Browsing author

Sumeeb Maniyath

എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

നെയ്മർ ഇന്ത്യയിലേക്ക് വരുന്ന തീയതി പുറത്ത് ,എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ നവംബറിൽ മുംബൈ സിറ്റി അൽ ഹിലാലിനെ നേരിടും |Neymar

എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2023/24 ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഐഎസ്‌എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സി നവംബർ 6ന് നെയ്മറുടെ അൽ ഹിലാലിനെ നേരിടും. വ്യാഴാഴ്ച എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് നടന്നപ്പോൾ ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റിയും സൗദി ക്ലബ് അൽ ഹിലാലും ഗ്രൂപ്പ് ഡിയിലാണ് ഇടം പിടിച്ചത്. നവംബർ 6 ന് പൂനെയിലെ ശ്രീ ശിവ് ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സിൽ മുംബൈ അൽ ഹിലാലിനെ നേരിടുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു.ഇറാന്റെ എഫ്‌സി […]

‘ഇന്ത്യ നന്നായി ബാറ്റ് ചെയ്താൽ 2023 ലോകകപ്പ് നേടും’ : ഏകദിന ലോകകപ്പിന് മുന്നോടിയായി ബാറ്റർമാരുടെ പ്രാധാന്യത്തെക്കുറിച്ച് സൗരവ് ഗാംഗുലി

ഈ വർഷം ഒക്‌ടോബർ, നവംബർ മാസങ്ങളിലാണ് ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്നത്. 2011 ന് ശേഷം ലോകകപ്പിൽ മുത്തമിടുക എന്ന ലക്ഷ്യവുമായാണ് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്നത്.സെപ്തംബർ ആറിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. നന്നായി ബാറ്റ് ചെയ്താൽ 2023ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു.” ഇന്ത്യ നന്നായി ബാറ്റ് ചെയ്യേണ്ടിവരും,,നന്നായി ബാറ്റ് ചെയ്താൽ ഇന്ത്യ വിജയിക്കും. ലോകകപ്പ് […]

‘ലയണൽ മെസ്സിയും ഏഞ്ചൽ ഡി മരിയയും’: 15 വർഷത്തെ സൗഹൃദം, ഒളിമ്പിക്സ് മെഡലിൽ തുടങ്ങി ലോകകപ്പ് വരെ |Lionel Messi & Angel Di Maria

2008 ബെയ്ജിംഗിൽ നടന്ന ഒളിമ്പിക് ഗെയിംസ് മുതൽ ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും അര്ജന്റീന ജേഴ്സിയിൽ ഒരുമിച്ച് കളിക്കുന്നു. ഫുട്ബോൾ ലോകത്തെ രണ്ട് ഉറ്റസുഹൃത്തുക്കൾ ആ വർഷം ബെയ്ജിംഗിൽ ഒരുമിച്ച് സ്വർണം നേടി. അവരുടെ യാത്ര അവിടെ ആരംഭിച്ചു അവർ ഇന്നും അർജന്റീനയ്‌ക്കായി ഒരുമിച്ചു കളിച്ചു കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ വര്ഷം ഖത്തർ വേൾഡ് കപ്പിൽ അർജന്റീനക്ക് കിരീടം നേടികൊടുക്കുകയും ചെയ്തു .2004-ൽ 17-ാം വയസ്സിൽ അർജന്റീന ദേശീയ ടീമിനായി ലയണൽ മെസ്സി അരങ്ങേറ്റം കുറിച്ചു. അടുത്ത […]

‘തോൽവി വളരെയധികം വേദനിപ്പിക്കുന്ന ഒന്നാണ്’ : മെസ്സിയുടെ മാന്ത്രികതയ്ക്ക് മുന്നിൽ കീഴടങ്ങി സിൻസിനാറ്റി പരിശീലകൻ |Lionel Messi

ലയണൽ മെസ്സി അമേരിക്കയിൽ മറ്റൊരു കിരീടം നേടുന്നതിന് ഒരു ചുവട് മാത്രം അകലെയാണ്.എഫ്‌സി സിൻസിനാറ്റിയെ പെനാൽറ്റിയിൽ തോൽപ്പിച്ച് 2023 യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ കടന്നിരിക്കുകയാണ് ഇന്റർ മയാമി.ആദ്യമായാണ് ലിയോയ്ക്ക് മയാമിക്കായി സ്കോർ ചെയ്യാൻ കഴിയാതിരുന്നത്. പക്ഷെ മിന്നുന്ന രണ്ടു അസിസ്റ്റുകളോടെ മെസ്സി തന്റെ സാനിധ്യം അറിയിച്ചു.തന്റെ ടീം 2-0 ന് പിന്നിലായപ്പോൾ അർജന്റീന താരം ലിയോ കാമ്പാനയ്ക്ക് രണ്ട് അസിസ്റ്റുകൾ നൽകി മത്സരം സമനിലയിലാക്കി അധിക സമയത്തേക്ക് കൊണ്ട് പോയി.ആ രണ്ടു അസ്സിസ്റ്റിലൂടെ പിച്ചിലെ ഏറ്റവും […]

