Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

‘ഞങ്ങൾ ഒരുമിച്ച് വിരമിക്കുന്നത് സ്വപ്നം കാണുന്നു’ : ലയണൽ മെസ്സിയുമായി വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷയിൽ ലൂയി സുവാരസ്

ലയണൽ മെസ്സിക്കൊപ്പം വിരമിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ലൂയിസ് സുവാരസ്. ഗ്രെമിയോയിൽ നിന്ന് ഇന്റർ മിയാമിയിലേക്ക് സുവാരസിന്റെ ട്രാൻസ്ഫർ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ വെളിപ്പെടുത്തൽ. ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി ബാഴ്‌സലോണയിൽ നിന്നുള്ള അദ്ദേഹത്തിന്റെ മുൻ ടീമംഗങ്ങളായ സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവർ ചേർന്ന് ഇന്റർ മിയാമിയിൽ പുതിയൊരു കൂട്ടുകെട്ടുണ്ടായിരിക്കുകയാണ്. മുൻ ബാഴ്‌സലോണ സ്‌ട്രൈക്കറും മിയാമിയിൽ എത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും അത് സാധ്യമായില്ല.ആ നീക്കം അവസാനിച്ചിട്ടും മെസ്സിയും സുവാരസും ഒരിക്കൽ കൂടി ഒരുമിച്ച് […]

തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ ഗോളുമായി കരിം ബെൻസിമ |Karim Benzema

സൗദി പ്രൊ ലീഗ് ക്ലിപ് അൽ ഇത്തിഹാദിനു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ കിടിലൻ ഗോളോടെ ടീമിന് വിജയം നേടിക്കൊടുത്ത കരിം ബെൻസിമ ഇന്നലെ നടന്ന മത്സരത്തിലും ഗോൾ നേടിയിരിക്കുകയാണ്. ടുണീഷ്യൻ ക്ലബ് സിഎസ് സ്ഫാക്‌സിയനെതിരേയാണ് അൽ ഇതിഹാദ ഒരു ഗോളിന്റെ വിജയം നേടിയത്. കളിയുടെ രണ്ടാം പകുതിയിൽ 63-ാം മിനിറ്റിലാണ് ബെൻസൈമയുടെ ഗോൾ പിറക്കുന്നത്. മുൻ റയൽ മാഡ്രിഡ് താരം വ്യാഴാഴ്ച ക്ലബ്ബുമായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ അവിസ്മരണീയമായ പ്രകടനം നടത്തിയിരുന്നു. ബെൻസൈമാ ഒരു ഗോളും അസിസ്റ്റും […]

സഞ്ജു സാംസൺ കളിക്കണം ! മൂന്നാം ഏകദിനത്തിൽ ഇന്ത്യ അതേ ലൈനപ്പ് നിലനിർത്തണമെന്ന് ആകാശ് ചോപ്ര

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ മെൻ ഇൻ ബ്ലൂ അതേ പ്ലെയിംഗ് ഇലവനിൽ തന്നെ തുടരണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.ഒരു മോശം പ്രകടനത്തിന് ശേഷം സഞ്ജു സാംസണെയും അക്സർ പട്ടേലിനെയും വിലയിരുത്താൻ കഴിയില്ലെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. സീനിയർ ബാറ്റ്‌സ്മാൻമാരായ രോഹിത് ശർമയ്ക്കും വിരാട് കോഹ്‌ലിക്കും വിശ്രമം നൽകി രണ്ടാം ഏകദിനത്തിൽ ടീം മാനേജ്‌മെന്റ് തങ്ങളുടെ ലൈനപ്പിൽ മാറ്റങ്ങൾ വരുത്തി. രോഹിതിന്റെ അഭാവത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ […]

വെടിക്കെട്ടിന്റെ പൂരവുമായി നിക്കോളാസ് പൂരൻ ,ആദ്യ കിരീടം സ്വന്തമാക്കി എംഐ ന്യൂ യോർക്ക്

