Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

അസിസ്റ്റുമായി സൗദിയിലെ അരങ്ങേറ്റം ഗംഭീരമാക്കി നെയ്മർ , ആറു ഗോൾ ജയവുമായി അൽ ഹിലാൽ |Neymar

സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ റിയാദിനെതിരെ 6-1 ന്റെ ഉജ്ജ്വല വിജയവുമായി അൽ ഹിലാൽ. വിജയത്തോടെ അൽ ഇത്തിഹാദിനെ മറികടന്ന് ലീഗിൽ ഒന്നാമതെത്താനും അൽ ഹിലാലിന്‌ സാധിച്ചു.ബ്രസീലിയൻ സൂപ്പർ താരം നെയ്മർ അൽ ഹിലാലിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. നെയ്മർ അസിസ്റ്റുമായി രണ്ടാം പകുതിയിൽ അരങ്ങേറ്റം കുറിച്ചു.ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ ആതിഥേയർ രണ്ടാം പകുതിയിൽ നാല് ഗോളുകൾ കൂടി ചേർത്ത് ആറ് കളികളിൽ അഞ്ചാം ജയം നേടി. സെർബിയൻ സ്‌ട്രൈക്കർ […]

ഗില്ലിന്റെ ഒറ്റയാള്‍ പോരാട്ടം വെറുതെയായി , ഇന്ത്യക്കെതിരെ ആറു റൺസ് വിജയവുമായി ബംഗ്ലാദേശ്

ഏഷ്യ കപ്പിലെ സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തോൽവി. അവസാന ഓവർ വരെ നീണ്ട ആവേശകരമായ പോരാട്ടത്തിൽ 6 റൺസിനാണ് ബംഗ്ലാദേശ വിജയം നേടിയത്. 266 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49 .5 ഓവറിൽ 259 റൺസിന്‌ ഇന്ത്യ ഓൾ ഔട്ടായി.ഇന്ത്യക്കായി ഓപ്പണർ ഗിൽ 133 പന്തിൽ നിന്നും 121 റൺസ് നേടി മിക്ചഖ പ്രകടനം പുറത്തെടുത്തു. 266 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം […]

യുഎഇയിലെ അവസാന മത്സരത്തിൽ ജസി അൽ ഹംറയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

യുഎഇ പര്യടനം തകർപ്പൻ ജയത്തോടെ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ജസിറ അൽ ഹംറയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപെടുത്തിയത്. ബിദ്യസാഗറും പ്രീതം കോട്ടാലും ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തുവിജയത്തോടെ യുഎഇയിലെ പ്രീ സീസൺ അവസാനിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ആദ്യ മത്സരത്തിൽ അൽ വാസലിനോട് ആറു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ ഷാർജയെ പരാജയപ്പെടുത്തി ശക്തമായി തിരിച്ചു വന്നിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ ദെയ്സുകെ സകായും, കാമെ പെപ്രയുമാണ് ഗോൾ നേടിയത്.ജപ്പാൻ താരം ദെയ്സുകെ […]

വെടിക്കെട്ട് ബാറ്റിങ്ങുമായി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി സൗത്ത് ആഫ്രിക്കൻ ബാറ്റർ ഹെൻ‌റിച്ച് ക്ലാസൻ|Heinrich Klaasen

സെഞ്ചൂറിയനിൽ നടന്ന നാലാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ വെടിക്കെട്ട് പ്രകടനത്തോടെ റെക്കോർഡുകൾ തകർത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർ ഹെൻ‌റിച്ച് ക്ലാസൻ.83 പന്തിൽ 13 ബൗണ്ടറികളും സിക്‌സും സഹിതം 174 റൺസാണ് അദ്ദേഹം നേടിയത്.57 പന്തിൽ മൂന്നക്കത്തിലെത്തിയ താരത്തിന്റെ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയാണിത്. വെസ്റ്റ് ഇൻഡീസിനെതിരെ വെറും 54 പന്തിൽ അദ്ദേഹം മൂന്നക്കത്തിലെത്തിയിരുന്നു .സ്കോർകാർഡ് 120/3 എന്ന നിലയിൽ നിൽക്കുമ്പോൾ അഞ്ചാമനായാണ് ക്ലാസെൻ ക്രീസിലെത്തിയത്.റാസി വാൻ ഡെർ ഡുസ്സനൊപ്പം (62) ചേർന്ന അദ്ദേഹം നാലാം വിക്കറ്റിൽ 74 റൺസ് […]

