Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

‘ജയമോ തോൽവിയോ പ്രശ്നമല്ല.. ഇതാണ് ഇന്ത്യൻ ടീമിനെതിരായ ഞങ്ങളുടെ ലക്ഷ്യം ‘- ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൽ സാൻ്റോ | India | Bangladesh

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സെപ്റ്റംബർ 19ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഈ മത്സരത്തിൻ്റെ ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നു.രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം നേരത്തെ തന്നെ ചെന്നൈയിലെത്തി പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ ടെസ്റ്റ് പരമ്പര കളിക്കാൻ നജ്മുൽ ഷാൻഡോയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് ടീം ഇന്നലെ ചെന്നൈയിലെത്തി. “ഈ പരമ്പര തീർച്ചയായും ഞങ്ങൾക്ക് വളരെ വെല്ലുവിളി നിറഞ്ഞ പരമ്പരയായിരിക്കും. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചതോടെ ആത്മവിശ്വാസം […]

‘പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ മൈതാനത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു അവൻ’ : വിബിൻ മോഹനനെ പ്രശംസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ | Kerala Blasters

തിരുവോണ ദിനത്തില്‍ വലിയ നിരാശയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഉണ്ടയത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്‌സിക്ക് മുന്നില്‍ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്.എക്‌സ്ട്രാ ടൈമിലെ അവസാന നിമിഷത്തിലാണ് പഞ്ചാബ് വിജയഗോള്‍ നേടിയത്. ലൂക്കാ മാസെനും ഫിലിപ്പുമാണ് പഞ്ചാബിനായി ഗോള്‍ നേടിയത്. സ്പാനിഷ് താരം ജെസൂസ് ജിമനെസാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്. 84 -ാം മിനിറ്റിൽ പഞ്ചാബിന്റെ മലയാളി താരം ലിയോൺ അഗസ്റ്റിനെ ബോക്സിൽ സഹീഫ് വീഴ്ത്തിയതിന് ലഭിച്ച […]

‘ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും സ്ഥാനം ആ 2 കളിക്കാർക്ക് നികത്താനാവും’ : പിയൂഷ് ചൗള | Virat Kohli | Rohit Sharma

അടുത്തിടെ സമാപിച്ച ടി20 ലോകകപ്പ് ക്രിക്കറ്റ് പരമ്പര വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും സ്റ്റാർ താരം വിരാട് കോഹ്‌ലിയും ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു . എന്നിരുന്നാലും, കുറച്ച് വർഷങ്ങൾ കൂടി ഏകദിനത്തിലും ടെസ്റ്റിലും കളിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. അവരുടെ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ അൽപ്പം നിരാശരാക്കി. 37 വയസ്സുള്ള രോഹിത് ശർമ്മ ടെസ്റ്റിലും ഏകദിനത്തിലും ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുന്നു. 35 കാരനായ വിരാട് കോഹ്‌ലി മികച്ച ഫോമിലും കളിച്ചുകൊണ്ടിരിക്കുന്നു. പ്രായമായത്കൊണ്ട് തന്നെ കുറച്ച് […]

‘തോൽവി വേദനാജനകമാണ്, എന്നാൽ ഞങ്ങൾ തിരിച്ചുവരും’ : ആദ്യ മത്സരത്തിലെ തോൽ‌വിയിൽ നിരാശ പ്രകടിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ | Kerala Blasters

ഐഎസ്എല്‍ 11-ാം സീസണിലെ ആദ്യമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. പഞ്ചാബ് എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോറ്റത്. 85-ാം മിനിറ്റ് വരെ ഗോള്‍രഹിതമായിരുന്ന കളിയിൽ ഇഞ്ച്വറി ടൈമിലാണ് പഞ്ചാബ് രണ്ടു ഗോളുകൾ നേടി വിജയം നേടിയെടുത്തത്.പഞ്ചാബ്‌ എഫ്‌സിയ്‌ക്കായി പകരക്കാരന്‍ ലൂക്ക മയ്‌സെന്‍, ഫിലിപ് മിര്‍ലാക് എന്നിവര്‍ ഗോള്‍ നേടി. സ്‌പാനിഷ് താരം ഹെസൂസ് ഹിമെനെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. മത്സരത്തിൽ അവസാന മിനിറ്റുകളിൽ ഗോൾ വഴങ്ങി പരാജയപെട്ടതിനു കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് മൈക്കൽ സ്റ്റാഹ്രെ തൻ്റെ […]

കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളെ കൈപിടിച്ചു നടത്തുക വയനാട്ടിലെ ദുരന്തഭൂമിയായ ചൂരൽമലയിലെ കുട്ടികൾ | Kerala Blasters

ഐഎസ്‌എൽ ഫുട്‌ബോൾ 11–-ാംപതിപ്പിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുകയാണ്. കൊച്ചിയിൽ രാത്രി 7 .30 ന് നടക്കുന്ന മത്സരത്തിൽ പഞ്ചാബ്‌ എഫ്‌സിയാണ്‌ എതിരാളി.തിരുവോണം പ്രമാണിച്ച്‌ 50 ശതമാനമാണ്‌ കാണികൾക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ളത്.മൂന്നുതവണ ഫൈനലിൽ കടന്നിട്ടും കിരീടം നേടാനാകാത്തതിന്റെ നിരാശ ബ്ലാസ്‌റ്റേഴ്‌സിനെ വിട്ടുപോയിട്ടില്ല. താരകൈമാറ്റത്തിൽ അത്ര മികച്ചതായിരുന്നില്ല ഇക്കുറി ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങൾ. എങ്കിലും മുന്നേറ്റനിരയിൽ നോഹ സദൂയിയെയും സ്‌പാനിഷുകാരൻ ജീസസ്‌ ജിമെനെസിനെയും കൊണ്ടുവരാൻ കഴിഞ്ഞത്‌ നേട്ടമാണ്‌. മധ്യനിരയിൽ അതുപോലൊരു നീക്കമുണ്ടായില്ല. അഡ്രിയാൻ ലൂണയുടെ ചുമലിലാകും മുഴുവൻ ഭാരവും. […]

‘ഓണം സ്പെഷൽ’ : ദുലീപ് ട്രോഫിയില്‍ വെടികെട്ട് ബാറ്റിങ്ങുമായി സഞ്ജു സാംസൺ | Sanju Samson

ദുലീപ് ട്രോഫിയില്‍ ഇന്ത്യ എയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ഡിക്ക് വേണ്ടി തകർപ്പൻ ബാറ്റിങ്ങുമായി മലയാളി താരം സഞ്ജു സാംസൺ.ആദ്യ ഇന്നിങ്‌സില്‍ ആറ് പന്ത് നേരിട്ട് അഞ്ച് റണ്‍സുമായി പുറത്തായ സഞ്ജു രണ്ടാം ഇന്നിങ്‌സില്‍ 45 പന്ത് നേരിട്ട് 40 റണ്‍സാണ് നേടിയത്. മൂന്ന് വീതം സിക്‌സും ഫോറും പറത്തിയ സഞ്ജു വലിയ സ്‌കോര്‍ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അര്‍ധ സെഞ്ച്വറിയിലേക്കെത്തും മുമ്പ് താരം പുറത്തായി.സഞ്ജുവിന്റെ സിക്സറുകളിൽ ഒന്ന് ഗാലറിയുടെ മേൽക്കൂരയിലും ഒന്ന് ഗാലറിക്കു പുറത്തുമാണ് പതിച്ചത്. ടീം സ്കോർ […]

വിരാട് കോലി അല്ല! ഇന്ത്യൻ ടീമിലെ ഏറ്റവും ഫിറ്റസ്റ്റ് താരത്തെ തെരഞ്ഞെടുത്ത് ജസ്പ്രീത് ബുംറ | Jasprit Bumrah

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും ഫിറ്റസ്റ്റ് ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി എന്നതിൽ അതിശയിക്കാനില്ല. എന്നാൽ പേസർ ജസ്പ്രീത് ബുംറക്ക് വ്യത്യസ്തമായ അഭിപ്രായമാണുളളത്.ടീമിലെ ഒരു ഫാസ്റ്റ് ബൗളറാണ് ടീമിലെ ഏറ്റവും ഫിറ്റെന്ന് വെറ്ററൻ സ്പീഡ്സ്റ്റർ വിശ്വസിക്കുന്നു. സോഷ്യൽ മീഡിയയിൽ ബുംറയുടെ ഈ പ്രതികരണം ആരാധകരെ ഭിന്നിപ്പിച്ചിരിക്കുകയാണ്.ജസ്പ്രീത് ബുംറയാണ് ടീമിലെ ഏറ്റവും ഫിറ്റസ്റ്റ് ക്രിക്കറ്റ് താരം എന്ന് സ്വയം വിശേഷിപ്പിച്ചത്. “നിങ്ങൾ തിരയുന്ന ഉത്തരം എനിക്കറിയാം, പക്ഷേ ഞാൻ ഒരു ഫാസ്റ്റ് ബൗളറായതിനാൽ എൻ്റെ പേര് പറയാൻ ഞാൻ […]

