Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

‘തിലകിന്റെയോ സൂര്യയുടെയോ സ്ഥാനത്ത് അദ്ദേഹം വരണമായിരുന്നു’ : ഏഷ്യാ കപ്പ് ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിനെ കുറിച്ച് ആകാശ് ചോപ്ര |Sanju Samson

ഏഷ്യാ കപ്പ് ടീമിൽ സൂര്യകുമാർ യാദവിനോ തിലക് വർമ്മയ്‌ക്കോ മുമ്പായി സഞ്ജു സാംസണെ തിരഞ്ഞെടുക്കപ്പെടാത്തത് നിർഭാഗ്യമാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.ഓഗസ്റ്റ് 21 തിങ്കളാഴ്ച നടക്കാനിരിക്കുന്ന കോണ്ടിനെന്റൽ ടൂർണമെന്റിനുള്ള 17 അംഗ ഇന്ത്യൻ ടീമിനെ സെലക്ടർമാർ തിരഞ്ഞെടുത്തു. കെഎൽ രാഹുലിന്റെ ലഭ്യതയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾ കാരണം സാംസണെ റിസർവായി തിരഞ്ഞെടുത്തു.”സഞ്ജു സാംസണിന്റെ പേരില്ല എന്നതാണ് ആദ്യത്തെ വലിയ വാർത്ത. ആരുടെ സ്ഥാനത്ത് അവന്റെ പേര് വരാം? തിലകന്റെയോ സൂര്യയുടെയോ സ്ഥാനത്ത് അയാൾ വരുമായിരുന്നു. ഇരുവരുടെയും […]

എഫ്‌സി സിൻസിനാറ്റിക്കെതിരായ യുഎസ് ഓപ്പൺ കപ്പ് സെമിയിയിലും ഇന്റർ മയാമിക്കായി ലയണൽ മെസ്സി കളിക്കും |Lionel Messi

ഇന്റർ മയാമിക്ക് വേണ്ടി സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഏഴു മത്സരങ്ങൾ തുടർച്ചായി കളിച്ചത്. ആ ഏഴു മത്സരങ്ങളിൽ മയാമി വിജയിക്കുകയും എല്ലാ മത്സരത്തിലും മെസ്സി ഗോൾ നേടുകയും ചെയ്തിരുന്നു.മയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം നേടികൊടുക്കാനും മെസ്സിക്ക് സാധിച്ചിരുന്നു. ടൂർണമെന്റിലെ ടോപ് സ്കോററും മികച്ച കളിക്കാരനും മെസ്സി തന്നെയായിരുന്നു. തുടർച്ചയായ മത്സരങ്ങൾ കളിക്കുന്നതിനിടയിൽ മെസ്സിക്ക് വിശ്രമം അനുവദിക്കണമെന്ന ആവശ്യം പലരും ഉന്നയിച്ചിരുന്നു.ബുധനാഴ്ച എഫ്‌സി സിൻസിനാറ്റിക്കെതിരായ ഇന്റർ മിയാമിയുടെ യുഎസ് ഓപ്പൺ കപ്പ് സെമിഫൈനലിൽ […]

അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോളും സൗദി അറേബ്യയിലേക്ക് |Rodrigo De Paul

സൗദി അറേബ്യയിലേക്ക് ചേക്കേറാനൊരുങ്ങുന്ന ഏറ്റവും പുതിയ താരമാവാനുള്ള ഒരുക്കത്തിലാണ് അർജന്റീനിയൻ താരം റോഡ്രിഗോ ഡി പോൾ.സൗദി അറേബ്യ പ്രോ ലീഗ് ടീമായ അൽ അഹ്‌ലിയിൽ നിന്നാണ് താരത്തിന് ഓഫർ വന്നിരിക്കുന്നത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീനയുടെ വിജയത്തിന് പ്രധാന സംഭാവന നൽകിയവരിൽ ഒരാളായിരുന്നു 29 കാരൻ.ഏകദേശം 30 മില്യൺ യൂറോയ്ക്ക് സീരി എ സൈഡ് ഉഡിനീസിൽ നിന്നാണ് ഡി പോൾ അത്‌ലറ്റിക്കോ മാഡ്രിഡിൽ ചേർന്നത്. നാപോളി മിഡ്ഫീൽഡർ പിയോട്ടർ സീലിൻസ്‌കിയുടെ സൈനിംഗ് ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ശേഷമാണ് […]

