കത്തയിൽ ആദ്യമായി എത്തിയത്. ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മെസ്സിയെ കൊൽക്കത്തയിലേക്ക് കൊണ്ട് വരും എന്ന സൂചന ദത്ത നൽകിയിട്ടുണ്ട്.ഈ വാർത്ത ആരാധകരുടെ ഹൃദയങ്ങളിൽ ആവേശവും ആകാംക്ഷയും ഉണർത്തിയിട്ടുണ്ട്.ഡീഗോ മറഡോണ, പെലെ, കഫു, ദുംഗ എന്നിവരെ കൊൽക്കത്തയിലേക്ക് കൊണ്ട് വന്ന ദത്ത […]

റൊണാൾഡോയെ ഒഴിവാക്കി ഫുട്ബോൾ ചരിത്രത്തിലെ മികച്ച 3 സ്‌ട്രൈക്കർമാരെ തെരഞ്ഞെടുത്ത് സെർജിയോ അഗ്യൂറോ

അർജന്റീനിയൻ സൂപ്പർ താരം സെർജിയോ അഗ്യൂറോയെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായാണ് കണക്കാക്കുന്നത്. എതിർ ഗോൾകീപ്പർമാരെയും ഡിഫൻഡർമാരെയും മറികടക്കാനുള്ള താരത്തിന്റെ അപാരകഴിവ് വർഷങ്ങളോളം കാണാൻ സാധിച്ചു.അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, എഫ്‌സി ബാഴ്‌സലോണ തുടങ്ങിയ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബുകൾക്കായി താരം കളിച്ചു. എന്നാൽ കാർഡിയാക് ആർറിഥ്മിയ എന്ന രോഗം നിർണയിച്ചതോടെ നേരത്തെ വിരമിക്കൽ പ്രഖ്യാപിക്കാൻ നിർബന്ധിതനാകുകയും ചെയ്തതോടെ ബാഴ്‌സലോണയുമായുള്ള അദ്ദേഹത്തിന്റെ കരിയർ നേരത്തെ അവസാനിച്ചു.വിരമിച്ച ശേഷം സെർജിയോ അഗ്യൂറോ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.2022 ലെ […]

ഒരു വേദിയിൽ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് സ്വന്തമായുള്ള ബാറ്റർ

ഏറ്റവും മികച്ച ഏകദിന ബാറ്റർമാരിൽ ഒരാളായിരുന്ന ബംഗ്ലാദേശ് ബാറ്റർ തമീം ഇഖ്ബാൽ വിരമിച്ചിരിക്കുകയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ബംഗ്ലാദേശിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് തമീം.ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് തീരുമാനം. വ്യാഴാഴ്ച ചാറ്റോഗ്രാമില്‍ വാര്‍ത്താ സമ്മേളനത്തിലാണ് തമീം ഇഖ്ബാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 16 വര്‍ഷം നീണ്ട കരിയറിനാണ് താരം വിരാമമിടുന്നത്. അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടതിനു പിന്നാലെയാണ് തമീം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. “ഇത് എന്റെ അവസാനമാണ്. […]

‘എവിടെ കളിക്കാനും ഏത് ടീമിനെയും നേരിടാനും തയ്യാറാണ്’ :വേൾഡ് കപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തെക്കുറിച്ച് ബാബർ അസം

ഈ വർഷത്തെ ലോകകപ്പിൽ ഇന്ത്യയിലെ ഏത് വേദിയിലും ഏത് ടീമിനെയും നേരിടാൻ പാകിസ്ഥാൻ പൂർണ സജ്ജമാണെന്ന് ക്യാപ്റ്റൻ ബാബർ അസം പറഞ്ഞു .ടൂർണമെന്റിൽ പങ്കെടുക്കാൻ ടീം സർക്കാർ അനുമതിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. 132,000 കാണികളെ ഉൾക്കൊള്ളുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒക്ടോബർ 15 ന് പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ കളിക്കും. 2012ന് ശേഷം ഇരുടീമുകളും സ്വന്തം തട്ടകത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന ആദ്യ മത്സരമാണിത്. രാഷ്ട്രീയ എതിരാളികളായ പാകിസ്ഥാനും ഇന്ത്യയും സാധാരണയായി ന്യൂട്രൽ വേദികളിൽ നടക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റുകളിൽ […]

‘നന്നായി മകനേ ഇങ്ങനെ വേണം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ സഹായിക്കാൻ’: ആഷിഖ് കുരുണിയനെ പിന്തുണച്ച് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്

