Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

ബെല്ലിംഗ്ഹാമിന്റെ ഗോളിൽ ലീഗിലെ മൂന്നാം ജയവുമായി റയൽ മാഡ്രിഡ് : സ്റ്റെർലിങ്ങിന്റെ ഇരട്ട ഗോളിൽ ലീഗിലെ ആദ്യ ജയവുമായി ചെൽസി

ലാലിഗയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ്. ഇന്നലെ നടന്ന മത്സരത്തിൽ സെൽറ്റ വിഗോയെ ഒരു ഗോളിനാണ് മുൻ ചാമ്പ്യന്മാർ പരാജയപ്പെടുത്തിയത്.പുതിയ സൈനിംഗ് ജൂഡ് ബെല്ലിംഗ്ഹാം രണ്ടാം പകുതിയിൽ നേടിയ ഗോളിനായിരുന്നു റയലിന്റെ ജയം. 17 ആം മിനുട്ടിൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ പരിക്ക് മൂലം കളം വിട്ടത് റയൽ മാഡ്രിഡിന് വലിയ തിരിച്ചടിയായി. 68-ാം മിനിറ്റിൽ കീപ്പർ ഇവാൻ വില്ലാർ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെ റയൽ ലീഡ് നേടാനുള്ള സുവർണാവസരം […]

തകർപ്പൻ ഹാട്രിക്കും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,അൽ നസറിന് ലീഗിലെ ആദ്യ ജയം |Al -Nassr |Cristiano Ronaldo

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ തകർപ്പൻ ജയവുമായി അൽ നാസർ. സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അൽ നാസർ അൽ ഫത്തേഹിനെ പരാജയപ്പെടുത്തിയത്. ഈ മാസം ആദ്യം ബയേൺ മ്യൂണിക്കിൽ നിന്ന് സൗദി അറേബ്യയിലേക്ക് മാറിയ സാദിയോ മാനേ അൽ നാസറിനായി ഇരട്ട ഗോളുകൾ സ്വന്തമാക്കി.മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സൈൻ ചെയ്ത അയ്മെറിക് ലാപോർട്ട് അൽ നാസറിന് വേണ്ടി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.കളിയുടെ 27-ാം മിനിറ്റിൽ റൊണാൾഡോയുടെ […]

ലയണൽ മെസ്സിയുടെ MLS അരങ്ങേറ്റം ,റോക്കറ്റ് പോലെ കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക് |Lionel Messi

ഇന്റർ മിയാമിയിൽ ചേർന്നതുമുതൽ അത്ഭുതപ്പെടുത്തുന്ന ഫോമിലൂടെയാണ് ലയണൽ മെസ്സി കളിച്ചു കൊണ്ടിരിക്കുന്നത്.അർജന്റീന ലോകകപ്പ് ജേതാവ് മയാമിയെ ലീഗ് കപ്പ് കിരീടത്തിലേക്ക് നയിക്കുകയും യുഎസ് കപ്പിന്റെ ഫൈനലിൽ എത്തിക്കുകയും ചെയ്തു.മെസ്സി കളിച്ച എട്ടു മത്സരങ്ങളിൽ അവർ തോൽവി അറിഞ്ഞിട്ടില്ല. മൈതാനത്ത് റെക്കോർഡുകൾക്ക് പിന്നാലെ റെക്കോർഡുകൾ സ്ഥാപിച്ചതിന് ശേഷം, ഫീൽഡിന് പുറത്ത് മറ്റൊരു റെക്കോർഡ് തകർക്കാൻ ഇന്റർ മിയാമി ക്യാപ്റ്റനും ഒരുങ്ങുന്നതായി തോന്നുന്നു. മെസ്സിയുടെ അരങ്ങേറ്റ മേജർ ലീഗ് സോക്കർ (MLS) മത്സരത്തിനുള്ള ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്!.ഏഴ് തവണ ബാലൺ […]

നെയ്മർ ഇന്ത്യയിലേക്ക് വരുന്ന തീയതി പുറത്ത് ,എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ നവംബറിൽ മുംബൈ സിറ്റി അൽ ഹിലാലിനെ നേരിടും |Neymar

എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2023/24 ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഐഎസ്‌എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സി നവംബർ 6ന് നെയ്മറുടെ അൽ ഹിലാലിനെ നേരിടും. വ്യാഴാഴ്ച എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് നടന്നപ്പോൾ ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റിയും സൗദി ക്ലബ് അൽ ഹിലാലും ഗ്രൂപ്പ് ഡിയിലാണ് ഇടം പിടിച്ചത്. നവംബർ 6 ന് പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സിൽ മുംബൈ അൽ ഹിലാലിനെ നേരിടുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.ഇറാന്റെ എഫ്‌സി […]

‘ഇന്ത്യ നന്നായി ബാറ്റ് ചെയ്താൽ 2023 ലോകകപ്പ് നേടും’ : ഏകദിന ലോകകപ്പിന് മുന്നോടിയായി ബാറ്റർമാരുടെ പ്രാധാന്യത്തെക്കുറിച്ച് സൗരവ് ഗാംഗുലി

ഈ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്നത്. 2011 ന് ശേഷം ലോകകപ്പിൽ മുത്തമിടുക എന്ന ലക്ഷ്യവുമായാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്നത്.സെപ്തംബർ ആറിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. നന്നായി ബാറ്റ് ചെയ്താൽ 2023ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.” ഇന്ത്യ നന്നായി ബാറ്റ് ചെയ്യേണ്ടിവരും,,നന്നായി ബാറ്റ് ചെയ്താൽ ഇന്ത്യ വിജയിക്കും. ലോകകപ്പ് […]

‘ലയണൽ മെസ്സിയും ഏഞ്ചൽ ഡി മരിയയും’: 15 വർഷത്തെ സൗഹൃദം, ഒളിമ്പിക്സ് മെഡലിൽ തുടങ്ങി ലോകകപ്പ് വരെ |Lionel Messi & Angel Di Maria

2008 ബെയ്ജിംഗിൽ നടന്ന ഒളിമ്പിക് ഗെയിംസ് മുതൽ ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും അര്ജന്റീന ജേഴ്സിയിൽ ഒരുമിച്ച് കളിക്കുന്നു. ഫുട്ബോൾ ലോകത്തെ രണ്ട് ഉറ്റസുഹൃത്തുക്കൾ ആ വർഷം ബെയ്ജിംഗിൽ ഒരുമിച്ച് സ്വർണം നേടി. അവരുടെ യാത്ര അവിടെ ആരംഭിച്ചു അവർ ഇന്നും അർജന്റീനയ്‌ക്കായി ഒരുമിച്ചു കളിച്ചു കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ വര്ഷം ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് കിരീടം നേടികൊടുക്കുകയും ചെയ്തു .2004-ൽ 17-ാം വയസ്സിൽ അർജന്റീന ദേശീയ ടീമിനായി ലയണൽ മെസ്സി അരങ്ങേറ്റം കുറിച്ചു. അടുത്ത […]

‘തോൽവി വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ്’ : മെസ്സിയുടെ മാന്ത്രികതയ്ക്ക് മുന്നിൽ കീഴടങ്ങി സിൻസിനാറ്റി പരിശീലകൻ |Lionel Messi

ലയണൽ മെസ്സി അമേരിക്കയിൽ മറ്റൊരു കിരീടം നേടുന്നതിന് ഒരു ചുവട് മാത്രം അകലെയാണ്.എഫ്‌സി സിൻസിനാറ്റിയെ പെനാൽറ്റിയിൽ തോൽപ്പിച്ച് 2023 യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ കടന്നിരിക്കുകയാണ് ഇന്റർ മയാമി.ആദ്യമായാണ് ലിയോയ്ക്ക് മയാമിക്കായി സ്കോർ ചെയ്യാൻ കഴിയാതിരുന്നത്. പക്ഷെ മിന്നുന്ന രണ്ടു അസിസ്റ്റുകളോടെ മെസ്സി തന്റെ സാനിധ്യം അറിയിച്ചു.തന്റെ ടീം 2-0 ന് പിന്നിലായപ്പോൾ അർജന്റീന താരം ലിയോ കാമ്പാനയ്ക്ക് രണ്ട് അസിസ്റ്റുകൾ നൽകി മത്സരം സമനിലയിലാക്കി അധിക സമയത്തേക്ക് കൊണ്ട് പോയി.ആ രണ്ടു അസ്സിസ്റ്റിലൂടെ പിച്ചിലെ ഏറ്റവും […]

ഇന്റർ മയാമിയെ ട്രിപ്പിൾ കിരീടത്തിലേക്ക് നയിക്കാൻ ലയണൽ മെസ്സിക്ക് സാധിക്കുമോ ? |Lionel Messi

