Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

വിരാടും രോഹിതും അല്ല! 2023ലെ ഐസിസി ലോകകപ്പിൽ ഇന്ത്യയുടെ രണ്ട് പ്രധാന കളിക്കാർ ഇവരായിരിക്കും എന്ന് ക്രിസ് ഗെയ്ൽ

ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന 50 ഓവർ ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.2013 ലെ ചാമ്പ്യൻസ് ട്രോഫി നേടിയതിന് ശേഷം ഇന്ത്യക്ക് ഐസിസി കിരീടം നേടാൻ സാധിച്ചിട്ടില്ല.അടുത്തിടെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 209 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങി. ടൂർണമെന്റിനിടെ 35 വയസ്സ് തികയുന്ന വിരാട് കോഹ്‌ലിയുടെ അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഊഹാപോഹങ്ങൾ ഉയർന്നു വരികയും ചെയ്തു.2023 പതിപ്പിന് ശേഷം മറ്റൊരു ലോകകപ്പിൽ പങ്കെടുക്കാൻ കോഹ്‌ലിക്ക് കഴിവുണ്ടെന്ന് ക്രിസ് ഗെയ്ൽ വിശ്വസിക്കുന്നു. […]

മേസൺ മൗണ്ടിന് പിന്നാലെ മൂന്നു സൂപ്പർ താരങ്ങൾ കൂടി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് |Manchester United

ഈ സമ്മറിലെ ആദ്യ സൈനിംഗുമായി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് മിഡ്‌ഫീൽഡർ മേസൺ മൗണ്ട് ചെൽസിയിൽ നിന്ന് യുണൈറ്റഡിൽ ചേർന്നു. മൊത്തം 60 മില്യൺ പൗണ്ട് നൽകിയാണ് 24കാരനായ താരത്തെ റെഡ് ഡെവിൾസ് സ്വന്തമാക്കിയത്. 5 വർഷത്തെ കരാറിലായിരിക്കും മേസൺ മൗണ്ട് യുണൈറ്റഡിലേക്ക് ചേക്കേറുക. 2028 വരെയാണ് കരാർ. ബ്ലൂസിനായി ഇതുവരെ കളിച്ച 129 മത്സരങ്ങളിൽ നിന്ന് മൗണ്ട് 27 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ചെൽസിക്കായി ആകെ കളിച്ച 35 മത്സരങ്ങളിൽ നിന്ന് […]

ആരുണ്ട് ഞങ്ങളെ തോൽപ്പിക്കാൻ :ജപ്പാനെ വീഴ്ത്തി ബ്രസീൽ

Brazil wins against Japan;ടോക്കിയോയിൽ നടന്ന ആവേശപോരാട്ടത്തിൽ ജപ്പാൻ എതിരെ മിന്നും ജയം സ്വന്തമാക്കി ബ്രസീൽ ടീം. നെയ്മറുടെ ഗോളിൽ 1-0നാണ് ജപ്പാൻ എതിരെ ബ്രസീലും സംഘവും ജയത്തിലേക്ക് എത്തിയത്. ഒരുവേള സമനിലയിലേക്ക് എന്നൊരു തോന്നൽ സൃഷ്ടിച്ച മത്സരത്തിൽ നെയ്മർ പെനാൽറ്റിയാണ് ബ്രസീലിന് മറ്റൊരു ജയം ഒരുക്കിയത്. ഇതോടെ ജപ്പാൻ എതിരെയുള്ള മികച്ച റെക്കോർഡ് നിലനിർത്താനും ബ്രസീൽ ടീമിന് സാധിച്ചു.ജപ്പാൻ എതിരെ തുടർച്ചയായ പതിമൂന്നാം ജയമാണ് ബ്രസീൽ ടീം നേടുന്നത്.കൊറിയക്കെതിരെ നേടിയ തകർപ്പൻ ജയത്തിന് ശേഷം ഇറങ്ങിയ […]

“മെസ്സി മനുഷ്യനല്ല, ക്രിസ്റ്റ്യാനോയാണ് മനുഷ്യരിൽ ഏറ്റവും മികച്ചത്” ; ഗോട്ട് ചർച്ചയിൽ വീണ്ടും അഭിപ്രായവുമായി ജെറാർഡ് പിക്വെ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും മുൻ സഹതാരമായിരുന്ന ജെറാർഡ് പിക്ക്, രണ്ട് ആധുനിക ഫുട്ബോൾ മഹാന്മാരെക്കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്തി. മെസ്സി “മനുഷ്യനല്ല” എന്നാണ് സ്പാനിഷ് ഡിഫൻഡർ പറഞ്ഞത്.എഫ്‌സി ബാഴ്‌സലോണയിൽ ലയണൽ മെസ്സിക്കൊപ്പം നിരവധി വർഷങ്ങൾ ചിലവഴിച്ച പിക്വെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ 2008 ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ടീമിലും ഉണ്ടായിരുന്നു. “ഞങ്ങൾ സംസാരിക്കുന്നത് ലോകത്തിലെ മാത്രമല്ല ഈ കായിക ഇനത്തിന്റെ ചരിത്രത്തെ കുറിച്ചാണ്. ഞാൻ എപ്പോഴും പറയാറുണ്ട്, ആർക്കും ഇല്ലാത്ത ചില കഴിവുകൾ മെസ്സിക്കുണ്ടെന്ന്. അതായത്, […]

ഇങ്ങനെയൊരു തിരിച്ചു വരവ് സ്വപ്നങ്ങളിൽ മാത്രം ,ഓറഞ്ച്‌ പടയെ ഞെട്ടിച്ച ചെക്ക് പോരാളികൾ | Euro 2024

അത്ഭുതകരമായതും ഞെട്ടിക്കുന്നതുമായ ഫലങ്ങളുടെയും കാര്യത്തിൽ യൂറോ 2004 യൂറോപ്യൻ ചാംപ്യൻഷിപ്പുകളിലെ ഏറ്റവും മികച്ചതായിരുന്നു. പോർച്ചുഗലിൽ നടന്ന യൂറോയുടെ പന്ത്രണ്ടാം പതിപ്പിൽ ലാറ്റ്വിയയെപ്പോലുള്ള ടീമുകൾ അരങ്ങേറ്റം കുറിക്കുകയും ഗ്രീസ് പോലുള്ള ടീമുകൾ 24 വർഷത്തിനുശേഷം യൂറോയിലേക്ക് തിരിച്ചുവരികയും ചെയ്തു. നിരവധി തിരിച്ചു വരവുകൾ കണ്ട ടൂര്ണമെന്റായിരുന്നു ഇത്.ടൂർണമെന്റ് ജയിച്ചുകൊണ്ട് യൂറോപ്പിനെ കീഴടക്കിയ ഗ്രീസ് ലോകത്തെ ഞെട്ടിച്ചു. ഗ്രീസും ആതിഥേയരായ പോർച്ചുഗലും തമ്മിലായിരുന്നു ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരവും ഫൈനലും.സ്പെയിൻ, ഇറ്റലി, ഇംഗ്ലണ്ട് എന്നിവർ ഗ്രൂപ്പ് ഘട്ടത്തിലും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് […]