നിക്കോളാസ് പൂരന്റെ സിക്സ് പൂരത്തിൽ മേജർ ലീഗ് ക്രിക്കറ്റിന്റെ ആദ്യ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസി ടീമായ എംഐ ന്യൂയോർക്ക്. ഫൈനലിൽ സിയാറ്റിൽ ഓർക്കാസ് ടീമിനെ അവിശ്വസനീയ പ്രകടനത്തിലൂടെ മുംബൈ ടീം മുട്ടുകുത്തിക്കുകയായിരുന്നു.  നിക്കോളാസ് പൂരന്റെ തകർപ്പൻ സെഞ്ചുറിയാണ് മത്സരത്തിൽ മുംബൈയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്. ഒപ്പം എംഐ ന്യൂയോർക്കിനായി ട്രെൻഡ് ബോൾട്ടും റാഷിദ് ഖാനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി ഫൈനലിൽ മികവ് പുലർത്തി. മേജർ ലീഗ് ക്രിക്കറ്റിന്റെ ആദ്യ സീസണിൽ ജേതാക്കളായി ഇതോടെ […]

‘സഞ്ജുവിന് സ്ഥിരമായി അവസരം നൽകണം, നാല് അല്ലെങ്കിൽ അഞ്ച് പൊസിഷനിൽ സ്ഥിരമായി കളിപ്പിക്കണം’

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പ്ലെയിംഗ് ഇലവനിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നു.വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും വിശ്രമം അനുവദിച്ചതോടെ, ആദ്യ ഏകദിനത്തിലെന്നപോലെ ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്തു. സഞ്ജു സാംസൺ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തിയപ്പോൾ സൂര്യകുമാർ യാദവ് ആറാം നമ്പറിൽ എത്തിയിരുന്നു. വലിയ പ്രതീക്ഷയോടെയെത്തിയ സഞ്ജുവിന് 19 പന്തിൽ ഒമ്പത് റൺസ് മാത്രമേ നേടാനായുള്ളൂ. സഞ്ജുവിനെതിരെ വിമര്ശനം ഉയരുമ്പോഴും അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുൻ ബിസിസിഐ സെലക്ടർ […]

‘ക്രിസ്റ്റ്യാനോ റൊണാൾഡോ പോയപ്പോൾ ഇത്രയും ലോകോത്തര താരങ്ങൾ യൂറോപ്പിൽ നിന്നും സൗദിയിലേക്ക് പോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല’:പെപ് ഗ്വാർഡിയോള

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിലേക്കുള്ള ട്രാൻസ്ഫാറിന് പിന്നാലെ ലോക ഫുട്ബോളിൽ പതിയ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് സൗദി അറേബ്യ.38 കാരന്റെ ചുവട് പിടിച്ച് ഫ്രഞ്ച് സൂപ്പർ താരം ബെൻസീമയും ,ബ്രസീലിയൻ ഫിർമിനോയും. സഅദിയ മാനേയുമെല്ലാം സൗദി പ്രൊ ലീഗിലെത്തി. ഇത്രയും ലോകോത്തര താരങ്ങൾ യൂറോപ്പിൽ നിന്നും സൗദിയിലേക്ക് പോകുമെന്ന് ആരും പ്രതീക്ഷിച്ചില്ല.സൗദി ​പ്രൊ ലീഗ് ക്ലബുകൾ പണം വാരിയെറിയുന്നത് ഫുട്ബാൾ മാർക്കറ്റിനെ അടിമുടി മാറ്റിമറിച്ചതായി മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള അഭിപ്രായപ്പെട്ടു.അൽജീരിയൻ വിങ്ങർ […]

സഞ്ജു പുറത്തേക്കോ ? രോഹിതും വിരാടും മൂന്നാം ഏകദിനത്തിൽ തിരിച്ചു വരും

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടി. ഒന്നാം ഏകദിനത്തിൽ എളുപ്പം ജയിച്ച ടീം ഇന്ത്യക്ക് പക്ഷെ രണ്ടാം ഏകദിനത്തിൽ പിഴച്ചു. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഇന്ത്യൻ ടീം വെസ്റ്റ് ഇൻഡീസ് മുന്നിൽ പതറിയപ്പോൾ 6 വിക്കെറ്റ് ജയമാണ് ഷായ് ഹോപ്പ് വെസ്റ്റ് ഇൻഡീസ് ടീം നേടിയത്. ഓഗസ്റ്റ് 1ന് നടക്കുന്ന മൂന്നാം ഏകദിന മത്സര വിജയികൾ പരമ്പര നേടും. എന്നാൽ രണ്ടാം ഏകദിന […]

