Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

‘മോഹൻ ബഗനെതിരെ നേടിയ വിജയം അഡ്രിയാൻ ലൂണയ്ക്ക് വേണ്ടിയായിരുന്നു’:ദിമിത്രി ഡയമന്റകോസ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ ഡിമിട്രിയോസ് ഡയമന്റകോസിന്റെ ഒമ്പതാം മിനിറ്റിലെ തകർപ്പൻ ഗോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജയം ഉറപ്പിച്ചു. കൊൽക്കത്തൻ വമ്പന്മാർക്കെതിരെ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ആദ്യ ജയം കൂടിയായിരുന്നു ഇത്. കൊൽക്കത്തയിൽ മഞ്ഞപ്പട 1-0 സ്‌കോറിന് മറൈനേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിന്റെ 9 ആം മിനുട്ടിലാണ് ഗ്രീക്ക് സ്‌ട്രൈക്കറുടെ ഗോൾ പിറക്കുന്നത്.ഡയമെന്റക്കോസിന്റെ അസാധാരണ ഡ്രിബ്ലിങ് മികവിന്റെയും ഷൂട്ടിങ് പാടവത്തിന്റെയും നേര്‍ക്കാഴ്ചയായിരുന്നു […]

സച്ചിൻ ടെണ്ടുൽക്കറിനും റിക്കി പോണ്ടിംഗിനും നേടാൻ കഴിയാത്ത നേട്ടം സ്വന്തമാക്കി കെഎൽ രാഹുൽ | KL Rahul

സെഞ്ചൂറിയനിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റിൽ ഇടിമിന്നൽ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം കെഎൽ രാഹുൽ ചരിത്രം സൃഷ്ടിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 245 റൺസ് എന്ന മാന്യമായ സ്കോറിലേക്ക് നയിച്ചത് രാഹുൽ പൊരുതി നേടിയ സെഞ്ചുറിയാണ്. സെഞ്ചുറിയനിലെ സെഞ്ചുറിയോടെ രാഹുൽ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. രാഹുലിന്റെ 101 റൺസ് ഈ പരമ്പരയിലെ പ്രധാന ചർച്ചാ പോയിന്റായിരിക്കും, ഇത് അദ്ദേഹത്തിന്റെ മികച്ച സെഞ്ചുറിയാണെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി അഭിപ്രായപ്പെട്ടു.സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ സച്ചിൻ […]

മോഹൻ ബഗാനെതിരെ വിജയം നേടിയെങ്കിലും ഈ കാര്യത്തിൽ നിരാശയുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ | Kerala Blasters

ഐഎസ്എല്ലിന്റെ പത്താം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മിന്നുന്ന പ്രകടനം തുടരുകയാണ്. ഇന്ത്യന്‍ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഈ വർഷത്തെ അവസാന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെ അവരുടെ കാണികള്‍ക്കു മുന്നില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് മറികടന്നത്. ഒമ്പതാം മിനിറ്റില്‍ ദിമിത്രി ഡയമെന്റക്കോസിന്റെ സൂപ്പര്‍ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്തത്. ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ബഗാനെതിരേ ബ്ലാസ്റ്റേഴ്‌സ് വിജയം നേടുന്നത്.സീസണില്‍ തുടര്‍ച്ചയായ മൂന്നാം വിജയം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ് ആഘോഷിച്ചത്. തൊട്ടുമുമ്പത്തെ മല്‍സരങ്ങളില്‍ പഞ്ചാബ്, മുംബൈ […]

‘ഇന്ത്യൻ ടീം മൊഹമ്മദ് ഷമിയെ ശരിക്കും മിസ് ചെയ്യുന്നു’: സീമിന് അനുകൂലമായ സെഞ്ചൂറിയൻ പിച്ചിൽ ഷമിക്ക് തിളങ്ങാൻ സാധിക്കുമെന്ന് ദിനേശ് കാർത്തിക് | Mohammed Shami

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ നടന്നുകൊണ്ടിരിക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ സീനിയർ പേസർ മുഹമ്മദ് ഷമിയെ ടീം ഇന്ത്യ ശെരിക്കും മിസ് ചെയ്യുന്നുണ്ടെന്ന് വെറ്ററൻ വിക്കറ്റ് കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക് പറഞ്ഞു.സീമിന് അനുകൂലമായ സെഞ്ചൂറിയൻ പിച്ചിൽ ഷമി പന്ത് നന്നായി കൈകാര്യം ചെയ്യുമായിരുന്നുവെന്ന് കാർത്തിക് പറഞ്ഞു. ഡീൻ എൽഗർ മികച്ച സെഞ്ച്വറി നേടിയപ്പോൾ രണ്ടാം ദിനത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ആധിപത്യം പുലർത്തി.ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം […]

ഗോൾഡൻ ബൂട്ട് റേസിൽ പെരേര ഡയസിനെ മറികടന്ന് ഒന്നാം സ്ഥാനം നേടി ഡിമിട്രിയോസ് ഡയമന്റകോസ് |Kerala Blasters | Dimitrios Diamantakos

