Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

‘ഇന്ത്യയുടെ യുവനിരയാണ് അവർക്ക് ഉയർച്ച താഴ്ചകൾ ഉണ്ടാകും’ : ഇന്ത്യയുടെ പരമ്പര തോൽ‌വിയിൽ രാഹുൽ ദ്രാവിഡ്

വെസ്റ്റ് ഇൻഡീസിലെ ടി20 ഐ പരമ്പര തോൽവി നിരാശാജനകമാണെന്നും എന്നാൽ യുവനിര അതിന്റെ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുമെന്നും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അഭിപ്രായപ്പെട്ടു.ഞായറാഴ്ച ഫ്ലോറിഡയിൽ നടന്ന അഞ്ചാം ടി20യിൽ 8 വിക്കറ്റിന് തോറ്റതോടെ ഇന്ത്യക്ക് പരമ്പര നഷ്ടമായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പ് മുതൽ ടി20 ഐ ആക്ഷനിൽ നിന്ന് പുറത്തായ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി എന്നിവരില്ലാത്ത ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യ താരതമ്യേന പ്രായം കുറഞ്ഞ ടീമുമായാണ് കളിച്ചത്. വെസ്റ്റ് ഇൻഡീസ് പരമ്പര ഒരു […]

‘ഗാംഗുലി ധോണിക്ക് ചെയ്ത് കൊടുത്തതാണ് സഞ്ജു സാംസണ് വേണ്ടത് ‘: മലയാളി ബാറ്റർക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ഫ്ലോറിഡയിലെ ലോഡർഹിൽ വെച്ച് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ടി20യിൽ വിക്കറ്റ് കീപ്പർ-ബാറ്റർ ഒരിക്കൽക്കൂടി ബാറ്റിംഗിൽ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജുവിന് കേവലം 13 റൺസ് മാത്രമാണ് മത്സരത്തിൽ നേടാൻ സാധിച്ചത്. വലിയൊരു സുവർണാവസരം മുൻപിലേക്ക് ലഭിച്ചിട്ടും അത് മുതലാക്കാൻ സഞ്ജുവിന് സാധിക്കാതെ പോയി. ഇത് ആദ്യമായല്ല സഞ്ജു ഇത്തരത്തിൽ അവസരങ്ങൾ വലിച്ചെറിയുന്നത്. പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടിയപ്പോൾ സഞ്ജുവിന്റെ സ്കോർ 12, 7, 13 എന്നിങ്ങനെയാണ്. നേരിട്ട […]

‘തോൽക്കുന്നത് ചിലപ്പോൾ നല്ലതാണ്…’: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയിലെ ഇന്ത്യയുടെ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ഹാർദിക് പാണ്ഡ്യ

സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള അഞ്ചാം ടി 20 മത്സരത്തിൽ വലിയ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.ഇതോടെ ക്യാപ്റ്റനെന്ന നിലയിൽ ഹർദിക് പാണ്ട്യക്ക് തന്റെ ആദ്യ ടി20 ഐ പരമ്പര നഷ്ടമായി. ആതിഥേയരായ വെസ്റ്റ് ഇൻഡീസ് ഇന്ത്യയ്‌ക്കെതിരെ എട്ട് വിക്കറ്റിന്റെ വിജയം രേഖപ്പെടുത്തി അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2 ന് വിജയിച്ചു.മത്സരങ്ങൾ തുടർച്ചയായി വിജയിച്ച് പരമ്പരയിൽ ഹാർദിക്കിന്റെ ടീം ഇന്ത്യ തിരിച്ചുവരവ് നടത്തിയിരുന്നു. എന്നിരുന്നാലും, ഇന്ത്യൻ ബാറ്റർമാരുടെ ബാറ്റിംഗ് ഡിസാസ്റ്റർ ക്ലാസ് […]

നെയ്‌മറും ഗൾഫിലേക്ക് ,സൗദി അറേബ്യൻ ക്ലബ്ബുമായി ധാരണയിലെത്തി ബ്രസീലിയൻ സൂപ്പർ താരം |Neymar