ഇന്റർ മയാമിയെ ട്രിപ്പിൾ കിരീടത്തിലേക്ക് നയിക്കാൻ ലയണൽ മെസ്സിക്ക് സാധിക്കുമോ ? |Lionel Messi

വെറും ഒന്നര മാസത്തിനുള്ളിൽ ഇന്റർ മിയാമി പൂർണ്ണമായ പരിവർത്തനത്തിന് വിധേയമായിരിക്കുകയാണ്. ലയണൽ മെസ്സിയുടെ വരവ് ടീമിനെ എല്ലാ വിധത്തിലും മാറ്റിമറിച്ചിരിക്കുകയാണ്.അവർക്ക് ഒരു കിരീടം നേടാനും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓപ്പൺ കപ്പ് ടൂർണമെന്റിന്റെ ഫൈനലിൽ ഇടം നേടാനും കഴിഞ്ഞു. ബുധനാഴ്‌ച രാത്രി TQL സ്‌റ്റേഡിയത്തിൽ സിൻസിനാറ്റിയ്‌ക്കെതിരെ നേടിയ വിജയത്തോടെ വീണ്ടുമൊരു കിരീടം നേടാനുള്ള വലിയൊരു അവസരമായാണ് കാണുന്നത്. യുഎസ് ഓപ്പൺ കപിൽ ഹ്യൂസ്റ്റൺ ഡൈനാമോയ്‌ക്കെതിരായ ഫൈനൽ പോരാട്ടം സെപ്‌റ്റംബർ അവസാനം ഷെഡ്യൂൾ ചെയ്‌തിരിക്കുന്നു. യുഎസ് ഓപ്പൺ കപ്പ് ഫൈനലിന് […]

ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലയെ സൗദിയിലെത്തിക്കാൻ അൽ ഇത്തിഹാദ്|Mohamed Salah

ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലക്ക് മുന്നിൽ സൗദി പ്രൊ ലീഗ് ക്ലബ് അൽ ഇത്തിഹാദ് വമ്പൻ ഓഫർ മുന്നോട്ട് വെച്ചിട്ടുണ്ട്.2017-ൽ ഇറ്റാലിയൻ ടീമായ എഎസ് റോമയിൽ നിന്ന് എത്തിയതു മുതൽ പ്രീമിയർ ലീഗിലെ ഏറ്റവും കളിക്കാരിൽ ഒരാളാണ് ഈജിപ്ഷ്യൻ വിംഗർ. കഴിഞ്ഞ കുറച്ച് സീസണുകളിൽ ലിവർപൂളിന്റെ വിജയത്തിൽ സല നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്.നിരവധി റിപ്പോർട്ടുകൾ പ്രകാരം 31 വയസ്സുകാരനുവേണ്ടിയുള്ള നീക്കം വേഗത്തിലാക്കാൻ അൽ-ഇത്തിഹാദ് തയ്യാറാണ്.N’Golo Kante, Karim Benzema എന്നിവരുൾപ്പെടെ നിരവധി സ്റ്റാർ കളിക്കാരെ സ്വന്തമാക്കിയ […]

‘യുവരാജ് സിങ്ങും എംഎസ് ധോണിയും വിരമിച്ചതിനാൽ…’ : ഏഷ്യ കപ്പിൽ ഇന്ത്യയുടെ അഞ്ചാം ബാറ്ററിനെക്കുറിച്ച് ആർ അശ്വിൻ

ഏറെ നാളായി ഇന്ത്യൻ ടീമിനെ അലട്ടുന്ന പ്രശ്‌നമാണ് മധ്യനിര. എം‌എസ് ധോണിയുടെ വിരമിക്കലിന് ശേഷം, ഫിനിഷറുടെ റോളിൽ നിരവധി കളിക്കാരെ പരീക്ഷിച്ചെങ്കിലും പലർക്കും സെലക്ടർമാരെയും ടീം മാനേജ്‌മെന്റിനെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. നാലാം സ്ഥാനത്തെ സംബന്ധിച്ചിടത്തോളം, യുവരാജ് സിംഗ് ടീമിൽ നിന്ന് പുറത്തായത് മുതൽ, സ്ഥാനത്തെക്കുറിച്ച് വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നു. രവിചന്ദ്രൻ അശ്വിനെ സംബന്ധിച്ചിടത്തോളം, ധോണിയുടെയും യുവരാജിന്റെയും വിടവാങ്ങലിന് ശേഷം മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത് കെ എൽ രാഹുലാണ്.”യുവരാജ് സിങ്ങും എംഎസ് ധോണിയും വിരമിച്ചപ്പോൾ മുതൽ […]