ഡിമിട്രിയോസ് ഡയമന്റകോസ് ഗോളടിച്ച ഒരു മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ തോറ്റിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിലും ഇത് വ്യത്യസ്തമായിരുന്നില്ല.ആദ്യ പകുതിയിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡയമന്റകോസ് നേടിയ തകർപ്പൻ ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. കൊൽക്കത്തൻ ക്ലബിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയം കൂടിയാണിത്.ഫോമിലുള്ള ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ പകുതിയിൽ ഒരു ഷോട്ട് പോലും മോഹൻ ബഗാന് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. പൊസഷനിൽ ആധിപത്യം പുലർത്തിയെങ്കിലും മാർക്കോ ലെസ്‌കോവിച്ചിന്റെ നേതൃത്വത്തിലുള്ള […]

‘ആരാധകരുടെ ദൃഢമായ പിന്തുണയാണ് ടീമിന്റെ ഉയിർത്തെഴുന്നേൽപ്പിൽ പ്രധാന പങ്കുവഹിച്ചത്’ :ഇവാൻ വുകോമാനോവിച്ച് | Kerala Blasters

കരുത്തരായ മോഹൻ ബഗാനെ കൊൽക്കത്തയുടെ മണ്ണിൽ പരാജയപെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് നേടിയ ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം. താരത്തിന്റെ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്. ഐഎസ്എൽ ടോപ് സ്കോർ പട്ടികയിൽ ഒന്നാമനാണ് ദിമി. വിജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്തെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് തന്റെ ടീമിന്റെ പ്രകടനത്തിൽ […]

‘കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാൻ ആഗ്രഹിക്കുന്നു, അതിലൊരു സംശയവുമില്ല’ : ഇവാൻ വുകോമാനോവിച്ച് |Kerala Blasters

ഇന്നലെ കൊല്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനെ ഒരു ഗോളിന് കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ഗ്രീക്ക് സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്.മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ, ഈ സുപ്രധാന വിജയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച്. “ഈ വര്ഷം ഒരു പോസിറ്റീവ് നോട്ടിൽ അവസാനിപ്പിക്കുന്നത് വളരെ മികച്ചതായി തോന്നുന്നു.വെല്ലുവിളികൾ, പരിക്കുകൾ, പ്രധാന കളിക്കാ കളിക്കാരുടെ അഭാവം എന്നിവ ഉണ്ടായിരുന്നിട്ടും […]

ദിമിയുടെ ലോകോത്തര ഗോളിൽ മോഹൻ ബഗാനെ കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് നേടിയ ലോകോത്തര ഗോളിൽ മോഹൻ ബഗാനെ കീഴടക്കി ഐഎസ്എൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. മത്സരത്തിന്റെ ഒൻപതാം മിനുട്ടിലാണ് ദിമിയുടെ ഗോൾ പിറക്കുന്നത്. വിജയത്തോടെ ബ്ലാസ്റ്റേഴ്സിന് 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റായി.9 മത്സരങ്ങളിൽ നിന്നും 23 പോയിന്റുമായി ഗോവയാണ് രണ്ടാം സ്ഥാനത്ത്. മുംബൈക്കെതിരായി കളിച്ച ടീമിൽ നിന്നും ഒരു […]

തകർപ്പൻ സെഞ്ചുറിയുമായി ഡീന്‍ എല്‍ഗാർ , ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്ക് |SA vs IND

സെഞ്ചൂറിയനിൽ നടക്കുന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ വെറ്ററൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡീൻ എൽഗർ സെഞ്ച്വറി നേടിയിരിക്കുകയാണ്. ഈ പരമ്പരക്ക് ശേഷം ടെസ്റ്റിൽ നിന്നും നിന്ന് വിരമിക്കുമെന്ന് എൽഗർ പ്രഖ്യാപിച്ചിരുന്നു.എൽഗർ വെറും 141 പന്തിൽ 20 ബൗണ്ടറികൾ പറത്തി സെഞ്ച്വറി തികച്ചു. ഡീൻ എൽഗറിന്റെ 14-ാം ടെസ്റ്റ് സെഞ്ചുറിയും ഇന്ത്യയ്‌ക്കെതിരെ നാട്ടിൽ അദ്ദേഹത്തിന്റെ ആദ്യ സെഞ്ചുറിയുമാണ്. സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട് പാർക്കിൽ അദ്ദേഹത്തിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. ഈ മാസമാദ്യം പാക്കിസ്ഥാനെതിരായ തന്റെ വിടവാങ്ങൽ പരമ്പരയിലെ […]

‘മോഹൻ ബഗാൻ എന്റെ മുൻകാല ക്ലബ്ബാണ്, എന്നാൽ അവരെ കൃത്യമായി പ്രതിരോധിക്കാൻ ഞങ്ങൾക്ക് പദ്ധതികളുണ്ട്’ : പ്രബീർ ദാസ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ഇന്ന് നടക്കുന്ന ആവേശ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സും ബഗാൻ സൂപ്പർ ജെയ്ന്റ്സും ഏറ്റുമുട്ടും. വിവേകാനന്ദ യുബ ഭാരതി സ്റ്റേഡിയത്തിൽ രാത്രി എട്ടു മണിക്കാണ് മത്സരം നടക്കുന്നത്. 2023 വിജയത്തോടെ അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തുടർച്ചയായ തോൽവികൾ ഏറ്റുവാങ്ങിയ മോഹൻ ബഗാൻ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്.മുംബൈ സിറ്റി എഫ്‌സിയെ കൊച്ചിയിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.മത്സരത്തിന് മുമ്പുള്ള വാർത്താ […]