പുതിയ പരിശീലകന്റെ കീഴിൽ വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ | Kerala Blasters

10 സീസണുകൾ, 3 തവണ റണ്ണർ അപ്പുകൾ, രണ്ട് തവണ പ്ലേ ഓഫ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ നാളിതുവരെയുള്ള റെക്കോർഡാണിത്.രാജ്യത്തെ ഏറ്റവും വലിയ ആരാധകവൃന്ദങ്ങളിൽ ഒന്നിന് ഇതുവരെ പ്രകമ്പനം കൊള്ളുന്ന മഹത്വത്തിൻ്റെ നിമിഷം ഉണ്ടായിട്ടില്ലെന്ന് വാദിക്കാം.മുൻ സീസണിൻ്റെ അവസാനത്തെത്തുടർന്ന്, ഒരു യുഗത്തിൻ്റെ മാറ്റത്തെ അടയാളപ്പെടുത്തുന്ന ഒരു തീരുമാനം എടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറായി. ഇവാൻ വുകോമാനോവിക് യുഗത്തിന് അവസാനമായി.പുതിയ സീസണിന് മുന്നോടിയായി സെർബിയൻ തൻ്റെ റോളിൽ നിന്ന് മോചിതനായി ചുമതല മൈക്കൽ സ്റ്റാഹെയ്ക്കും കൂട്ടർക്കും […]

ഇരട്ട ഗോളുകളുമായി തിരിച്ചുവരവ് ഗംഭീരമാക്കി ലയണൽ മെസ്സി , മിന്നുന്ന ജയവുമായി ഇന്റർ മയാമി | Lionel Messi

കോപ്പ അമേരിക്ക ഫൈനലിന് ശേഷം ആദ്യമായി കളത്തിലിറങ്ങിയ ലയണൽ മെസ്സി ഇരട്ട ഗോളുകളുമായി മിന്നി തിളങ്ങിയ മത്സരത്തിൽ ഫിലാഡൽഫിയ യൂണിയനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മയാമി. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്, ഉറുഗ്വേ സൂപ്പർ താരം ലൂയിസ് സുവാരസും ഇന്റർ മയമിക്കായി ഗോൾ നേടി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇന്റർ മയാമി വിജയം സ്വന്തമാക്കിയത്.26-ാം മിനിറ്റിലും 30-ാം മിനിറ്റിലും മെസ്സി നേടിയ ഗോളിലൂടെ ഇന്റർ മയാമി മത്സരത്തിലേക്ക് തിരിച്ചുവന്നു.മത്സരത്തിൽ […]

ഞാൻ വീണ്ടും പറയുന്നു, ഇന്ത്യയുടെ 12 വർഷത്തെ റെക്കോർഡ് ഞങ്ങൾ തകർക്കും.. : ബംഗ്ലാദേശ് ക്യാപ്റ്റൻ നജ്മുൽ സാൻ്റോ | India | Bangladesh

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ സ്വന്തം തട്ടകത്തിൽ ബംഗ്ലാദേശ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര കളിക്കാൻ പോവുകയാണ്. സെപ്തംബർ 19ന് ചെന്നൈയിൽ ആരംഭിക്കുന്ന 2025ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കപ്പിൻ്റെ ഭാഗമായാണ് പരമ്പര നടക്കുന്നത്. ബംഗ്ലാദേശിനെ അനായാസം തോൽപ്പിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കഴിഞ്ഞ 12 വർഷമായി ഓസ്‌ട്രേലിയ ഉൾപ്പെടെ ലോകത്തെ ഏത് ടീമിനെതിരെയും സ്വന്തം തട്ടകത്തിൽ ഒരു പരമ്പര പോലും തോൽക്കാതെയാണ് ഇന്ത്യ വിജയിക്കുന്നത്. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിൽ വിരാട് കോലിയും […]