കപിൽ ദേവിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് രവീന്ദ്ര ജഡേജ

കൊളംബോയിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് 2023 സൂപ്പർ 4 മത്സരത്തിനിടെ ഏകദിനത്തിൽ (ODI) 200 വിക്കറ്റ് തികച്ചുകൊണ്ട് രവീന്ദ്ര ജഡേജ തന്റെ ക്രിക്കറ്റ് കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ല് നേടി.തന്റെ 175-ാം ഇന്നിംഗ്‌സിലാണ് ജഡേജ ഈ നേട്ടത്തിലെത്തിയത്, ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരമായി. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം കൈവരിച്ച ഏക ഇടംകൈയ്യൻ സ്പിന്നറാണ് അദ്ദേഹം എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.200 വിക്കറ്റ് തികയ്ക്കാൻ ഷമിം ഹൊസൈനെ ലെഗ് ബിഫോർ വിക്കറ്റിൽ ജഡേജ […]

ആശങ്കകൾക്ക് വിരാമമായി, ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റിക്കോസ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നു |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന് സെപ്റ്റംബർ 21 ന് കൊച്ചിയിൽ തുടക്കമാവുകയാണ്. ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായി വരുന്നത് ബംഗളുരു എഫ്സിയാണ്. കഴിഞ്ഞ സീസണിലെ വിവാദ പ്ലെ ഓഫ് മത്സരത്തിന് ശേഷം ഇരു ടീമുകളും വീണ്ടും ഐഎസ്എല്ലിൽ ഏറ്റുമുട്ടുകയാണ്. ലീഗ് തുടങ്ങന്നതിന് മുന്നെയായി കേരള ബ്ലാസ്‌റ്റേഴ്‌സിനെ തേടി സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്പരിക്കിന്റെ പിടിയിലായിരുന്ന ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റിക്കോസ് ടീമിനൊപ്പം ചേർന്നിരിക്കുകായണ്‌. പരിക്ക് മൂലം ഇതുവരെ നടന്ന സന്നഹ മത്സരങ്ങളിൽ താരം കളിച്ചിരുന്നില്ല.പരിക്കിൽ നിന്നും […]

ലോകകപ്പ് നേടിയെങ്കിലും ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം ലയണൽ മെസ്സിക്ക് ലഭിക്കില്ല ,കാരണമിതാണ് |Lionel Messi

2023ലെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള നോമിനികളിൽ ലയണൽ മെസ്സി ഇടംപിടിച്ചു. ഇന്റർ മിയാമി താരം എർലിംഗ് ഹാലൻഡ്, കൈലിയൻ എംബാപ്പെ എന്നിവർക്കൊപ്പം മറ്റൊരു അവാർഡിനായി മത്സരിക്കും.2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് 20 വരെയുള്ള സമയത്തെ കളിക്കാരുടെ പ്രകടനത്തെ അടിസ്ഥനപ്പെടുത്തിയാണ് അവാർഡ് നൽകുക. അതായത് ലോകകപ്പ് ഫൈനൽ കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതലുള്ള കളിക്കാരുടെ പ്രകടനമാണ് അവാർഡിന് പരിഗണിക്കുക.എന്നതിനാൽ കഴിഞ്ഞ സീസണിൽ ട്രബിൽ നേടിയ മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്കാണ് മികച്ച പുരുഷ താരത്തിനുള്ള ഫിഫ […]

കരീം ബെൻസെമയുടെ ഗോളിൽ സൗദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് അൽ ഇത്തിഹാദ് |Karim Benzema