‘സഞ്ജു സാംസൺ കൂടുതൽ റൺസ് നേടിയിരുന്നെങ്കിൽ…. ‘ : സുനിൽ ഗവാസ്‌കർ |Sanju Samson

2023 ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു.സഞ്ജു സാംസണെ ഒരു ബാക്കപ്പ് ഓപ്ഷനായി ഉൾപ്പെടുത്തിയതാണ് ടീം സെലെക്ഷനിലെ ഏറ്റവും വലിയ സംസാര വിഷയം.വെസ്റ്റ് ഇൻഡീസിനെതിരെ അടുത്തിടെ കളിച്ച പരമ്പരയിൽ അത്ര മികവിലേക്ക് ഉയരാൻ സഞ്ജുവിന് സാധിച്ചില്ല. കഴിഞ്ഞ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് സാംസണിന് കളിക്കാനായത്.രണ്ടാം ഏകദിനത്തിൽ വെറും ഒമ്പത് റൺസിന് പുറത്തായപ്പോൾ, ഇന്ത്യ 200 റൺസിന് വിജയിച്ച മത്സരത്തിൽ വെറും 41 പന്തിൽ 51 റൺസ് നേടി. സമീപകാല മത്സരങ്ങളിൽ […]

ബിദ്യാഷാഗറിന്റെ ഹാട്രിക്കിൽ വമ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ എയർഫോഴ്‌സ് എഫ്‌ടിയെ 5-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ 2023 ഡ്യുറാൻഡ് കപ്പ് ആധിപത്യത്തോടെ അവസാനിപ്പിച്ചു. ബിദ്യാഷാഗർ സിങ്ങിന്റെ ഹാട്രിക്കാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം എളുപ്പമാക്കിയത്. മുഹമ്മദ് ഐമൻ, ഡാനിഷ് ഫാറൂഖ് എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.മത്സരത്തിന്റെ തുടക്കത്തിൽ ബിദ്യാഷാഗർ സിങ്ങിനും ഇഷാൻ പണ്ഡിറ്റയ്ക്കും അർധ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ സാധിച്ചില്ല.എട്ടാം മിനിറ്റിൽ മുഹമ്മദ് ഐമൻ ബ്ലാസ്റ്റേഴ്സിനായി വലകുലുക്കി.നാല് മിനിറ്റിനുള്ളിൽ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ രണ്ടാം ഗോളും നേടി. ഇത്തവണ ബിദ്യാഷാഗർ സിങ്ങാണ് ഈ […]

എന്ത്‌കൊണ്ടാണ് സഞ്ജു സാംസണെ ബാക്ക് അപ്പായി ടീമിലെടുത്തത് ? കാരണം വ്യക്തമാക്കി അജിത് അഗർക്കാർ |Sanju Samson

ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ 17 അംഗ ഏഷ്യാ കപ്പ് ടീമിനെ പ്രഖ്യാപിച്ചു. തുടയിലും പുറകിലുമുള്ള പരിക്കിൽ നിന്ന് യഥാക്രമം സുഖം പ്രാപിച്ചതിന് ശേഷമാണ് കെ എൽ രാഹുലിനെയും ശ്രേയസ് അയ്യരെയും തിരഞ്ഞെടുത്തതെന്ന് അജിത് അഗർക്കാർ പറഞ്ഞു. ശ്രേയസ് പൂർണമായും ഫിറ്റാണെങ്കിലും രാഹുലിന് ഒരു ബുദ്ധിമുട്ട് ഉണ്ടെന്നും അതിനാലാണ് സാംസണെ റിസർവ് പ്ലെയറായി തിരഞ്ഞെടുത്തതെന്നും അജിത് അഗാർക്കർ കൂട്ടിച്ചേർത്തു.” ശ്രേയസ് പൂർണ ആരോഗ്യവാനാണ് കെ എൽ രാഹുലിന് […]

ഏഷ്യ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു : രാഹുലും ശ്രേയസും തിരിച്ചെത്തി , സഞ്ജു സാംസണും ടീമിൽ

