Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ബയേൺ മ്യൂണിക്ക് : റയൽ മാഡ്രിഡിന്റെ രക്ഷകനായി ബെല്ലിങ്ങ്ഹാം : രാജകീയ വിജയവുമായി ആഴ്‌സണൽ : നാപോളിക്ക് ജയം : ഇന്റർ മിലാൻ സമനില

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ബയേൺ മ്യൂണിക്ക്. മൂന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് ബയേൺ മ്യൂണിക്ക് നേടിയത്.28-ാം മിനിറ്റിലും 32-ാം മിനിറ്റിലും ലെറോയ് സാനെയും സെർജ് ഗ്നാബ്രിയും നേടിയ ഗോളുകളിലൂടെ ബയേൺ തുടക്കത്തിൽ തന്നെ മത്സരത്തിലെ ആധിപത്യം ഉറപ്പിച്ചു. 49 ആം മിനുട്ടിൽ റാസ്മസ് ഹോയ്‌ലുണ്ട് നേടിയ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചു വരാനുള്ള ശ്രമം നടത്തി. എന്നാൽ 53 ആം മിനുട്ടിൽ ക്രിസ്റ്റ്യൻ എറിക്‌സന്റെ ഒരു ഹാൻഡ്‌ബോളിന് ലഭിച്ച […]

ബംഗളുരുവിനോട് കൊച്ചിയിൽ കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നു |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് നാളെ കൊച്ചിയിൽ തുടക്കമാവുകയാണ്.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും.2022-23 സീസണിലെ ഐ‌എസ്‌എൽ നോക്കൗട്ട് പ്ലേഓഫിൽ രണ്ട് ക്ലബുകളും നേർക്കുനേർ വരികയും റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മുഖ്യ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന്റെ നേതൃത്വത്തിൽ മത്സരം മുഴുവനാക്കാതെ കയറി പോവുകയും ചെയ്തു. അധിക സമയത്ത് സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ച് ആണ് കളി നിർത്തിയത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ഇതൊരു ബ്ലോക്ക്ബസ്റ്റർ […]

കേരള ബ്ലാസ്റ്റേഴ്സിന്റെ 2023-24 സീസണിലേക്കുള്ള സ്‌ക്വാഡിൽ ആറു മലയാളികൾ, ക്യാപ്റ്റനായി അഡ്രിയാൻ ലൂണയും |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയൊരു സീസണിനായി തയ്യാറെടുക്കുകയാണ്. നാളെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്‌സിക്കെതിരായ സീസൺ ഓപണറിൽ അഡ്രിയാൻ ലൂണയുടെ ക്യാപ്റ്റൻസിയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക. ഈ വർഷം 11 പുതിയ മുഖങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.നിർഭാഗ്യവശാൽ ഇതുവരെ അവസാനിച്ചിട്ടില്ലാത്ത ഒരു സസ്പെൻഷൻ കാരണം ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് ആദ്യ നാല് മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടും.2023-2024 സീസണിൽ ഹീറോ ഐഎസ്എൽ ചാമ്പ്യൻഷിപ്പ് നേടുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. സ്ഥിരത നിലനിർത്തുന്നതിനും ക്ലബിന്റെ […]

‘മുഹമ്മദ് സിറാജിന്റെ അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവ്’ : 2019 ൽ ടീമിൽ ഒഴിവാക്കപ്പെട്ട താരം 2023 ൽ ലോക ഒന്നാം നമ്പർ ബൗളർ ആയി മാറിയപ്പോൾ| Mohammed Siraj

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ഫോർമാറ്റിലാണ് മുഹമ്മദ് സിറാജ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയ്‌ക്കായി കളിക്കുന്നതിന് മുമ്പ് അദ്ദേഹം ഹൈദരാബാദിനും ചാർമിനാർ ക്രിക്കറ്റ് ക്ലബ്ബിനും വേണ്ടി കളിച്ചു, അവിടെ അദ്ദേഹം മികച്ച പ്രകടനം നടത്തുകയും ഹൈദരാബാദിന്റെ സംസ്ഥാന ടീമിലേക്ക് എത്തുകയും ചെയ്തു. ഏഷ്യാ കപ്പ് 2023 ഫൈനലിലെ താരവും കളിയുടെ താരവുമായ മുഹമ്മദ് സിറാജിന്റെ ഉയർച്ച അതിശയിപ്പിക്കുന്നതാണ്.1994 മാർച്ച് 13 ന് ഹൈദരാബാദിൽ ഒരു ദരിദ്ര കുടുംബത്തിൽ ആണ് സിറാജ് ജനിച്ചത്.പരേതനായ പിതാവ് മുഹമ്മദ് ഗൗസ് ഓട്ടോ ഡ്രൈവറായിരുന്നു. കുടുംബത്തിന്റെ […]

