‘രക്ഷകനായി സഞ്ജു’ : മികച്ചൊരു ഇന്നിഗ്‌സുമായി ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തേകി സഞ്ജു സാംസൺ |Sanju Samson
ഇന്ത്യയുടെ അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച് സഞ്ജു സാംസൺ. ഇന്ത്യക്കായി നിർണായ സമയത്ത് ക്രീസിലെത്തിയ സഞ്ജു ഋതുരാജ്മൊത്ത് ഒരു തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യക്ക് സമ്മാനിച്ചത്. മത്സരത്തിൽ 40 റൺസ് നേടിയ ശേഷമാണ് സഞ്ജു സാംസൺ മടങ്ങിയത്. സഞ്ജുവിന്റെ ഇന്നിങ്സ് മത്സരത്തിൽ ഇന്ത്യയെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിലൊക്കെയും മോശം പ്രകടനം ആവർത്തിച്ച സഞ്ജുവിന് വലിയ ആശ്വാസം തന്നെയാണ് ഈ ഇന്നിംഗ്സ് നൽകിയിരിക്കുന്നത്. രണ്ടാം മത്സരത്തിൽ ടോസ് നേടിയ അയർലൻഡ് ബോളിങ് […]