‘കെനിയയോട് പോലും തോൽക്കും, പക്ഷേ പാകിസ്ഥാനോടല്ല’ : ഇന്ത്യ-പാക് മത്സരത്തെക്കുറിച്ച് അനിൽ കുംബ്ലെ
പാകിസ്ഥാനെതിരായ ക്രിക്കറ്റ് മത്സരത്തെ മറ്റൊരു കളിയായി കണക്കാക്കുന്നത് നിർണായകമാണെന്നും അല്ലാത്തപക്ഷം കളിക്കാർക്ക് സമ്മർദ്ദം ഉണ്ടാവുമെന്നും മുൻ ഇന്ത്യൻ ലെഗ് സ്പിന്നർ അനിൽ കുംബ്ലെ പറഞ്ഞു.താൻ കളിക്കുമ്പോൾ കെനിയയോട് തോറ്റാൽ പോലും ആരാധകർ ക്ഷമിക്കുമായിരുന്നു എന്നാൽ പാകിസ്ഥാനോട് തോറ്റാൽ അങ്ങനെയായിരുന്നില്ല എന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. 2023ലെ ഏഷ്യാ കപ്പിൽ സെപ്തംബർ 2ന് പല്ലേക്കെലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യയും ബദ്ധവൈരികളായ പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടും.2022 ടി20 ലോകകപ്പിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് (എംസിജി) ഇന്ത്യയും പാക്കിസ്ഥാനും […]