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിന്റെ മുഖ്യ എതിരാളിയായ സൗദി പ്രോ ലീഗ് ടീമായ അൽ ഹിലാലിനൊപ്പം ചേരാൻ ബ്രസീൽ, പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് നെയ്മർ സമ്മതിച്ചതായുള്ള റിപോർട്ടുകൾ പുറത്ത് വന്നു.160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. ഫ്രഞ്ച് ക്ലബ് പിഎസ് ജിയുമായി ട്രാന്‍സ്ഫര്‍ സംബന്ധിച്ച് അല്‍ ഹിലാല്‍ ക്ലബ് ധാരണയിലെത്തി. അല്‍ ഹിലാലും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബുകളും മുന്‍ ക്ലബ് ബാഴ്സലോണയുമാണ് നെയ്മറിനെ സ്വന്തമാക്കാനായി രംഗത്തുണ്ടായിരുന്നത്. 2025 വരെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് നെയ്മര്‍ […]

‘ഇന്ത്യ സാധാരണ ടീമായി മാറി, ലോകകപ്പിന് യോഗ്യത നേടാത്ത ടീമിനോടാണ് ഇന്ത്യ തോറ്റത്’ : തോൽ‌വിയിൽ വലിയ വിമർശനവുമായി മുൻ ഇന്ത്യൻ താരം

വെസ്റ്റിൻഡീസിനെതിരായ അവസാന ട്വന്റി20യിൽ പരാജയമേറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 17 വർഷത്തിൽ ആദ്യമായാണ് വെസ്റ്റിൻഡീസിനോട് ഇന്ത്യക്ക് പരമ്പര നഷ്ടപ്പെടുന്നത്.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 18 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 55 പന്തില്‍ 85 റണ്‍സുമായി പുറത്താവാതെ നിന്ന ബ്രണ്ടന്‍ കിങ്ങാണ് വിൻഡീസിന്റെ വിജയം അനായാസമാക്കിയത്. ഇനിടയുടെ തോൽവിക്കെതിരെ വലിയ […]

രണ്ടു ഗോളടിച്ച് കിരീടം നേടികൊടുത്തിട്ടും പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡില്ല , പ്രതിഷേധവുമായി റൊണാൾഡോ |Cristiano Ronaldo

കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻസ് ക്ലബ് ഫൈനലിൽ അൽ ഹിലാലിനെതിരെ 2-1 ന്റെ വിജയത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒടുവിൽ അൽ നാസറിനൊപ്പം തന്റെ ആദ്യ ട്രോഫി നേടി. 2022 ഫിഫ ലോകകപ്പിന് ശേഷം റൊണാൾഡോ അൽ നാസറിലേക്ക് മാറിയെങ്കിലും അവരെ ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ പരാജയപ്പെട്ടു. സൗദി പ്രോ ലീഗിൽ അൽ നാസർ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.ഫൈനലിൽ രണ്ട് ഗോളുകൾ ഉൾപ്പെടെ പോർച്ചുഗൽ സൂപ്പർ താരം 6 ഗോളുകൾ ടൂർണമെന്റിൽ നേടി.51-ാം […]

അഞ്ചാം ടി 20 യിൽ നാണംകെട്ട തോൽവിയുമായി ഇന്ത്യ , പരമ്പര വെസ്റ്റ് ഇൻഡീസിന് സ്വന്തം

വെസ്റ്റിൻഡീസിനെതിരായ അവസാന ട്വന്റി20യിൽ പരാജയമേറ്റുവാങ്ങി ഇന്ത്യ. മത്സരത്തിൽ 8 വിക്കറ്റുകളുടെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഈ പരാജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായിട്ടുണ്ട്. വിൻഡീസിനായി ബാറ്റിംഗിൽ നിക്കോളാസ് പൂരനും ബ്രാണ്ടൻ കിങ്ങും തിളങ്ങിയപ്പോൾ ബോളിംഗിൽ റൊമാലിയോ ഷെപ്പേർഡ് തീയായി മാറുകയായിരുന്നു. എന്നാൽ മറുവശത്ത് ഇന്ത്യൻ ബോളർമാർ നന്നെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. എന്തായാലും ഈ പരാജയം ഇന്ത്യയെ വരും ദിവസങ്ങളിൽ വലിയ രീതിയിൽ ബാധിക്കും എന്നത് ഉറപ്പാണ്. ടോസ് നേടിയ ഇന്ത്യ മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് […]

