Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

സഞ്ജു സാംസൺ vs സൂര്യകുമാർ യാദവ്: ഏകദിന ക്രിക്കറ്റിൽ ആരാണ് മികച്ചവൻ? |Sanju Samson

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പ്രഖ്യാപിച്ചച്ചപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ടീമിൽ സ്ഥാനമില്ലായിരുന്നു.ഇഷാൻ കിഷൻ ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനം നേടിയപ്പോൾ ഏകദിന ക്രിക്കറ്റിലെ ഫോമിൽ പോലും സൂര്യകുമാർ യാദവ് മൂന്നാം സ്ഥാനത്തെത്തി. 50 ഓവർ ഫോർമാറ്റിൽ ഒരിക്കൽ കൂടി റൺസ് സ്‌കോർ ചെയ്യാൻ സൂര്യ പാടുപെടുന്നത് കണ്ടപ്പോൾ ഏകദിന ക്രിക്കറ്റിലെ തന്റെ സമീപകാല ഔട്ടിംഗുകളിൽ ഒരു അസറ്റ് ആണെന്ന് തെളിയിച്ചിട്ടും ബെഞ്ചിൽ തുടരുന്ന സാംസണോട് […]

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്ക് വന്നത് ‘പണ’ത്തിന് വേണ്ടിയാണ് : മുൻ അൽ ഹിലാൽ സ്‌ട്രൈക്കർ |Cristiano Ronaldo

കഴിഞ്ഞ വർഷം അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചുകൊണ്ടാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറിൽ ചേർന്നത്.38 കാരൻ അൽ-നാസറുമായി 2025 വരെ കരാർ ഒപ്പിട്ടു, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലൊന്നാണിത്. അദ്ദേഹത്തിന്റെ കരാർ പ്രതിവർഷം 177 ദശലക്ഷം പൗണ്ട് ($215 ദശലക്ഷം) ആണ്. ക്രിസ്റ്യാനോയുടെ ചുവട് പിടിച്ച് കരീം ബെൻസിമയടക്കം നിരവധി താരങ്ങളാണ് സമ്മർ ട്രാൻസ്ഫറിൽ സൗദിയിൽക്ക് എത്തിയത്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്ക് മാറിയതിലെ ഉദ്ദേശ്യശുദ്ധിയെ […]

എന്തുകൊണ്ടാണ് സഞ്ജു സാംസണേക്കാൾ മുൻഗണന സൂര്യകുമാറിനും ഇഷാൻ കിഷനും നൽകുന്നത്? |Sanju Samson

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ആദ്യ ഏകദിനത്തിനുള്ള പ്ലേയിംഗ് ഇലവനിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടിത്തിയില്ല. സഞ്ജു ആദ്യ ഇലവനിൽ ഇടം പിടിക്കും എന്ന പ്രതീക്ഷയോടെയാണ് ആരാധകർ മത്സരം കാണാനിരുന്നത്. സഞ്ജുവിന് പകരം ഇഷാൻ കിഷനാണ് ടീമിൽ ഉൾപ്പെട്ടത്.ഈ നീക്കം ഇഷ്ടപ്പെടാത്തതിനാൽ സഞ്ജുവിന്റെ ആരാധകർ രോഹിതിനും ബിസിസിഐക്കുമെതിരെ ശക്തമായി രംഗത്തെത്തി.വൈറ്റ്-ബോൾ ക്രിക്കറ്റിൽ തന്റെ കഴിവ് തെളിയിക്കാൻ വലംകൈയ്യൻ ബാറ്ററിന് പരിമിതമായ അവസരങ്ങളാണ് ലഭിച്ചിട്ടുള്ളതെങ്കിലും അതിലെല്ലാം മികവ് പുലർത്താൻ റോയൽസ്‌ ക്യാപ്റ്റന് സാധിച്ചിട്ടുണ്ട്. തന്റെ മികച്ച ബാറ്റിംഗ് […]

സൊട്ടിരിയോക്ക് പകരം ഓസ്ട്രേലിയൻ ഫോർവേഡിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

പരിശീലനത്തിനിടയിൽ പരിക്കേറ്റ വിദേശ താരം ജോഷുവാ സോറ്റിരിയോയ്ക്ക് പകരക്കാനായി ഓസ്‌ട്രേലിയയിൽ നിന്നും തന്നെ പുതിയൊരു താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എ ലീഗ് ക്ലബ് ആയ പെരുത്ത ഗ്ലോറി താരം റയാൻ വില്യംസിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തകമാക്കിയത്.29 കാരനായ റയാൻ വില്യംസ് വിങ്ങറായും സെൻട്രൽ ഫോർവെർഡായും കളിക്കാൻ കെൽപ്പുള്ള താരമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാം അടക്കം നിരവധി ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് വേണ്ടി താരം ബൂട്ട് കെട്ടിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ ദേശീയ ടീമിനായി ഒരു മത്സരം കളിച്ചിട്ടുണ്ട്. മൂന്ന് […]

‘ബ്രസീലിൽ തുടരും’ : ലൂയി സുവാരസ് ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കില്ല |Luis Suarez’

