‘ഇന്ത്യൻ ഫുട്ബോളിന്റെ ഉയർത്തെഴുന്നേൽപ്പ്’ : പുതിയ ഉയരങ്ങൾ തേടി പോവുന്ന ഛേത്രിയും സംഘവും |Indian Football
ഇന്ത്യൻ ഫുട്ബോൾ സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സുപ്രധാന നാഴികക്കല്ലുകളും നേട്ടങ്ങളും സ്വന്തമാക്കാൻ ഇന്ത്യൻ ഫുട്ബോളിന് സാധിക്കുകയും ചെയ്തു.2023ൽ ഇന്റർകോണ്ടിനെന്റൽ കപ്പ് നേടിയത് മുതൽ 2024ൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത് വരെ ഇന്ത്യൻ ഫുട്‌ബോൾ അതിന്റെ സാന്നിധ്യം ഉറപ്പിക്കുന്നു. സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിൽ ലെബനനെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിക്കുകയും ചെയ്തു.കലാശപ്പോരിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളികൾ.നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇന്ത്യയും ലബനനും ഗോളുകൾ ഒന്നും […]