സൂപ്പർ താരം കരീം ബെൻസെമയുടെ ഗോളിൽ തകർപ്പൻ ജയവുമായി അൽ ഇത്തിഹാദ്.സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ ഒഖ്ദൂദിനെതിരെ ഒരു ഗോളിന്റെ ജയമാണ് നേടിയത്. ജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്തെത്താനും ഇത്തിഹാദിന്‌ സാധിച്ചു. പ്രതിവർഷം 86 മില്യൺ പൗണ്ടിന്റെ കരാറിൽ റയൽ മാഡ്രിഡിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് മാറിയതിന് ശേഷം ന്യൂനോ എസ്പിരിറ്റോ സാന്റോയുടെ ടീമുമായുള്ള തന്റെ ആറാം മത്സരത്തിൽ ബെൻസെമ തന്റെ മൂന്നാമത്തെ ലീഗ് ഗോൾ നേടി. അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പുള്ള അവസാന […]

മകന്റെ ജന്മദിനം പോലും ആഘോഷിക്കാതെ അർജന്റീന ടീമിനൊപ്പം നിന്ന ലയണൽ മെസ്സിയുടെ പ്രതിബദ്ധതയെക്കുറിച്ച് ഡി പോൾ |Lionel Messi

ലയണൽ മെസ്സിയുടെ ടീമിനോടുള്ള പ്രതിബദ്ധതയെ പ്രശംസിച്ച് അർജന്റീന ടീമംഗമായ റോഡ്രിഗോ ഡി പോൾ.അടുത്തിടെ ബൊളീവിയയ്‌ക്കെതിരായ 3-0 വിജയത്തിൽ പങ്കെടുത്തില്ലെങ്കിലും ഇരു താരങ്ങളും മെസ്സിയുടെ അദ്ദേഹത്തിന്റെ നേതൃത്വത്തെയും അർപ്പണബോധത്തെയും പ്രശംസിച്ചു. “അദ്ദേഹം ഒരു സമ്പൂർണ്ണ നേതാവാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഗ്രൂപ്പിനോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു ഉദാഹരണമാണ്. ഇക്വഡോറിനെതിരായ മത്സരത്തിന് ശേഷം അദ്ദേഹത്തിന് പോയി തന്റെ മകന്റെ ജന്മദിനം ആസ്വദിക്കാമായിരുന്നു. അദ്ദേഹത്തിന് കളിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ അവൻ ഞങ്ങളെ അനുഗമിക്കാൻ ആഗ്രഹിച്ചു. ഇത് അഭിമാനിക്കേണ്ട കാര്യമാണ്” […]

കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഐഎസ്എൽ നേടാൻ കഴിയാത്തതിനെക്കുറിച്ച് ഇവാൻ വുകോമാനോവിച്ച് |Kerala Blasters

സെർബിയൻ കോച്ച് ഇവാൻ വുകോമാനോവിച്ച് ചുമതലയേറ്റതു മുതൽ കേരള ബ്ലാസ്റ്റേഴ്സിൽ വലിയ മാറ്റങ്ങളാണ് കാണാൻ സാധിച്ചത്. എന്നാൽ കിരീടത്തിനായുള്ള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ്.2021-22 സീസണിന്റെ ഫൈനലിനിടെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം കഴിഞ്ഞ സീസണിൽ വുകോമാനോവിച്ചിന്റെ കീഴിൽ പഴയ ഫോമിലേക്ക് ഉയരാൻ ബ്ലാസ്റ്റേഴ്‌സ് പാടുപെട്ടു. എന്നാൽ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പരിശീലകൻ ആത്മവിശ്വാസത്തിലാണ്. സെപ്റ്റംബർ 21 ന് കോച്ചിയിൽ ബംഗളൂരു എഫ്‌സിയെ നേരിടുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഐ‌എസ്‌എൽ കാമ്പെയ്‌ൻ ആരംഭിക്കും.മികച്ചവരുമായി മത്സരിക്കാൻ കഴിവുള്ള […]