അർഹതപ്പെട്ട പലതാരങ്ങളും ടീമിന് പുറത്തു നിൽക്കുമ്പോൾ പരിക്കുള്ളതാരങ്ങൾ എങ്ങനെ ഇന്ത്യൻ ടീമിൽ കയറിക്കൂടി ?
അവ്യക്തതകളുടെ ഒരു ഘോഷയാത്ര തന്നെയാണ് ഏഷ്യാകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ്. 17 അംഗങ്ങളടങ്ങുന്ന ഇന്ത്യൻ സ്ക്വാഡിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിന് ശേഷം ഒരുപാട് വിമർശനങ്ങളും ട്രോളുകളുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വ്യക്തതയില്ലാത്ത സെലക്ഷനുകളുടെ ഒരു കൂമ്പാരം തന്നെയാണ് ഇന്ത്യയുടെ ഏഷ്യാകപ്പിനുള്ള ടീം. ഇതുവരെ ഏകദിനങ്ങളിൽ യാതൊരു ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കാത്ത സൂര്യകുമാർ യാദവ് ഇന്ത്യയുടെ ഏഷ്യാകപ്പ് ടീമിൽ അംഗമാണ്. അതോടൊപ്പം ഒരു ഏകദിന മത്സരം പോലും അന്താരാഷ്ട്രതലത്തിൽ കളിക്കാത്ത തിലക് വർമയെയും ഇന്ത്യ […]