ഏഷ്യാ കപ്പ് ഫൈനലിലെ അത്ഭുത പ്രകടനത്തോടെ ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മുഹമ്മദ് സിറാജ് |Mohammed Siraj

ഞായറാഴ്ച ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിലെ തകർപ്പൻ പ്രകടനത്തിന് ശേഷം മുഹമ്മദ് സിറാജ് ലോകത്തിലെ ഒന്നാം നമ്പർ ഏകദിന ബൗളറായി തിരിച്ചെത്തി.ഇത് രണ്ടാം തവണയാണ് സിറാജ് പട്ടികയിൽ ഒന്നാമതെത്തുന്നത്.2023 ജനുവരി മുതൽ മാർച്ച് വരെ ഈ സ്ഥാനത്ത് ഉണ്ടായിരുന്നു.ഏഷ്യാ കപ്പിൽ 12.20 ശരാശരിയിൽ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ എട്ട് സ്ഥാനങ്ങൾ ഉയർന്ന് റാങ്കിംഗിൽ സിറാജ് എത്തി. 21ന് 6 എന്ന സ്പെൽ ശ്രീലങ്കയെ ഫൈനലിൽ 50ന് ഓൾഔട്ടാക്കിയതായിരുന്നു ആ പ്രകടനത്തിന്റെ ഹൈലൈറ്റ്.ഏഷ്യാ കപ്പിലെ പ്രകടനങ്ങൾ […]

‘അദ്ദേഹത്തിന് ക്യാപ്റ്റനും ആകാമായിരുന്നു’ : ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത്തിനെതിരെ ആകാശ് ചോപ്ര |Sanju Samson

കീപ്പർ-ബാറ്ററായ സഞ്ജു സാംസണോട് സെലക്ടർമാർ നടത്തിയ അവഗണയിൽ ആശ്ചര്യം പ്രകടിപ്പിച്ച് ആകാശ് ചോപ്ര.ചോപ്രയുടെ അഭിപ്രായത്തിൽ ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് സാംസണെ ഒഴിവാക്കിയത് വിവരണാതീതമാണ്. ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമിൽ 28 കാരനായ സാംസണെ തിരഞ്ഞെടുത്തിട്ടില്ല. കെഎൽ രാഹുലും ഇഷാൻ കിഷനും രണ്ട് കീപ്പർ-ബാറ്റർ ഓപ്ഷനുകളായി ടീമിലെത്തി.റുതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന ഏഷ്യൻ ഗെയിംസ് സ്ക്വാഡിലും അദ്ദേഹത്തിന് സ്ഥാനമില്ല എന്നതാണ് അതിശയിപ്പിക്കുന്നത്.തന്റെ യൂട്യൂബ് ചാനലിലെ ചർച്ചയ്ക്കിടെ, ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പര, ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് […]

‘ഇതിനേക്കാൾ മികച്ച സ്പിന്നറെ ലഭിക്കില്ല…’: ലോകകപ്പിന് മുന്നോടിയായി ഏകദിന ടീമിലേക്കുള്ള അശ്വിന്റെ തിരിച്ചുവരവിനെ വിമർശിച്ച് ഇർഫാൻ പത്താൻ

സെപ്തംബർ 22 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വെറ്ററൻ സ്പിന്നർ ആർ അശ്വിൻ ഇടം കണ്ടെത്തിയിരുന്നു. എന്നാൽ ലോകകപ്പിന് മുന്നോടിയായി ആർ അശ്വിനെ ഏകദിന ഫോർമാറ്റിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തെ ഇർഫാൻ പത്താൻ ചോദ്യം ചെയ്തു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അശ്വിനെ ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചത്. 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് അദ്ദേഹം അവസാനമായി ഏകദിനത്തിൽ കളിച്ചത്. ഏകദിന ഫോർമാറ്റിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടെങ്കിലും അശ്വിന്റെ അനുഭവസമ്പത്തും വൈദഗ്ധ്യവും വരാനിരിക്കുന്ന ലോകകപ്പിൽ ഒരു […]