‘ഇത് അന്യായമാണ്,കെ എൽ രാഹുലിന് ഇന്ത്യ ഒരവസരം കൂടി നൽകുമ്പോൾ സഞ്ജു സാംസണും ടീമിലുണ്ടാകണമായിരുന്നു’ : ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം സെലക്ടർമാരെ വിമർശിച്ച് മുൻ പാക് താരം |Sanju Samson

2023 ലെ ഏഷ്യാ കപ്പിനുള്ള ടീമിൽ ഇടം പിടിച്ചെങ്കിലും മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ ടൂർണമെന്റിലെ ആദ്യ മത്സരങ്ങൾ കളിക്കുന്ന കാര്യം സംശയത്തിലാണ്. ദീർഘ കാലത്തിന് ശേഷം ശ്രേയസ് അയ്യരോടൊപ്പം ടീം ഇന്ത്യയുടെ ടീമിൽ ഇടം നേടിയ രാഹുൽ ഇപ്പോഴും പരിക്കിന്റെ പിടിയിൽ ആണെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വേണ്ടി ഫീൽഡ് ചെയ്യുന്നതിനിടെയാണ് രാഹുലിന് തുടയ്ക്ക് പരിക്കേറ്റത്.പുതുതായി നിയമിതനായ ചീഫ് സെലക്ടർ […]

സൗദി പ്രൊ ലീഗിലെ അരങ്ങേറ്റ ഗോളുമായി ബെൻസീമയും മിട്രോവിച്ചും, ഇഞ്ചുറി ടൈമിലെ വിജയ ഗോളുമായി ഫ്രാങ്ക് കെസി

സൗദി പ്രോ ലീഗ് സീസണിലെ മൂന്നാം മത്സരദിനമായ വ്യാഴാഴ്ച കരീം ബെൻസെമ തന്റെ പുതിയ ക്ലബ്ബുകൾക്കായി ഗോൾ സ്‌കോറിംഗ് അക്കൗണ്ട് തുറന്നു.അൽ റിയാദിനെതിരെയുള്ള അൽ ഇത്തിഹാദിന്റെ 4-0 വിജയത്തിൽ ഫ്രഞ്ച് ആദ്യ ഗോൾ നേടി.മുൻ റയൽ മാഡ്രിഡ് സ്‌ട്രൈക്കർ മത്സരം തുടങ്ങി 17-ാം മിനിറ്റിൽ തന്നെ അൽ ഇത്തിഹാദിനെ മുന്നിലെത്തിച്ചു.റൊമാരിനോ നൽകിയ അസിസ്റ്റിൽ ബെൻസീമയാണ് ഇത്തിഹാദിനെ മുന്നിലെത്തിച്ചത്. ബെൻസീമയുടെ സൗദി പ്രൊ ലീഗിലെ ആദ്യ ഗോളാണ് ഇത്. അബ്ദുറസാഖ് ഹംദല്ല പിന്നീട് ഇരട്ട ഗോളുകൾ നേടി, സാലിഹ് […]

പരിശീലകനുമായി ഭിന്നത ,അൽ-ഇത്തിഹാദിനോട് വിട പറയാൻ കരിം ബെൻസെമ|Karim Benzema

കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരിയിൽ അൽ-നാസറിൽ എത്തിയതിന് ശേഷമാണ് സൗദി പ്രോ ലീഗിലെ ക്ലബ്ബുകളിൽ യൂറോപ്യൻ മുൻനിര ഫുട്ബോൾ കളിക്കാർ ചേരുന്നതിന്റെ ഒരു പുതിയ ട്രെൻഡ് ആരംഭിചത്.ഈ സമ്മറിൽ സൗദി പ്രൊ ലീഗിൽ ചേരുന്ന വലിയ പേരുകളിൽ കരിം ബെൻസെമയും ഉൾപ്പെടുന്നു. റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിച്ചതിന് ശേഷം ഈ വർഷത്തെ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് താരം അൽ-ഇത്തിഹാദിൽ സൗജന്യമായി ചേർന്നു.എന്നാൽ ബെൻസീമ ഇത്തിഹാദിൽ നിന്ന് പുറത്ത് പോവാനുള്ള സാധ്യതകൾ […]