‘സഞ്ജു @ 6000’ : സഞ്ജു സാംസൺ ഇനി എലൈറ്റ് ലിസ്റ്റിൽ വിരാട് കോലിക്കൊപ്പം |Sanju Samson

വെസ്റ്റ് ഇൻഡീസിനെതിരെ അവസാന മത്സരത്തിൽ 13 റൺസ് നേടിയ സഞ്ജു സാംസൺ ടി20 ക്രിക്കറ്റിൽ 6000 റൺസ് തികച്ചു.വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ നാഴികക്കല്ലിന് 2 റൺസ് മാത്രം അകലെയായിരുന്നു, ബാക്ക്-ടു-ബാക്ക് സിംഗിൾസിലൂടെ ഈ നേട്ടം കൈവരിച്ചു. ഇതോടെ ടി20 ക്രിക്കറ്റിൽ 6000 റൺസ് തികച്ച ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ എലൈറ്റ് പട്ടികയിൽ സാംസൺ എത്തി. ഫോർമാറ്റിൽ 11965 റൺസ് നേടിയ വിരാട് കോഹ്‌ലിയാണ് എലൈറ്റ് പട്ടികയിൽ ഒന്നാമത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ 374 ടി20കൾ കളിച്ചിട്ടുണ്ട്. 11035 റൺസുമായി രോഹിത് […]

സഞ്ജു ഇറങ്ങുന്നു അതെ വേഗത്തിൽ പോകുന്നു , അവസാന മത്സരത്തിലും നിരാശപ്പെടുത്തി മലയാളി ബാറ്റർ

വെസ്റ്റിൻഡീസിനെതിരായ അവസാന ട്വന്റി20യിൽ വീണ്ടും ബാറ്റിംഗ് പരാജയമായി സഞ്ജു സാംസൺ. മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജുവിന് കേവലം 13 റൺസ് മാത്രമാണ് മത്സരത്തിൽ നേടാൻ സാധിച്ചത്. വലിയൊരു സുവർണാവസരം മുൻപിലേക്ക് ലഭിച്ചിട്ടും അത് മുതലാക്കാൻ സഞ്ജുവിന് സാധിക്കാതെ പോയി. ഇത് ആദ്യമായല്ല സഞ്ജു ഇത്തരത്തിൽ അവസരങ്ങൾ വലിച്ചെറിയുന്നത്. പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ ബാറ്റ് ചെയ്യാൻ അവസരം കിട്ടിയപ്പോൾ സഞ്ജുവിന്റെ സ്കോർ 12, 7, 13 എന്നിങ്ങനെയാണ്. നേരിട്ട ആദ്യ പന്തിൽ സിംഗിൾ നേടിയാണ് സഞ്ജു സാംസൺ ആരംഭിച്ചത്. […]

പിഎസ്ജിയിലെ തന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുത്ത് കൈലിയൻ എംബാപ്പെ |Kylian Mbappe

കളിക്കാനോ ക്ലബ് വിടാനോ പുതിയ കരാറിൽ ഒപ്പുവെക്കാനോ വിസമ്മതിച്ചുകൊണ്ട് തന്റെ നിലവിലെ ക്ലബായ പാരീസ് സെന്റ് ജെർമെയ്‌നേക്കാൾ ശക്തനും ആധികാരികനുമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് എംബാപ്പെ ഫുട്ബോൾ ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു. അടുത്ത സമ്മറിൽ ഒരു സൗജന്യ ട്രാൻസ്ഫർ ഡീലിലൂടെ റയൽ മാഡ്രിഡിലേക്ക് പോവാനുള്ള ശ്രമത്തിലായിരുന്നു.ഈ സമ്മറിലാണ് എംബപ്പേ പോവുന്നതെങ്കിൽ ഫ്രഞ്ച് ചാമ്പ്യന്മാർക്ക് ട്രാൻസ്ഫർ ഫീസ് തിരിച്ചുപിടിക്കാൻ കഴിയും.എന്നാൽ എംബപ്പേ ആ ആശയത്തിൽ അത്ര താൽപ്പര്യം കാണിച്ചില്ല. അടുത്ത സമ്മറിൽ പോകുന്നതിൽ ഉറച്ചുനിന്നു.എംബാപ്പെ അടുത്ത സമ്മറിൽ ക്ലബ് വിടാൻ ആഗ്രഹിക്കുന്നത് […]