ഇന്റർ മിയാമിയിൽ തന്റെ സുഹൃത്ത് ലൂയിസ് സുവാരസുമായി വീണ്ടും ഒന്നിക്കാമെന്ന ലയണൽ മെസ്സിയുടെ പ്രതീക്ഷകൾ തകർത്ത് ഗ്രെമിയോ കോച്ച് റെനാറ്റോ പോർട്ടലുപ്പി. ഇന്റർ മിയാമിയിൽ മെസ്സിക്കൊപ്പം ചേരുമെന്ന് മുൻ ലിവർപൂൾ താരം പ്രതീക്ഷിച്ചിരുന്നു. ബ്രസീലിയൻ കപ്പ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ഫ്ലെമെംഗോയ്‌ക്കെതിരെ ഗ്രെമിയോ 2-0 ന് തോറ്റതിനെത്തുടർന്ന് സുവാരസിനെ ഇന്റർ മിയാമിയിലേക്ക് മാറ്റുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ടിവിയിൽ റെനാറ്റോ നിർണായക പ്രസ്താവന നടത്തി. ഗ്രെമിയോയുടെ ആരാധകർക്കിടയിൽ ആദരണീയനായ ഒരു വ്യക്തിയെന്ന നിലയിൽ ടീമിൽ ടീമിന് സുവാരസിന്റെ പ്രാധാന്യം […]

എന്ത് കൊണ്ട് ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങി ? , വിശദീകരണവുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ |Rohit Sharma

വ്യാഴാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ ടോപ് ഓർഡറിൽ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇടം നേടിയില്ല.രോഹിത് ശർമ്മ ഏഴാം നമ്പറിൽ ബാറ്റ് ചെയ്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചപ്പോൾ കോഹ്‌ലി മത്സരത്തിൽ ഒട്ടും ബാറ്റ് ചെയ്തില്ല. 115 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി.ബാർബഡോസിൽ ടോസ് നേടിയ രോഹിത് ആദ്യം ഫീൽഡ് തിരഞ്ഞെടുത്തപ്പോൾ വെസ്റ്റ് ഇൻഡീസ് 23 ഓവറിൽ 114 റൺസിന് പുറത്തായി.കുൽദീപ് യാദവ് മൂന്ന് ഓവറിൽ നാല് […]

അവിശ്വസനീയമായ ഗോളുമായി അൽ-ഇത്തിഹാദിനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി കരീം ബെൻസിമ |Karim Benzema

മുൻ റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസെമ സൗദി പ്രൊ ലീഗ് ക്ലബ് അൽ-ഇത്തിഹാദിനായി തന്റെ അരങ്ങേറ്റം കുറിച്ചു.അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ഇഎസ് ടുണിസിനെതിരെ 2 -1 ന്റെ വിജയത്തിലാണ് ബെൻസീമ മിഡിൽ ഈസ്റ്റേൺ ക്ലബ്ബിനായി തന്റെ ആദ്യ മത്സരം കളിച്ചത്. മത്സരത്തിൽ തകർപ്പൻ ഗോളും അസിറ്റും നേടിയ ബെൻസിമ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. അൽ ഇത്തിഹാദിനു വേണ്ടി മുൻ ചെൽസി മിഡ്ഫീൽഡർ എൻ ഗോലോ കാന്റെയും രണ്ടാം പകുതിയിൽ പകരക്കാരനായി അരങ്ങേറ്റം കുറിച്ചു.തങ്ങളുടെ […]

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മികച്ച പ്രകടനത്തോടെ കപിൽ ദേവിന്റെ 30 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ജഡേജ

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ അഞ്ചു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത വിൻഡീസ് 23 ഓവറിൽ 114 റൺസിന് പുറത്തായി.കുൽദീപ് യാദവ് നാലും ജഡേജ മൂന്നു വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഇന്നിംഗ്‌സ് ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച ഇഷാൻ കിഷന്റെ മികവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു. മൂന്നു വിക്കറ്റ് വീഴ്ത്തിയതോടെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ […]

ഇന്റർ മിലാനെ സമനിലയിൽ പിടിച്ച് ക്രിസ്റ്റ്യാനോയുടെ അൽ നാസർ

ജപ്പാനിൽ നടന്ന പ്രീ-സീസൺ പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ഇന്റർ മിലാനെ സമനിലയിൽ തളച്ച് അൽ നാസർ. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഹാഫിൽ മാത്രമാണ് കളിച്ചത്. ആദ്യ പകുതിയുടെ മധ്യത്തിൽ അബ്ദുൾറഹ്മാൻ ഗരീബ് അൽ നാസറിനായി സ്‌കോറിംഗ് തുറന്നു. എന്നാൽ ഹാഫ് ടൈമിന് ഒരു മിനിറ്റ് മുമ്പ് ഡേവിഡ് ഫ്രാട്ടെസി ഇന്ററിന് സമനില നേടികൊടുത്തു . മാഞ്ചസ്റ്റർ യുണൈറ്റഡിൽ […]

വെസ്റ്റ് ഇൻഡീസിനെ എരിഞ്ഞിട്ട് സ്പിന്നർമാർ ,ഇന്ത്യയ്ക്ക് 115 റണ്‍സ് വിജയലക്ഷ്യം

ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 114 റൺസിന്‌ പുറത്ത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റ് ചെയ്യാനെത്തിയ വിൻഡീസിനെ ഇന്ത്യൻ സ്പിന്നർമാർ എരിഞ്ഞിടുകയായിരുന്നു. വെറും 23 ഓവറിനുള്ളിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ കൂടാരം കയറി. ഇന്ത്യക്കായി സ്പിന്നർ കുൽദീപ് യാദവ് നാലും ജഡേജ മൂന്നും ഹാര്‍ദിക് പാണ്ഡ്യയും മുകേഷ് കുമാറും ഷര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റും നേടി. 3 ഓവറില്‍ 6 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുൽദീപ് നാല് ഡ വിക്കറ്റുകൾ […]