‘വിരാട് കോഹ്‌ലി ടി20യിൽ നിന്ന് നേരത്തെ വിരമിച്ചു, 2026 വരെ കളിക്കാമായിരുന്നു’: സുരേഷ് റെയ്‌ന | IPL2025
വിരാട് കോഹ്‌ലി അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് വളരെ നേരത്തെ വിരമിച്ചെന്നും 2026 ൽ ഉപഭൂഖണ്ഡത്തിൽ നടക്കുന്ന ടി20 ലോകകപ്പ് വരെ കളിക്കാമായിരുന്നുവെന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിശ്വസിക്കുന്നു. വ്യാഴാഴ്ച എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ കോഹ്‌ലി 42 പന്തിൽ നിന്ന് 70 റൺസ് നേടിയതിന് ശേഷമാണ് റെയ്‌ന ഈ പരാമർശം നടത്തിയത്. കോഹ്‌ലിക്ക് ഇനിയും ധാരാളം കാര്യങ്ങൾ ബാക്കിയുണ്ടെന്നും ഉയർന്ന തലത്തിൽ സംഭാവന നൽകാമായിരുന്നുവെന്നും റെയ്‌ന കൂട്ടിച്ചേർത്തു. 2024 ൽ […]