ലോകത്തിലെ എട്ടാമത്തെ ലോകാത്ഭുതമായി ജസ്പ്രീത് ബുംറയെ പ്രഖ്യാപിക്കണം : വിരാട് കോലി | Jasprit Bumrah
അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിൽ ശ്രദ്ധേയമായ പ്രകടനം നടത്തി കിരീട വരൾച്ച അവസാനിപ്പിക്കാൻ ഇന്ത്യയെ സഹായിക്കുകയും ചെയ്ത സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ വിരാട് കോഹ്‌ലി പ്രത്യേകം പ്രശംസിച്ചു. ബുംറ തൻ്റെ മികച്ച ഫോമിലേക്ക് എത്തുകയും ഫൈനലിൽ നിർണായക ഓവർ എറിയുകയും ഇന്ത്യക്ക് അനുകൂലമായി കളി തിരിക്കുകയും ചെയ്തു. ബാറ്റർമാരുടെ കളിയായി അറിയപ്പെടുന്ന ടി 20 യിൽ വെറും 4.17 എന്ന എക്കോണമിയിലാണ് ബുംറ പന്തെറിഞ്ഞത്. 15 വിക്കറ്റുകളുമായി ഏറ്റവും ഉയർന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനായി അദ്ദേഹം […]