‘ഇതൊരു പുനർജന്മം പോലെ തോന്നുന്നു’: കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവന്ന വരുൺ ചക്രവർത്തി | Varun Chakravarthy
ബംഗ്ലാദേശിനെതിരെ ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ ജയം നേടിയ ഇന്ത്യൻ ടീം മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ 1-0ന് മുന്നിലെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തൻ്റെ തിരിച്ചുവരവിൽ വരുൺ ചക്രവർത്തി മികച്ച പ്രകടനം പുറത്തെടുത്തു.ഗ്വാളിയോറിലെ ആദ്യ മത്സരത്തിന് ശേഷം തന്റെ തിരിച്ചുവരവിനെ ‘പുനർജന്മം’ എന്നാണ് താരം വിശേഷിപ്പിച്ചത്. ആദ്യ ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ വെറും 127 ന് പുറത്താക്കാൻ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു.ആതിഥേയരായ അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി എന്നിവർ 31 റൺസിന് 3 വിക്കറ്റ് വീതം വീഴ്ത്തി.കളിയുടെ […]