അർജന്റീനയെ ഇന്ത്യയിൽ കളിക്കാൻ ക്ഷണിച്ചതിനെതിരെ വിമർശനവുമായി മലയാളി താരം ആഷിഖ് കുരുണിയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തിൽ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾക്ക് പോലും പരിശീലന നടത്താനുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് പറഞ്ഞ ആഷിക്ക് ഫുട്ബോളിന്റെ വികസനത്തിനായി അർജന്റീനയെ കൊണ്ടുവരുന്നതല്ല പകരം അടിസ്ഥാന സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പറഞ്ഞു. ഇപ്പോഴിതാ ആഷിക്കിന്റെ അഭിപ്രായത്തെ പിന്തുണച്ച് എത്തിയിരിക്കികയാണ് ഇനിടാൻ പരിശീലകൻ ഇഗോർ സ്ടിമാക്ക്.’നന്നായി മകനേ ഇങ്ങനെ വേണം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ സഹായിക്കാൻ. അല്ലാതെ വലിയ ഫുട്‌ബോൾ രാജ്യങ്ങൾക്ക് ഇവിടെവന്ന് […]

‘മെസ്സിയുമായുള്ള ആ ആലിംഗനം ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടായിരിക്കും’ :ലിയാൻഡ്രോ പരേഡെസ്

ഖത്തർ ലോകകപ്പ് ഫ്രാൻസിനെതിരായ ഫൈനലിൽ ഷൂട്ടൗട്ടിൽ ഡിഫൻഡർ ഗോൺസാലോ മോണ്ടിയേൽ നിർണായക പെനാൽറ്റി നേടിയതിന് തൊട്ടുപിന്നാലെ മൈതാനത്ത് ലയണൽ മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയ ആദ്യ വ്യക്തിയാണ് ലിയാൻഡ്രോ പരേഡെസ്. “മെസ്സിയുമായുള്ള ആ ആലിംഗനം, എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടായിരിക്കും. തിരിഞ്ഞു നോക്കിയപ്പോൾ മുട്ടുകുത്തി നിൽക്കുന്നതും ലോക ചാമ്പ്യൻ എന്ന നിലയിൽ മെസ്സിയെ ആദ്യം കെട്ടിപ്പിടിച്ചതും അവിശ്വസനീയമായിരുന്നു. ‘ഞങ്ങൾ ലോക ചാമ്പ്യന്മാരാണ്’ എന്ന് ഞാൻ അദ്ദേഹത്തോട് ആക്രോശിച്ചു, ‘നന്ദി, നന്ദി, ഞാൻ നിന്നെ സ്നേഹിക്കുന്നു എന് മെസ്സി […]

‘അവിശ്വസനീയമായ ഒരു ടീമും കഴിവുള്ള ഒരു കൂട്ടം കളിക്കാരും കഴിവുള്ള ഒരു പരിശീലകനും ഉണ്ടായിരുന്നതിനാൽ ഇത് വേദനിപ്പിക്കുന്നു’

കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ ക്വാർട്ടറിൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഉണ്ടായ മനസികാവസ്ഥയെക്കുറിച്ച് ബ്രസീലിന്റെ സ്റ്റാർ വിംഗറായ റാഫിൻഹ ഗ്ലോബോയുടെ പ്രോഗ്രാമായ “ബൊലെയ്‌റാഗെം” ന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ബ്രസീൽ ക്രോയേഷ്യയോട് തോൽവി ഏറ്റുവാങ്ങിയത്. നിലവിൽ ബാഴ്‌സലോണയിൽ കളിക്കുന്ന റാഫിൻഹ തന്റെ ഹൃദയം തുറന്ന് വികാരങ്ങൾ പ്രകടിപ്പിച്ചു.”സത്യം, അത് വേദനിപ്പിക്കുന്നു. ഞങ്ങൾക്ക് അവിശ്വസനീയമായ ഒരു ടീമും കഴിവുള്ള ഒരു കൂട്ടം കളിക്കാരും കഴിവുള്ള ഒരു പരിശീലകനും ഉണ്ടായിരുന്നതിനാൽ ഇത് വേദനിപ്പിക്കുന്നു. ഒരുപാട് ദൂരം പോയി ഈ […]

ലോകകപ്പിൽ ഇന്ത്യൻ ടി20 ടീമിനെ ഹാർദിക് പാണ്ഡ്യ തന്നെ നയിക്കുമെന്ന് ആകാശ് ചോപ്ര

വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ഐ ക്യാപ്റ്റനായി തെരഞ്ഞടുത്തത് ഹാർദിക് പാണ്ഡ്യയെയാണ്. ടി 20 യിൽ പാണ്ഡ്യ ക്യാപ്റ്റനായി തുടരുന്നത് സൂചിപ്പിക്കുന്നത് അടുത്ത വർഷം വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന ടി20 ലോകകപ്പ് വരെ സ്റ്റാർ ഓൾറൗണ്ടർ ഇന്ത്യയെ നയിക്കാൻ സാധ്യതയുണ്ടെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര കരുതുന്നു. കരീബിയൻ ദ്വീപുകളിലും അമേരിക്കയിലും നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രഖ്യാപിചിരുന്നു.ഹാർദിക് പാണ്ഡ്യ ഒരു […]