‘സഞ്ജു ഇനി പ്രതീക്ഷിക്കേണ്ട’ : ചില കളിക്കാരെ പരീക്ഷിക്കാനുള്ള അവസാനത്തെ അവസരമായിരുന്നു ഇതെന്ന് രാഹുൽ ദ്രാവിഡ്

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 28 കാരനായ മലയാളി താരം സഞ്ജു സാംസണ് തന്റെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് ലഭിച്ചത്. എന്നാൽ ലഭിച്ച അവസരത്തിനോട് ഒരു തരത്തിലും നീതി പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല.വെറും ഒമ്പത് റൺസ് മാത്രമെടുത്ത് ലെഗ് സ്പിന്നർ യാനിക് കാരിയയുടെ പന്തിൽ പുറത്തായി . മത്സരത്തിൽ 19 പന്തുകൾ നേരിട്ട സഞ്ജു ഒരു ബൗണ്ടറി പോലും നേടാൻ സഞ്ജുവിന് സാധിച്ചില്ല. സഞ്ജുവിന്റെ വിക്കറ്റ് മത്സരത്തിൽ ഇന്ത്യയെ സാരമായി തന്നെ ബാധിച്ചു. മത്സരത്തിൽ ടോസ് […]

‘സഞ്ജു സാംസണിന് കംഫർട്ടബിളായ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അനുവദിക്കണം’ : അഭിനവ് മുകുന്ദ് |Sanju Samson

സഞ്ജു സാംസണെ കംഫർട്ടബിളായ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ അഭിനവ് മുകുന്ദ്. ഇന്നലെ വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യ സഞ്ജു സാംസണെ മൂന്നാം സ്ഥാനത്തേക്ക് അയച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ വാക്കുകൾ വരുന്നത്. ഏറെ നാളുകൾക്ക് ശേഷം ദേശീയ തിരിച്ചുവരവ് നടത്തിയ സഞ്ജു സാംസണ് മത്സരത്തിൽ തിളങ്ങാനും സാധിച്ചില്ല.വലംകൈയ്യൻ ബാറ്റ്‌സ്മാൻ 19 പന്തുകൾ കളിച്ച് 9 റൺസ് മാത്രം നേടിയ ശേഷം സ്പിന്നർ യാനിക് കറിയയുടെ ഇരയായി.സഞ്ജു സാംസൺ സാധാരണയായി മൂന്നാം […]

സഞ്ജു ഇഷാനെ കണ്ടു പഠിക്കു !! തുടർച്ചയായ മൂന്നാം അർധസെഞ്ചുറിയുമായി ഇഷാൻ കിഷൻ

ഈ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇഷാൻ കിഷൻ തന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ചുറി നേടിയിരിക്കുകയാണ്. ഇന്നലെ ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനോട് ആറു വിക്കറ്റിന് പരാജയപ്പെട്ട മത്സരത്തിൽ ഇന്ത്യൻ നിരയിൽ ബാറ്റ് കൊണ്ട് തിളങ്ങിയത് ഇഷാൻ മാത്രമാണ്.രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ച അവസരത്തിൽ ആയിരുന്നു ഇഷാൻ രണ്ടാം ഏകദിനത്തിൽ ഓപ്പണറായി ക്രീസലെത്തിയത്. ആദ്യ ബോൾ മുതൽ അടിച്ചു തകർക്കുന്ന ഇഷാൻ കിഷനെയാണ് മത്സരത്തിൽ കണ്ടത്. ആദ്യ മത്സരത്തിലും ഒരു നിർണായ ഇന്നിംഗ്സ് […]