ഏഷ്യാ കപ്പ് 2023 നുള്ള ഇന്ത്യൻ സ്‌ക്വാഡിനെ സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ പ്രഖ്യാപിച്ചു.ക്യാപ്റ്റൻ രോഹിത് ശർമയും മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡും പങ്കെടുക്കുന്ന സെലക്ഷൻ യോഗത്തിന് ശേഷമായിരുന്നു ടീമിനെ പ്രഖ്യാപിച്ചത്.തുടയെല്ലിനും നടുവിനും പരിക്കേറ്റ് സുഖം പ്രാപിച്ചതിന് ശേഷം യഥാക്രമം കെഎൽ രാഹുലിനെയും ശ്രേയസ് അയ്യരെയും ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ ഏകദിന ടീമിലേക്ക് തിരഞ്ഞെടുത്തു. അജിത് അഗാർക്കർ പ്രഖ്യാപിച്ച 17 അംഗ ഏഷ്യാ കപ്പ് ടീമിൽ ഇതുവരെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത പുതുമുഖ ഇടംകയ്യൻ തിലക് വർമ്മയും […]

ടി20യിൽ ഭുവനേശ്വർ കുമാറിന്റെ ലോക റെക്കോർഡിനൊപ്പമെത്തി ജസ്പ്രീത് ബുംറ|Jasprit Bumrah

ഇന്ത്യയും അയർലൻഡും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20 ഞായറാഴ്ച ദി വില്ലേജിൽ നടന്നു.ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ടീം ആതിഥേയരെ 33 റൺസിന് പരാജയപ്പെടുത്തി 2-0ന് മുന്നിലെത്തി പരമ്പര സ്വന്തമാക്കി. ഞായറാഴ്‌ചത്തെ വിജയം അയർലൻഡിനെതിരായ ഇന്ത്യയുടെ ഏഴാമത്തെ ടി20 വിജയമാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലും മികവ് പുലർത്തിയ ബുംറ നീണ്ട നാളത്തെ ഇടവേളക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്.നാലോവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് താരം രണ്ട് വിക്കറ്റ് വീഴ്ത്തിയത്. തുടർച്ചയായ രണ്ടാം മത്സരമാണ് അദ്ദേഹം […]

‘ലയണൽ മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കിരീടം നേടിയേനെ’ : നാഷ്‌വില്ലേ പരിശീലകൻ |Lionel Messi

അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്കൊപ്പമുള്ള തന്റെ ആദ്യത്തെ ട്രോഫി കഹ്‌സീൻജ ദിവസം നേടിയിരുന്നു . ലീഗ് കപ്പിലെ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ നാഷ്‌വില്ലയെ ലിയോ മെസ്സിയും സംഘവും കിരീടം ആദ്യമായി ഉയർത്തുന്നത്. ജിയോഡിസ് പാർക്കിൽ നടന്ന കളി നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞതിന് ശേഷം പെനാൽറ്റിയിലേക്ക് നീങ്ങി. ഇരുടീമിലെയും 11 കളിക്കാരും സ്‌പോട്ട് കിക്ക് എടുത്ത് ആവേശകരമായ ഷൂട്ടൗട്ടിൽ 10-9ന് ജയിച്ചാണ് ജെറാർഡോ […]

ഓണത്തെ വരവേൽക്കാൻ കൈനിറയെ ഓഫറുകളുമായി മാരുതി

ഓണത്തെ വരവേൽക്കാൻ മുൻവർഷങ്ങളിലെപ്പോലെ ഗംഭീരമായ ഓഫറുകൾ മാരുതി സുസുക്കി പ്രഖ്യാപിച്ചു.ഓണക്കാലത്ത് കാർ വാങ്ങുന്നവരെ ലക്ഷ്യമിട്ട് മറ്റാരുംനൽകാത്ത വിധമുള്ള ഓഫറുകളാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുകോടി രൂപയുടെ സമ്മാനങ്ങൾ ഈ ഓണക്കാലത്ത് മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നു. മാരുതി ഒരുക്കുന്ന ‘സമ്മാനമഴ’ യിലൂടെ ഓരോ ഉപഭോക്താവിനും ഒരു സമ്മാനം ഉറപ്പായും ലഭിക്കുന്നു. കൂടാതെ ഓഗസ്റ്റ് 17ന് വരെയുള്ള ഓരോ ബുക്കിങ്ങിനൊപ്പവും 5000 രൂപ വിലമതിക്കുന്ന ഒരു സ്വർണനാണയം നേടാനുള്ള അവസരവും ഇക്കുറിയുണ്ട്. മാരുതി വാങ്ങുമ്പോൾ ലഭിക്കുന്ന പാർട്ടി പോപ്പേഴ്സ് പൊട്ടിക്കുമ്പോൾ 55 […]