‘വിരാട് കോലിക്ക് അധികാരമോ സ്ഥാനങ്ങളോ ആവശ്യമില്ല’ : കോലിക്ക് സച്ചിൻ ടെണ്ടുൽക്കറുമായുള്ള സമാനതകൾ ഉയർത്തിക്കാട്ടി മഞ്ജരേക്കർ |Virat Kohli

വിരാട് കോഹ്‌ലിയും സച്ചിൻ ടെണ്ടുൽക്കറും തമ്മിൽ പലപ്പോഴും താരതമ്യങ്ങൾ വരാറുണ്ട്. റണ്ണുകളോടുള്ള കൊഹ്‌ലിയുടെ തീരാത്ത ആർത്തിയാണ് അതിന് ഏറ്റവും വലിയ കാരണം. തന്റെ 15 വർഷത്തെ കരിയറിൽ ഇതിനകം നേടിയ റൻസുകൾ അദ്ദേഹത്തെ കളിയിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിൽ കോഹ്‌ലി തന്റെ 47-ാം ഏകദിന സെഞ്ച്വറി നേടിയതിനു ശേഷം സച്ചിന്റെ എക്കാലത്തെയും ഏകദിന സെഞ്ചുറികളുടെ റെക്കോർഡ് തകർക്കുന്നതിന്റെ അടുത്തെത്തുകയും ചെയ്തു.49 ശതകമുള്ള സച്ചിനെ തോൽപ്പിക്കാനും 50 […]

തുടർച്ചയായി ഇന്ത്യൻ ടീമിൽ നിന്നും സഞ്ജു സാംസണെ തഴയുന്നതിന്റെ കാരണമെന്താണ് ? |Sanju Samson

ഏഷ്യാ കപ്പിനും ,ലോകകപ്പിനും,ഏഷ്യൻ ഗെയിംസിനും ഓസ്‌ട്രേലിയൻ പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിൽ മലയാളി ബാറ്റർ സഞ്ജു സാംസണ് ഇടം കണ്ടെത്താൻ സാധിച്ചിരുന്നില്ല.അജിത് അഗാർക്കർ ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ ചുമതലയേറ്റതോടെ സഞ്ജുവിന് വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. എന്നാൽ അവസാനമായി IND vs AUS ഏകദിന പരമ്പരയിൽ സഞ്ജുവിനു മുൻപായി ODI നോൺ-പെർഫോമറായ സൂര്യകുമാർ യാദവിന് അവസരം ലഭിച്ചതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. തുടർച്ചയായി ഇന്ത്യൻ ടീമിൽ നിന്നും പുറത്തായതോടെ അടുത്തത് എന്താണ് എന്ന ചോദ്യം സഞ്ജുവിന് മുന്നിൽ ഉയർന്നു വന്നിരിക്കുകയാണ്. […]

തകർപ്പൻ വിജയത്തോടെ ചാമ്പ്യൻസ് ലീഗിന് തുടക്കമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും|Al Nassr| Cristiano Ronaldo

ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ പെർസെപോളിസിനെതിരെ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും.52 ആം മിനിറ്റിൽ 10 പേരായി പെർസെപോളിസിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് സൗദി ക്ലബ് നേടിയത്.രണ്ടാം പകുതി തുടങ്ങി ഏഴ് മിനിറ്റിനുള്ളിൽ ഇറാനിയൻ താരം മിലാദ് സർലക്ക് റൊണാൾഡോയുടെ കാലിൽ ചവിട്ടിയതിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. അതിനു ശേഷമാണ് അൽ നാസറിന്റെ മത്സരത്തിലെ രണ്ടു ഗോളുകളും പിറക്കുന്നത്. 62 ആം മിനുട്ടിൽ മാഴ്‌സെലോ ബ്രോസോവിച്ചിന്റെ പാസിൽ നിന്നും അബ്ദുൾറഹ്മാൻ […]