അവസാന ഹോം മാച്ചില്‍ ഇരട്ടഗോളുകളുമായി ലയണൽ മെസ്സി , അർജന്റീനക്ക് ജയം :ചിലിക്കെതിരെ തകർപ്പൻ ജയവുമായി ബ്രസീൽ | Brazil | Argentina
മോണുമെന്റൽ സ്റ്റേഡിയത്തിലെ അർജന്റീന ആരാധകർക്കും അവരുടെ ഹീറോ ലയണൽ മെസ്സിക്കും മറക്കാൻ സാധികാത്ത മത്സരമായിരുന്നു വെനിസ്വേലക്കെതിരെ നടന്നത്. അര്ജന്റീന ജേഴ്സിയിൽ അവസാന ഹോം മത്സരമായി വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തിൽ മെസ്സിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ അര്ജന്റീന എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വെനിസ്വേലയെ പരാജയെപ്പെടുത്തി. സ്വന്തം മണ്ണില്‍ അവസാനമായി കളിക്കാനിറങ്ങിയപ്പോള്‍ കണ്ണീരോടെയാണ് മുപ്പത്തെട്ടുകാരനായ മെസ്സി കളിക്കളത്തിലേക്ക് എത്തിയത്. 80,000 ത്തിലധികം ആരാധകര്‍ കരഘോഷത്തോടെ അദ്ദേഹത്തെ വരവേറ്റു.ലയണൽ മെസ്സി തന്റെ 113-ാമത്തെയും 114-ാമത്തെയും അർജന്റീന ഗോളുകൾ നേടി.ലൗട്ടാരോ മാർട്ടിനെസ് ആണ് അർജന്റീനയുടെ […]