വെറും ഒന്നര മാസത്തിനുള്ളിൽ ഇന്റർ മിയാമി പൂർണ്ണമായ പരിവർത്തനത്തിന് വിധേയമായിരിക്കുകയാണ്. ലയണൽ മെസ്സിയുടെ വരവ് ടീമിനെ എല്ലാ വിധത്തിലും മാറ്റിമറിച്ചിരിക്കുകയാണ്.അവർക്ക് ഒരു കിരീടം നേടാനും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓപ്പൺ കപ്പ് ടൂർണമെന്റിന്റെ ഫൈനലിൽ ഇടം നേടാനും കഴിഞ്ഞു. ബുധനാഴ്‌ച രാത്രി TQL സ്‌റ്റേഡിയത്തിൽ സിൻസിനാറ്റിയ്‌ക്കെതിരെ നേടിയ വിജയത്തോടെ വീണ്ടുമൊരു കിരീടം നേടാനുള്ള വലിയൊരു അവസരമായാണ് കാണുന്നത്. യുഎസ് ഓപ്പൺ കപിൽ ഹ്യൂസ്റ്റൺ ഡൈനാമോയ്‌ക്കെതിരായ ഫൈനൽ പോരാട്ടം സെപ്‌റ്റംബർ അവസാനം ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. യുഎസ് ഓപ്പൺ കപ്പ് ഫൈനലിന് […]

ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലയെ സൗദിയിലെത്തിക്കാൻ അൽ ഇത്തിഹാദ്|Mohamed Salah

ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലക്ക് മുന്നിൽ സൗദി പ്രൊ ലീഗ് ക്ലബ് അൽ ഇത്തിഹാദ് വമ്പൻ ഓഫർ മുന്നോട്ട് വെച്ചിട്ടുണ്ട്.2017-ൽ ഇറ്റാലിയൻ ടീമായ എഎസ് റോമയിൽ നിന്ന് എത്തിയതു മുതൽ പ്രീമിയർ ലീഗിലെ ഏറ്റവും കളിക്കാരിൽ ഒരാളാണ് ഈജിപ്ഷ്യൻ വിംഗർ. കഴിഞ്ഞ കുറച്ച് സീസണുകളിൽ ലിവർപൂളിന്റെ വിജയത്തിൽ സല നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്.നിരവധി റിപ്പോർട്ടുകൾ പ്രകാരം 31 വയസ്സുകാരനുവേണ്ടിയുള്ള നീക്കം വേഗത്തിലാക്കാൻ അൽ-ഇത്തിഹാദ് തയ്യാറാണ്.N’Golo Kante, Karim Benzema എന്നിവരുൾപ്പെടെ നിരവധി സ്റ്റാർ കളിക്കാരെ സ്വന്തമാക്കിയ […]

‘യുവരാജ് സിങ്ങും എംഎസ് ധോണിയും വിരമിച്ചതിനാൽ…’ : ഏഷ്യ കപ്പിൽ ഇന്ത്യയുടെ അഞ്ചാം ബാറ്ററിനെക്കുറിച്ച് ആർ അശ്വിൻ

ഏറെ നാളായി ഇന്ത്യൻ ടീമിനെ അലട്ടുന്ന പ്രശ്‌നമാണ് മധ്യനിര. എം‌എസ് ധോണിയുടെ വിരമിക്കലിന് ശേഷം, ഫിനിഷറുടെ റോളിൽ നിരവധി കളിക്കാരെ പരീക്ഷിച്ചെങ്കിലും പലർക്കും സെലക്ടർമാരെയും ടീം മാനേജ്‌മെന്റിനെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. നാലാം സ്ഥാനത്തെ സംബന്ധിച്ചിടത്തോളം, യുവരാജ് സിംഗ് ടീമിൽ നിന്ന് പുറത്തായത് മുതൽ, സ്ഥാനത്തെക്കുറിച്ച് വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നു. രവിചന്ദ്രൻ അശ്വിനെ സംബന്ധിച്ചിടത്തോളം, ധോണിയുടെയും യുവരാജിന്റെയും വിടവാങ്ങലിന് ശേഷം മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത് കെ എൽ രാഹുലാണ്.”യുവരാജ് സിങ്ങും എംഎസ് ധോണിയും വിരമിച്ചപ്പോൾ മുതൽ […]